Kerala
ആലപ്പുഴയിൽ കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റ് ആറ് വയസുകാരൻ മരിച്ചു

ആലപ്പുഴ ചെട്ടികുളങ്ങരയിൽ എർത്ത് വയറിൽ നിന്ന് ഷോക്കേറ്റ് ആറ് വയസുകാരൻ മരിച്ചു. തിരുവല്ല പെരിങ്ങര ഹാബേൽ ഐസകിൻരെയും ശ്യാമയുടെയും മകൻ ഹമീനാണ് മരിച്ചത്
ഭിത്തിയോട് ചേർന്ന് കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ തൊട്ടതാണ് അപകടത്തിന് കാരണം. നിലത്തുവീണ് കിടക്കുന്ന കുട്ടിയെ സമീപത്ത് കൂടി പോയ വഴിയാത്രക്കാരാണ് കണ്ടത്
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവല്ല പെരിങ്ങര പ്രിൻസ് മാർത്താണ്ഡ വർമ സ്കൂളിലെ യുകെജി വിദ്യാർഥിയാണ്