കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ പ്രതികൾ കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാൻ മതിയായ കാരണങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി. പി ആർ അരവിന്ദാക്ഷന്റെയും ജിൽസിന്റെയും ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഹൈക്കോടതി പരാമർശം. ജാമ്യം നിഷേധിക്കാനാവശ്യപ്പെട്ട ഇഡിക്ക് കോടതി പരാമർശം തിരിച്ചടിയായി
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
പ്രോസിക്യൂഷൻ ആരോപണങ്ങളും പ്രതികളുടെ വിശദീകരണവും പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പറഞ്ഞ കോടതി പ്രതികൾ 14 മാസമായി റിമാൻഡിലാണെന്നും നിരീക്ഷിച്ചു.
കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വിചാരണ അടുത്ത കാലത്തൊന്നും തുടങ്ങാനുള്ള വിദൂര സാധ്യതയില്ല. അതിനാൽ പ്രതികൾക്ക് ജാമ്യത്തിന് അർഹതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.