ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിച്ച് ഐഎസ്ആർഒ

തിരുവനന്തപുരം: ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിച്ച് ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ കേ​ന്ദ്രം (ഐഎസ്ആർഒ). പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അധികൃതർ വ്യക്തമാക്കി. പിഎസ്എൽവി സി 60 ദൗത്യത്തിനൊപ്പം വിക്ഷേപിച്ച പ്രത്യേക ക്രോപ്സ് പേ ലോഡിലാണ് വൻപയർ വിത്ത് മുളപ്പിച്ചത്. വിക്ഷേപണം കഴി‍ഞ്ഞ് നാലാം ദിവസമാണ് ബഹിരാകാശത്ത് 8 വിത്തുകൾ മുളച്ചത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ചെറു പേടകത്തിനകത്തെ താപനിലയും ഓക്സിജനും കാർബൺ ഡയോക്സൈഡും അടക്കം നിയന്ത്രിക്കാനുള്ള സംവിധാനവും ഐഎസ്ആർഒ വികസിപ്പിക്കുകയായിരുന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ വിക്രം സാരാഭായ് സ്പേസ് സെന്‍ററില്‍ വികസിപ്പിച്ച ഓര്‍ബിറ്റല്‍ പ്ലാന്‍റ് സ്റ്റഡീസിനായുള്ള കോംപാക്റ്റ് റിസര്‍ച്ച് മൊഡ്യൂളിന്‍റെ ഭാഗമായാണ് പരീക്ഷണം. മുംബൈയിലെ അമിറ്റി യൂണിവേഴ്സിറ്റി വികസിപ്പിച്ച അമിറ്റി പ്ലാന്‍റ് എക്‌സ്പിരിമെന്‍റല്‍ മൊഡ്യൂള്‍ ഇന്‍ സ്പെയ്സിലാണ് വിത്തിന്‍റെ പരീക്ഷണം നടത്തിയത്.

Exit mobile version