കാണാചരട്: ഭാഗം 56
രചന: അഫ്‌ന
ഗായത്രി തന്റെ നാട്ടിൽ വന്നിറങ്ങിയപ്പോയെക്കും വൈകുന്നേരമായിരുന്നു, പതിവ് പോലെ നാട്ടുകാരുടെ പരിഹാസ ചിരിയും ചുഴ്ന്നു കൊണ്ടുള്ള നോട്ടവും തുടർന്നു.ഗായത്രി തന്റെ ശിരസ്സ് താഴ്ത്തി കൊണ്ടു തന്റെ ബേഗിൽ മുറുകെ പിടിച്ചു മുന്നോട്ടു വേഗത്തിൽ നടന്നു…. ക്ലമ്പിൽ ഇരിക്കുന്ന പയ്യന്മാർ അവൾ വരുന്നുണ്ടെന്ന് ബാക്കിയുള്ളവരോട് കണ്ണ് കൊണ്ടു ആഗ്യം കാണിച്ചു കൊടുത്തു വഷള ചിരി ചിരിക്കാൻ തുടങ്ങി. “ഹെലോ….ഇടയ്ക്ക് നമ്മളെയൊക്കെ പരിഗണിക്കാട്ടോ,… “പുറകിൽ നിന്ന് ആരുടെയോ പരിഹാസ ചിരി ഉണർന്നു. “അതിന് ഗായത്രിയ്ക്ക് സിറ്റിയിലുള്ളവരെ അല്ലെ കണ്ണിൽ പിടിക്കു,
നാട്ടിൻ പുറത്തുള്ളവരെ പറ്റില്ലല്ലോ “വേറൊരുത്തൻ “ഇടയ്ക്ക് ദർശന സുഖമൊക്കെ തരാം, എത്രയാ റേറ്റ്” പുറകിൽ നിന്നുള്ള പൊട്ടി ചിരികളും കളിയാക്കലുകളും കേട്ട് കണ്ണുകൾ ഇറുക്കി അടച്ചു അവൾ മുന്നോട്ട് ഓടി.കണ്ണുകൾ നിറഞ്ഞു തൂകിയിട്ടും അതൊന്നും അവൾ അറിഞ്ഞിരുന്നില്ല. വീടെത്താൻ ആയതും ഇതുവരെ ഇല്ലാത്ത വിമ്മിഷ്ടം ഉള്ളിൽ ഉടലെടുത്തു. കയറാൻ മടിച്ചു കൊണ്ടു അവളവിടെ ഒരു നിമിഷം നോക്കി നിന്നു….
“തമ്പുരാട്ടിയ്ക്ക് ഇനി എഴുന്നള്ളാൻ പല്ലക്ക് കൊണ്ടു വരണോ ആവോ “മുറ്റത്തേക്ക് ഇറങ്ങി വരുന്ന മൂത്തമ്മാവന്റെ ഭാര്യ ലതികയുടെ വാക്കുകൾ ആണ് ഗായത്രി ചിന്തയിൽ നിന്നുണർത്തിയത്. അവൾക്ക് ആളെ മനസ്സിലായത് കൊണ്ടു ആ ഭാഗത്തേക്ക് ഒന്നു നോക്കുക പോലും ചെയ്യാതെ തല താഴ്ത്തി അകത്തേക്ക് വേഗത്തിൽ നടന്നു. “ഇപ്രാവശ്യം പുതിയ ഗർഭം വല്ലതും ഉണ്ടോ?”ശിവപ്രിയ പരിഹാസത്തോടെ ഉമ്മറത്തേക്ക് ഇറങ്ങി വന്നു. ഗായത്രി ഒന്നു എതിർക്കുക പോലും ചെയ്യാതെ അതെല്ലാം കെട്ടു നിൽക്കുക മാത്രം ചെയ്തു നിന്നു. എതിർക്കാൻ കഴിയില്ല, താൻ ഇതെല്ലാം കേൾക്കേണ്ടവളാണ്. അന്യന്റെ കുഞ്ഞിനെ വയറ്റിൽ ചുമന്നവളെ ഇതല്ല ഇതിനപ്പുറവും പറയും….
