മയിൽപീലിക്കാവ്: ഭാഗം 7

രചന: മിത്ര വിന്ദ
മീനാക്ഷി ക്ക് ആണെങ്കിൽ ആകെ ഒരു വിമ്മിഷ്ടം തോന്നി.
എന്നും ജോലി കഴിഞ്ഞു വരുമ്പോൾ അമ്മ കാത്തു ഇരിക്കും.. ചായ ഒക്കെ ഇട്ട് വെച്ചിട്ടുണ്ട് ആവും.. എന്തെങ്കിലും സ്നാക്ക്സ് കാണും… അവൾ അത് ഒക്കെ കഴിച്ചു കൊണ്ട് ഇരിന്നു വിശേഷം ഒക്കെ പറയും അവരോട്…
ഇത് ഇപ്പോൾ എല്ലാം ആകെ താളം തെറ്റി… അവൾക്ക് ചെറിയ ദേഷ്യം തോന്നി..
ശ്രീഹരി എന്തൊക്കെയോ ഉണ്ടാക്കി കൊണ്ട് വന്നു ഊണ് മേശയിൽ വെച്ച് കഴിക്കുക ആണ്.. അവൾ വെറുതെ ