Kerala
എസ് എഫ് ഐ ലക്ഷണമൊത്ത ഭീകര സംഘടനയെ പോലെ; മുഖ്യമന്ത്രി മൗനം വെടിയണമെന്ന് സുരേന്ദ്രൻ
[ad_1]
ലക്ഷണമൊത്ത ഭീകര സംഘടനയെ പോലെയാണ് എസ് എഫ് ഐ പ്രവർത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ക്യാമ്പസുകളിൽ എസ് എഫ് ഐ ഗുണ്ടായിസം വ്യാപിക്കുകയാണ്. നേതാക്കൾ പ്രവർത്തകരെ കയറൂരി വിടുകയാണ്. മുഖ്യമന്ത്രി വിഷയത്തിൽ മൗനം വെടിയണം
അൽപ്പമെങ്കിലും ആത്മാർഥത ആഭ്യന്തര മന്ത്രിയെന്ന നിലയിലുണ്ടെങ്കിൽ പ്രിൻസിപ്പലിനെ ആക്രമിച്ച കൊടും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. മുഖ്യമന്ത്രിയും സിപിഎമ്മും എസ് എഫ് ഐ ക്രിമിനലുകളെ സംരക്ഷിക്കുകയാണ്
പാർട്ടി തകർന്ന് തരിപ്പണമായിട്ടും സിപിഎം പാഠം പഠിച്ചിട്ടില്ല. പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കുമെന്നും വയനാട്ടിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
[ad_2]