എന്നിട്ടും അങ്ങനെയുള്ളവളെ എന്തിനാണ് തന്റെ മകന് വിവാഹം കഴിപ്പിക്കുന്നത്? അതൊരു ചോദ്യ ചിന്ഹമായി നിന്നു. “ആരെ നോക്കി നിൽക്കാ അസത്തെ, ചെന്ന് ആ തൊഴുത്ത് അടിച്ചു വൃത്തിയാക്ക്…….”ലതിക അവളുടെ നിൽപ്പ് കണ്ടു അകത്തേക്ക് തള്ളി.പ്രതീക്ഷിക്കാതെ ആയതു കൊണ്ടു ഗായത്രി വാതിൽ പടിയിൽ ചെന്നിടിച്ചു.വേദനിച്ചിട്ടും അവിടെ ഒന്നു തടവാൻ പോലും അവൾ തുനിഞ്ഞില്ല. മനസ്സും ശരീരവും ഒരുപോലെ മരവിച്ചു പോയിരിക്കുന്നു
“നീ വരുമെന്ന് അറിഞ്ഞത് കൊണ്ടു ജോലിക്കാരിയെ പറഞ്ഞു വിട്ടു. ഇനി മുതൽ അതിന്റെ ആവിശ്യം ഒന്നും ഇല്ലല്ലോ ഇവിടെ “ശിവപ്രിയ ഫോണിൽ നോക്കി കൊണ്ടു അവളൂടെന്ന രീതിയിൽ പറഞ്ഞു. “മ്മ് വേഗം ചെന്നു വൃത്തിയാക്ക്, വിവാഹത്തിന് ആളുകൾ വരുമ്പോൾ അതെല്ലാം ശ്രദ്ധിക്കും….. അത് കഴിഞ്ഞിട്ട് വേണം വീട് മൊത്തത്തിൽ തുടച്ചു വൃത്തിയാക്കാൻ “ലതിക അധികാര ഭാവത്തിൽ പറഞ്ഞു കൊണ്ടിരുന്നു….. ഇതിനെല്ലാം ഒരു പാവയേ പോലെ തലയാട്ടി കൊടുത്തു അവൾ അകത്തേക്ക് കയറി. വീടിനു കുറച്ചു ഉള്ളിലേക്ക് പോയാൽ ഒരു പത്തായ പുര പോലൊരു കുഞ്ഞു മുറി.
കഷായത്തിന്റെയും എണ്ണയുടെയും മരുന്നുകളുടെയും ഗന്ധം വാതിൽ പടിയിലേക്ക് എത്തും…. ഗായത്രി പതിയെ ഇരുട്ട് മുറിയിലേക് കയറി,…കട്ടിലിൽ അനങ്ങാൻ കൂടെ വയ്യാതെ കിടക്കുന്ന മെലിഞ്ഞുണങ്ങിയ രൂപത്തെ കണ്ടു അവളുടെ ചങ്ക് പിടഞ്ഞു…… ഗായത്രി വിതുമ്പി കൊണ്ടു നിലത്തു മുട്ട് കുത്തി ചുളിഞ്ഞുണങ്ങിയ കൈകൾ പിടിച്ചു…. “എന്റെ കുട്ടി വന്നൂലെ “കണ്ണ് അടച്ചിട്ടാണെങ്കിലും അവരുടെ സ്വരത്തിൽ സന്തോഷം ഉള്ളത് പോലെ തോന്നി അവൾക്ക്. “മുത്തശ്ശി…… മുത്തശ്ശിയ്ക്ക് എങ്ങനെ ഞാൻ വന്നത് “അവൾ തല ഉയർത്തി. “എന്റെ കുട്ടിയല്ലാതെ ആരാ ഇങ്ങനെ ചേർത്ത് പിടിക്കുക……
എന്റെ കുഞ്ഞിനെ പോലെ ആരും ഈ പാഴ് ജന്മത്തെ ഇങ്ങനെ ചേർത്ത് പിടിക്കില്ല”കുഴിഞ്ഞ കണ്ണുകളിൽ വെള്ളം നിറയുന്നത് അവളറിഞ്ഞു. “അങ്ങനെ ഒന്നും പറയല്ലേ മുത്തശ്ശി, എനിക്ക് സ്വന്തം എന്ന് പറയാൻ മുത്തശ്ശി മാത്രമേ ഒള്ളു…ഞാൻ ജീവിക്കുന്നത് തന്നെ എന്റെ മുത്തശ്ശിയ്ക്ക് വേണ്ടിയാ.”അവളുടെ മിഴികളും നിറഞ്ഞു. “എന്തിനാ കുഞ്ഞേ വീണ്ടും ഈ നരകത്തിലേക്ക് തന്നെ വന്നേ,എങ്ങോട്ടെങ്കിലും ഓടി പോയി കൂണ്ടായിരുന്നോ….. എനിക്ക് ഒന്നെതിർക്കാൻ കൂടെ ശേഷി ഇല്ല.ഈ മുറിയ്ക്ക് പുറത്തുള്ള ലോകം കണ്ടിട്ട് വർഷങ്ങൾ ആയി.മരിക്കാൻ ഇപ്പൊ പേടിയാ എന്റെ കുഞ്ഞിനെ ഇവിടെ തനിച്ചിട്ട് “
“ഞാൻ എവിടെക്ക് പോകാൻ മുത്തശ്ശി. എന്റെ മുത്തശ്ശിയേ ഈ കണ്ണിൽ ചോരയില്ലാത്തവരുടെ അടുത്തിട്ട് ഞാൻ പോകും എന്ന് തോന്നുന്നുണ്ടോ. എന്നോടുള്ള ദേഷ്യം മുത്തശ്ശിയോട് തീർക്കും…..”ഉള്ളിൽ നെഞ്ച് നീറി പുകയുന്നുണ്ട്. പക്ഷേ അതിനെ അടക്കി വെക്കുക എന്നല്ലാതെ വേറൊരു മാർഗം അവൾക്കില്ല. ‘എവിടെ പോയി കിടക്കാ ഈ നാശം പിടിച്ചവൾ…. ഡി ഗായത്രി….. ഗായത്രി “പുറത്തു നിന്ന് രേഖയുടെ അലർച്ച കേട്ട് അവൾ ചാടി പിടഞ്ഞെഴുന്നേറ്റു.
പാടിയെടുക്കുമ്പോൾ ഉടുക്കുന്ന കീറിയ നിറം മങ്ങിയ ചുരിദാർ എടുത്തിട്ട് മുത്തശ്ശിയേ ഒന്ന് നോക്കി ചിരിച്ചു കൊണ്ടു പുറത്തേക്ക് ഓടി.അവളുടെ അവസ്ഥ കണ്ടു ആ പാവം നെഞ്ചുരുകി കരഞ്ഞു. ഈശ്വരാ എന്റെ കുഞ്ഞിന്റെ അവസ്ഥ നീ കാണുന്നില്ലേ നീ….. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വിഷ്ണുവിന്റെ ചോദ്യത്തിന് മുൻപിൽ പകച്ചു നിൽക്കുവാണ് നന്ദൻ.. അവനിതെങ്ങനെ എന്നൊരു സംശയം ഉള്ളിൽ നിറഞ്ഞു. “നീ എന്തൊക്കെയാ പറയുന്നേ ” ഇടരുന്ന സ്വരത്തോടെയുള്ള അവന്റെ ചോദ്യം കേട്ട് വിഷ്ണു പുഞ്ചിരിരിച്ചു കൊണ്ടു മുറിയിലേക്ക് കയറി അവന്റെ തൊട്ടടുത്തു വന്നിരുന്നു.
