അങ്ങനെ ചെയ്തില്ലെങ്കിൽ താങ്കൾ ഒറ്റപ്പെടും; മോദിയ്ക്ക് മുന്നറിയിപ്പുമായി എം കെ സ്റ്റാലിൻ
[ad_1]
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നറിയിപ്പ് നൽകി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചാണ് ഭരണം നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ മോദി ഒറ്റപ്പെടുമെന്നാണ് സ്റ്റാലിന്റെ മുന്നറിയിപ്പ്. ബജറ്റിൽ ബിഹാറിനും ആന്ധ്രപ്രദേശിനും കൂടുതൽ പരിഗണന നൽകിയ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പരാമർശം. സഖ്യകക്ഷികളെ തൃപ്തിപ്പെടുത്തലാണ് മോദിയുടെ ലക്ഷ്യമെങ്കിൽ അദ്ദേഹത്തിന് അധികാരം രക്ഷിക്കാനാകും പക്ഷേ രാജ്യം രക്ഷിക്കാനാവില്ല എന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.
ബജറ്റിൽ മറ്റ് സംസ്ഥാനങ്ങളെ അവഗണിച്ചെന്നാരോപിച്ച് പ്രതിപക്ഷം രാജ്യസഭയിൽ നിന്നിറങ്ങിപ്പോയതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം. ‘കേന്ദ്രബജറ്റിൽ നിന്ന് നിരവധി സംസ്ഥാനങ്ങളെ പുറത്താക്കിയതിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇൻഡ്യ സഖ്യം. പ്രധാനമന്ത്രി നരേന്ദ്രമോദീ, താങ്കൾ പറഞ്ഞത് തിരഞ്ഞെടുപ്പ് കഴിഞ്ഞു ഇനി നമുക്ക് രാജ്യത്തെക്കുറിച്ച് ചിന്തിക്കാം എന്നായിരുന്നു. പക്ഷേ, ഇന്നലെ അവതരിപ്പിച്ച ബജറ്റ് നിങ്ങളുടെ അധികാരത്തെ സംരക്ഷിക്കുന്നതാണ്, രാജ്യത്തെ രക്ഷിക്കുന്നതല്ല. സർക്കാരിനെ പൊതുവായി മുന്നോട്ടുനയിക്കൂ. നിങ്ങളെ തോൽപ്പിച്ചവരോടുള്ള പകതീർക്കൽ നടത്താതിരിക്കൂ. രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചാണ് താങ്കൾ സർക്കാരിനെ നയിക്കാൻ പോകുന്നതെങ്കിൽ, ഞാൻ മുന്നറിയിപ്പ് നൽകുന്നു, താങ്കൾ തീർത്തും ഒറ്റപ്പെടും’. സ്റ്റാലിൻ എക്സിൽ കുറിച്ചു.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി എം കെ സ്റ്റാലിനെ മാതൃകയാക്കണമെന്ന് ഡിഎംകെ എം പി ദയാനിധി മാരന്‍ അഭിപ്രായപ്പെട്ടു. എം കെ സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായപ്പോള്‍ പറഞ്ഞത്, തനിക്ക് വേണ്ടി വോട്ട് ചെയ്തവര്‍ക്കായി മാത്രമല്ല തനിക്ക് വോട്ട് ചെയ്യാത്തവര്‍ക്കു വേണ്ടിക്കൂടിയാണ് താൻ പ്രവര്‍ത്തിക്കുക എന്നാണ്. അത് തന്റെ കര്‍ത്തവ്യമാണെന്നാണ്. അങ്ങനെയാണ് അദ്ദഹം പ്രവർത്തിക്കുന്നത്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്തവര്‍ക്കു വേണ്ടിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന പാര്‍ട്ടികള്‍ക്കു വേണ്ടിയും മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ദയാനിധി മാരന്‍ ആരോപിച്ചു.
[ad_2]