National

കടിച്ച പാമ്പിനെ തിരിച്ച്‌ കടിച്ച് യുവാവ് : ഒടുവില്‍ സംഭവിച്ചത്

[ad_1]

പട്‌ന: കടിച്ച പാമ്പിനെ തിരിച്ച്‌ കടിച്ച് ഒരു യുവാവ്. നവാഡിലെ രജൗലിയിലാണ് ഈ വിചിത്ര സംഭവം. റെയില്‍വേയില്‍ പാളങ്ങളില്‍ ജോലി ചെയ്യുന്ന ബിഹാർ സ്വദേശിയായ സന്തോഷ് എന്ന യുവാവാണ് തന്നെ കടിച്ച പാമ്പിനോട് പ്രതികാരം ചെയ്തത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി തന്റെ ക്യാമ്പില്‍ ഉറങ്ങുകയായിരുന്ന സന്തോഷിനെ ഒരു വിഷപാമ്പ് കടിക്കുകയായിരുന്നു. പാമ്പിന്റെ കടിയേറ്റ് ദേഷ്യം വന്ന സന്തോഷ് ആദ്യം ഒരു വടികൊണ്ട് പാമ്പിനെ പിടികൂടുകയും തുടര്‍ന്ന് തിരിച്ച്‌ കടിക്കുകയും ചെയ്തു. യുവാവിന്റെ കടിയേറ്റ് പാമ്പ് ചത്തുപോകുകയായിരുന്നു.

യുവാവിന് പാമ്പ് കടിയേറ്റ വിവരം അറിഞ്ഞയുടന്‍ സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. കൃത്യസമയത്ത് ചികിത്സ ലഭിച്ചതിലൂടെ 35കാരന്‍ രക്ഷപെട്ടു. ‘ഒരു പാമ്പ് കടിച്ചാല്‍ വിഷം നിര്‍വീര്യമാക്കാന്‍ കടിയേല്‍ക്കുന്നയാള്‍ അതിനെ രണ്ടുതവണ കടിക്കണമെന്ന് തന്റെ ഗ്രാമത്തില്‍ ഒരു വിശ്വാസമുണ്ട്’ എന്നായിരുന്നു തിരിച്ചുകടിയെ കുറിച്ചുള്ള സന്തോഷിന്റെ പ്രതികരണം.



[ad_2]

Related Articles

Back to top button
error: Content is protected !!