“ഞാനും മനുഷ്യനോക്കെ തന്നെയാ ഏട്ടാ…..” “എടാ നീ കരുതും പോലെ ഒന്നും ” “ഇല്ലെന്ന് മാത്രം പറയേണ്ട, ഉണ്ടെന്ന് എനിക്കറിയാം….. ഇതുവരെ എനിക്കങ്ങനെ തോന്നിയിട്ടില്ല. പക്ഷേ കുറച്ചു ദിവസത്തെ നമ്മുടെ ഒരുമിച്ചുള്ള താമസത്തോടെ ഉള്ളിലെ കാമുകനെ കണ്ടു പിടിച്ചു”അത് പറയുമ്പോഴും അവന്റെ മുഖത്തു ചിരി മാത്രമാണ്. ഏട്ടൻ എന്നേ ഇങ്ങനെ നോക്കൊന്നും വേണ്ട….ഞാൻ കാണുന്നുണ്ട് ഏട്ടന്റെ മാറ്റങ്ങൾ. ഇപ്പോ വലിയില്ല കുടിയില്ല… നല്ലതാ….. പക്ഷേ അക്കിയോടുള്ള സ്നേഹം ആത്മാർത്ഥമാണോന്ന് എനിക്കറിയണം…..” “നീ എന്താടാ അങ്ങനെ പറയുന്നേ ” നന്ദൻ ദയനീയമായി നോക്കി
“പ്രിയയും ഏട്ടനും തമ്മിലുള്ള റിലേഷൻ എല്ലാവർക്കും അറിയുന്നതല്ലേ. അക്കി ഉൾപ്പെടെ………ഏട്ടന്റെ മനസ്സിൽ ഇപ്പോഴും പ്രിയ തന്നെ ആണോ. അതോ അക്കിയോട് വെറും affection മാത്രമാണോ?” “വിഷ്ണു നീ എന്താ പറയുന്നതെന്ന ബോധം വല്ലതും ഉണ്ടോ…. അങ്ങനെ ഒന്നു ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല.”നന്ദൻ ചെയറിൽ നിന്നു ചാടി എണീറ്റ് അവന് നേരെ തിരിഞ്ഞു. “പ്രിയയേ കാണുന്നതിന് മുൻപേ അക്കി ഏട്ടന്റെ കൂടെ ഉണ്ടായിരുന്നില്ലേ. എന്നിട്ട് ഇഷ്ടം തോന്നാതെ ഇപ്പോ അവളുടെ മരണ ശേഷം എങ്ങനെ “വിഷ്ണു നന്ദന്റെ ഉത്തരത്തിനായി കാത്തിരുന്നു
“നിന്നോട് ആര് പറഞ്ഞു എനിക്ക് പ്രിയയേ ആയിരുന്നു ഇഷ്ടം എന്ന്..”പുച്ഛത്തോടെ അവനതോർത്തു. പ്രിയ എന്റെ കോളേജ് ഫ്രണ്ട് ആയിരുന്നു.സ്വന്തമെന്ന് പറയാൻ ആരും ഇല്ലാത്തവൾ. അതുകൊണ്ടു ആയിരിക്കാം എനിക്ക് അവളെ തനിച്ചാക്കാൻ തോന്നിയില്ല…. എപ്പോഴും കൂടെ കൂട്ടി. വിക്കിയെയും നിന്നെയും പോലെയേ ഞാൻ അവളെയും കണ്ടിരുന്നുള്ളു…. എല്ലാം നല്ല രീതിയിൽ പോകുമ്പോയാണ് ഒരിക്കെ അവളെന്നോട് ഇഷ്ടം തുറന്നു പറയുന്നത്.. പറ്റില്ലെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു വിട്ടതാ, എനിക്ക് അക്കിയേ ആണ് ഇഷ്ടം ആണെന്നും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.അതൊന്നും അവൾ കേൾക്കാൻ കൂടെ കൂട്ടാക്കിയില്ല.അതിന്റെ ഇടയ്ക്കാണ് വീട്ടിൽ തമാശ പോലെ നിനക്ക് അക്കിയേ ആലോചിക്കണം എന്നൊക്കെ താഴെ പറഞ്ഞു തുടങ്ങിയത്……
പിന്നെ ആ മോഹം ഞാൻ അവിടെ വെച്ചു നിർത്തി. വിഷമം ഉണ്ടായിരുന്നു പക്ഷേ അതല്ലല്ലോ പ്രസക്തി…. പതിയെ അവളോടുള്ള കൂട്ട് ഞാൻ നിർത്തി. പഴയ പരിചയം പോലും കാണിക്കാതെയായി….ദിവസങ്ങൾ പോയി തുടങ്ങി. ഒരിക്കെ പ്രിയ ബീച്ചിലേക്ക് വരാൻ message അയച്ചു. വേഗം പോകാം വേറെ ഒന്നിനും വേണ്ടിയല്ല എന്നൊക്കെ പറഞ്ഞപ്പോൾ പോകാൻ തീരുമാനിച്ചു. അവിടെ എത്തിയപ്പോഴാണ് പ്രിയ ആത്മഹത്യ ചെയ്യാൻ പോകുന്ന കാര്യം മനസ്സിലായത്. ആ രാത്രി എന്നേ പോലും തട്ടി മാറ്റി ആ കടലിലേക്ക് എടുത്തു ചാടി… ഒരു നിമിഷത്തേക്ക് എനിക്ക് എന്താണ് നടക്കുന്നതെന്ന് പോലും മനസ്സിലായില്ല.
