അബുദാബി: 2025 ജനുവരി മുതല്‍ പ്രീ-മാരിറ്റല്‍ ജെനറ്റിക് ടെസ്റ്റിങ് നിര്‍ബന്ധമാക്കാന്‍ യുഎഇ ഒരുങ്ങുന്നു. എമിറേറ്റ്‌സ് ജിനോം കൗണ്‍സിലിന്റെ തീരുമാനം ഫെഡറല്‍ ഗവണ്‍മെന്റിന്റെ വാര്‍ഷിക യോഗം അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് വിവാഹിതരാവാന്‍ ആഗ്രഹിക്കുന്ന ഇണകള്‍ ഉള്‍പ്പെടെയുള്ളവര്‍ ജനിതക പരിശോധനകൂടി നടത്തണമെന്ന് തീരുമാനിച്ചിരിക്കു്ന്നത്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
വിവാഹത്തിന് മുന്‍പായി എല്ലാ സ്വദേശികളും ജെനറ്റിക് പരിശോധനക്ക് വിധേയമാകേണ്ടത് നിര്‍ബന്ധമാണ്. പ്രീ-മാരിറ്റല്‍ മെഡിക്കല്‍ പരിശോധനയുടെ ഭാഗമായി ജെനറ്റിക് പരിശോധനകൂടി ചെയ്യേണ്ടതുണ്ടെന്നും ഇത് സ്വദേശികള്‍ക്കു മാത്രമല്ല, രാജ്യത്ത് കഴിയുന്ന പ്രവാസി സമൂഹത്തിനും നിര്‍ബന്ധമാണെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ വിശദീകരിച്ചു.