കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

അബുദാബി: രാജ്യത്തെ കുടുംബങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ പ്രതിനിധീകരിക്കാന്‍ ലക്ഷ്യമിട്ട് പുതിയ കുടുംബ മന്ത്രാലയം രൂപീകരിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധാകാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി. കുടുംബങ്ങളെ ശാക്തീകരിക്കാനും ഭദ്രത ഉറപ്പാക്കാനും ആരോഗ്യകരമായ പരസ്പരാശ്രിതത്വം യാഥാര്‍ഥ്യമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ മന്ത്രാലയത്തിന് രൂപംനല്‍കിയിരിക്കുന്നത്. സനാഅ സുഹൈലിനായിരിക്കും മന്ത്രാലയത്തിന്റെ ചുമതല.
കുടുംബമെന്നത് ദേശത്തിന്റെ പ്രഥമ പരിഗണനാ വിഷയമാണ്, പരോഗതിയുടെ ആധാരശിലയാണ്, രാഷ്ട്രത്തിന്റെ ഭാവി ഉറപ്പാക്കുന്നതുമാണെന്നും ഇന്നലെ മന്ത്രാലയ പ്രഖ്യാപനം നടത്തിക്കൊണ്ട് ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ സര്‍വിസില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന സനാഅക്ക് ഈ രംഗത്ത് മതിയായ പ്രവര്‍ത്തന പരിചയം ഉള്ളതായും ശൈഖ് മുഹമ്മദ പറഞ്ഞു.