അതികം ചിന്തിക്കാതെ അവളെ പിടിച്ചു കരയ്ക്ക് കയറ്റി. തന്നെ വിട്ടു പോകല്ലേ എന്ന ഒറ്റ വാക്ക് കേട്ട് മനസ്സില്ലാ മനസ്സോടെ തന്റെ ജീവിതത്തിലേക്ക് കയറ്റിയതാണ്. പക്ഷേ പതിയെ പതിയെ അവളുടെ സ്വഭാവം മാറി തുടങ്ങി. എന്റെ സുഹൃത്തുക്കൾ പോലും എന്നോട് മിണ്ടുന്നതു പറ്റാതെ ആയി. മനസ്സാമാധാനത്തോടെ ഒന്ന് ഇരിക്കാൻ പോലും വയ്യ, എപ്പോ നോക്കിയാലും ചോദ്യം ചെയ്യലും കുറ്റപ്പെടുത്തലും മാത്രം. Accident നടക്കുന്ന ദിവസം എന്നത്തേയും പോലെ വഴക്കടിച്ചു വരുവായിരുന്നു……..
ഞാൻ അവളുടെ വാക്ക് ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടു എന്റെ മുഖം പിടിച്ചു അവൾക്ക് നേരെ തിരിച്ചതും ഞങ്ങൾക്കു നേരെ ലോറി വരുന്നതും ഒരുമിച്ചായിരുന്നു…….ആ അപകടത്തിൽ ഞാൻ സീറ്റ് ബെൽറ്റിടത് കൊണ്ടു രക്ഷപെട്ടു, അവൾ മരിച്ചതിൽ എനിക്ക് സങ്കടം ഉണ്ട്, പക്ഷേ അതൊരിക്കലും പ്രണയിനി ആയിട്ടല്ല. ഇഷ്ടം തുറന്നു പറയുവോളം എനിക്ക് നല്ലൊരു സുഹൃത്ത് ആയിരുന്നു……അവളുടെ മരണത്തിന് ഉത്തരവാദി ഞാൻ കൂടെ ആണെന്ന കുറ്റബോധം എന്നേ വല്ലാതെ വേട്ടയാടി.
Depression കയറി അന്ന് എന്തൊക്കെ ചെയ്തതെന്ന് പോലും എനിക്ക് ഓർമ ഇല്ല. അതെല്ലാം മറന്നു തുടങ്ങിയത് അക്കിയേ കാണുമ്പോഴാ, അവളെ ദേഷ്യപിടിപ്പിച്ചും വഴക്കടിച്ചും നടക്കുമ്പോൾ ഞാൻ പോലുമറിയാതെ ഞാൻ മാറി തുടങ്ങി….. തുടരെ തുടരെ അവളെ കാണാൻ വയ്യാണ്ടായി. അതോടെ കൊല്ലത്തിൽ നാട്ടിലേക്ക് വരുന്ന ഞാൻ മാസത്തിൽ വന്നു…. പിന്നെ പോകാൻ കഴിയാത്ത ഒരവസ്ഥയായി. പറഞ്ഞു നിർത്തിയപ്പോയെക്കും അവന്റെ കണ്ണ് കലങ്ങിയിരുന്നു. വിഷ്ണുവിന് ചോദിച്ചതിൽ കുറ്റ ബോധം തോന്നി. “ഏട്ടാ ഞാൻ… എനിക്ക് ഏട്ടനെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. എല്ലാം ആലോചിച്ചപ്പോൾ ചോദിക്കണമെന്ന് തോന്നി “
“അതിന് എനിക്ക് വിഷമം ഒന്നും ഇല്ലല്ലോ, പഴയതൊക്കെ ഓർത്തപ്പോൾ എന്തോ വല്ലായ്മ “നന്ദൻ ചിരിച്ചെന്ന് വരുത്തി “ഏട്ടന് ഇത്രയ്ക്ക് ഇഷ്ടം ആണെങ്കിൽ തുറന്നു പറഞ്ഞൂടെ അവളോട്.” “അക്കിയ്ക്ക് എന്നേ ആദ്യമേ കണ്ണെടുത്താൽ കണ്ടു കൂടാ. അതിന്റെ കൂടെ പഴയ ദുശീലങ്ങൾ ആരേക്കാൾ കൂടുതൽ അവൾക്ക് അറിയാം…. അങ്ങനെയുള്ളവനെ ഒരിക്കലും അവൾ എന്നല്ല ആരും സ്വീകരിക്കാൻ പോകുന്നില്ല “നന്ദൻ സ്വയം പരിഹസിച്ചു.
“അതൊക്കെ ഏട്ടന്റെ തോന്നലാ… ഇപ്പോ അങ്ങനെ ഒന്നും ഇല്ലല്ലോ. ഏട്ടൻ ധൈര്യമായി ചെന്നു ഇഷ്ടം പറയ്.” “വേണ്ടഡാ, ഇനി അക്കി ഇഷ്ടമല്ലെന്ന് പറഞ്ഞാൽ അതിൽ കൂടുതൽ ഒന്നും എന്നേ കോണ്ട് താങ്ങാൻ കഴിയില്ല. അതിലും നല്ലത് ഇങ്ങനെ തന്നെ പോകുന്നതാ ” “പക്ഷേ ഇതൊക്കെ എത്രക്കാലം ” “അവളെന്റെ കൺമുമ്പിൽ നിന്ന് മായും വരെ” “ഏട്ടന് വേണ്ടി ഞാൻ ചോദിക്കണോ ” “ഇത് മതിയെടാ എനിക്ക്, ഇത്രയെങ്കിലും എനിക്ക് വേണ്ടി പറഞ്ഞല്ലോ. ഇതിൽ കൂടുതൽ എനിക്കൊന്നും വേണ്ട “നന്ദൻ നിറഞ്ഞ കണ്ണ് തുടച്ചു അവനെ നോക്കി ചിരിച്ചു. വിഷ്ണുവിന്റെ മിഴികളും നിറഞ്ഞു അവനെ ഇറുകെ പുണർന്നു. “എനിക്ക് ഏട്ടനെ ഇങ്ങനെ കാണാൻ വയ്യ,..
..”വിഷ്ണു അവന്റെ തോളിൽ മുഖം ചേർത്തു കൊണ്ടു പറഞ്ഞു. “എനിക്ക് കുറച്ച് എഴുതാൻ ഉണ്ട്…. നീ പോയി കിടന്നേ. അല്ലെങ്കിൽ എന്റെ എഴുത്ത് നടക്കില്ല “അവനെ തന്നിൽ നിന്ന് വേർപ്പെടുത്തി കള്ള പരിഭവത്തിൽ തുടർന്നു.വിഷ്ണു അവനെ തന്നെ ഉറ്റു നോക്കി. ആ കണ്ണുകളിൽ ഇപ്പോഴും നഷ്ട പ്രണയം തിങ്ങി കിടക്കുന്നുണ്ട്. “ഞാൻ ഒക്കെയാണെടോ, നീ പോയി നിന്റെ വർക്ക് complete ആക്ക്…. മ്മ് ചെല്ല് “അവനെ നോക്കി ചിരിച്ചു പുറത്തേക്ക് തള്ളി….
വിഷ്ണു ഇറങ്ങിയതും നന്ദൻ ഡോർ ലോക്ക് ചെയ്തു. നന്ദൻ നിലത്തേക്ക് ഊർന്നു വീണു. കണ്ണുകൾ ധാരയായി ഒഴുകി…… അവന്റെ കൺ മുൻപിൽ തന്നെയും നോക്കി കണ്ണുരുട്ടി നിൽക്കുന്നവളുടെ മുഖം മിന്നി മറഞ്ഞു. എന്നാൽ അപ്പുറത്തെ മുറിയിൽ കേട്ടത് വിശ്വസിക്കാൻ കഴിയാതെ നിൽക്കുവാണ് അക്കി…. ഇപ്പോഴും ഇത് സത്യമാണോ സ്വപ്നമാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.. നന്ദേട്ടന് എന്നേ ഇത്രയ്ക്കു ഇഷ്ട്ടാണോ. അപ്പൊ എന്നോട് ദേഷ്യം ഉണ്ടായിട്ടല്ലേ വഴക്കടിച്ചേ… ഇഷ്ട്ടം കൊണ്ടാണോ? അവളുടെ മിഴികളും എന്തിനെന്നില്ലാതെ ഒഴുകുന്ന മിഴി നീരിനെ തലയണക്കുള്ളിൽ മുഖം പുഴ്ത്തി അവയെ മറച്ചു…………കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…