തൃശ്ശൂർ വടക്കാഞ്ചേരിയിൽ കാലിൽ ബസ് കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുതുവീട്ടിൽ നബീസയാണ്(68) മരിച്ചത്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നലെയായിരുന്നു അപകടം. വടക്കാഞ്ചേരി ഒന്നാംകല്ല് ബസ് സ്റ്റോപ്പിൽ വെച്ചായിരുന്നു സംഭവം. ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ വയോധികയുടെ കാലിന് മുകളിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ബസ് ജീവനക്കാർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു.