യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിൽ പോസിറ്റീവായ ചില നീക്കങ്ങൾ നടക്കുന്നതായി യെമനിൽ കാര്യങ്ങൾ ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തകൻ. മധ്യസ്ഥ ചർച്ചകൾ ഇനിയും തുടങ്ങാത്തതിനാൽ മോചനം യാഥാർഥ്യമാകണമെങ്കിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് സാമൂഹ്യപ്രവർത്തകനായ സാമുവൽ ജെറോം പറഞ്ഞു
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ദയാധനം അടക്കമുള്ള കാര്യങ്ങളിൽ കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബം ഒത്തുതീർപ്പിലേക്കെത്താൻ തയ്യാറാകാത്തതോടെ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയിരുന്നു. എന്നാൽ നിമിഷപ്രിയയുടെ മോചനത്തിൽ മാനുഷികപരിഗണനയിൽ ഇടപെടാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചിരുന്നു
ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനും യെമനും നല്ല ബന്ധത്തിലായതിനാൽ മാനുഷിക ഇടപെടൽ നടത്താനാകുമെന്നാണ് ഇറാൻ വിദേശകാര്യ ഉദ്യോഗസ്ഥൻ അറിയിച്ചത്. യെമൻ ഭരണകൂടവുമായി ചർച്ച നടത്താനുള്ള സാധ്യതയും ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്