ശൈത്യം: വസ്ത്രം ഉള്‍പ്പെടെയുള്ളവ യുഎഇ ഫലസ്തീനില്‍ എത്തിച്ചു

അബുദാബി: ലോകം മുഴുവന്‍ ശൈത്യം അതികഠിനമായി തുടരുന്നതിനിടെ ഫലസ്തീനിലെ ജനങ്ങളെ തണുപ്പില്‍നിന്ന് രക്ഷിക്കാനായി യുഎഇ വസ്ത്രം ഉള്‍പ്പെടെയുള്ളവ എത്തിച്ചു. ദുരിതത്തില്‍ കഴിയുന്ന ഗാസ സ്ട്രിപ്പിലുള്ളവര്‍ക്കായാണ് ആയിരക്കണക്കിന് കമ്പിളിപോലുള്ള വസ്ത്രങ്ങള്‍ ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലേക്ക് ചൊവ്വാഴ്ച രാത്രി യുഎഇ പ്രത്യേക വിമാനത്തില്‍ എത്തിച്ചിരിക്കുന്നത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ജാക്കറ്റുകള്‍, തണുപ്പ് പ്രതിരോധിക്കാന്‍ സഹായിക്കുന്ന വസ്ത്രങ്ങള്‍ എന്നിവയാണ് എത്തിച്ചിരിക്കുന്നത്. ഇവ ഈജിപ്തിലെ റഫ അതിര്‍ത്തിയിലൂടെ ഫലസ്തീനിലേക്ക് എത്തിക്കും. ഇതോടൊപ്പം തമ്പുകള്‍ക്ക് ആവശ്യമായ വസ്തുക്കളും എത്തിച്ചിട്ടുണ്ട്. ഫലസ്തീനിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാനായുളള ഗാലന്റ് നൈറ്റ് 3 ഓപറേഷന്റെ ഭാഗമാണ് സഹായം നല്‍കുന്നതെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു.

Exit mobile version