ചൈനയിൽ വൈറൽ പനിയും ന്യൂമോണിയയും വ്യാപിക്കുന്നുവെന്ന വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മഹാമാരിയാകാൻ സാധ്യതയുണ്ടാകുന്നതോ, മറ്റ് പ്രദേശങ്ങളിലേക്ക് വളരെ വേഗത്തിൽ പടർന്നു പിടിക്കുന്നതോ ആയ വൈറസുകളൊന്നും ചൈനയിൽ ഈ അവസരത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളില്ലെന്ന് മന്ത്രി പറഞ്ഞു
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
അതേസമയം മലയാളികൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട് എന്നതിനാലും ചൈനയടക്കം ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പ്രവാസികൾ നമ്മുടെ നാട്ടിലേക്ക് എത്തുന്നതിനാലും ജാഗ്രത പുലർത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ലഭ്യമായ വിവരങ്ങൾ പ്രകാരം മൂന്ന് തരത്തിലുള്ള വൈറസുകളാകാം ചൈനയിൽ ഭീതി പടർത്തുന്ന രീതിയിലുള്ളത്. ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്, കൊവിഡിന്റെ ചില വകഭേദങ്ങൾ, ഇൻഫ്‌ളുവൻസ എന്നീ വൈറസ് ബാധകളാണ് അവ. ഇതിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസാണ് നമുക്ക് അപരിചിതമായ വൈറസ്. എന്നാൽ അപകടകാരിയായ പുതിയ വൈറസായി ഇതിനെ കാണേണ്ടതില്ല.
നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസസംബന്ധമായ രോഗങ്ങൾ കൃത്യമായി നിരീക്ഷിക്കണം. അതാണ് നിലവിൽ നാം ചെയ്യുന്നത്. അതോടൊപ്പം ചൈനയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന പക്ഷം അവരെയും പ്രത്യേകമായി നിരീക്ഷിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു