വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യ: കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകൻ ജിജേഷിന്റെയും മരണത്തിൽ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി. മൂത്ത മകൻ വിജേഷിന്റെയും മരുമകളുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. 2021ലെയും 2023ലെയും ഡയറിക്കുറിപ്പുകളിൽ കടബാധ്യതയുള്ളതായി പറയുന്നത് പോലീസ് കണ്ടെത്തിയിട്ടുണ്ട്

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

എൻഎം വിജയനുമായി അടുത്ത ബന്ധമുള്ള ആറ് പേരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. മരണത്തിൽ ദുരൂഹതയുള്ളതായി ആരും മൊഴി നൽകിയിട്ടില്ല. കുടുംബപ്രശ്‌നങ്ങളില്ലെന്നാണ് മകനും മരുമകനും മൊഴി നൽകിയത്. അതേസമയം സാമ്പത്തിക ബാധ്യത എങ്ങനെ വന്നു എന്നതിലാണ് പോലീസ് അന്വേഷണം നടത്തുന്നത്

അതേസമയം ആരോപണവിധേയനായ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. അർബൻ ബാങ്ക് തട്ടിപ്പുമായി ആരോപണമുയർന്നതോടെ എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ സിപിഎമ്മും മാർച്ച് നടത്തിയിരുന്നു.

Exit mobile version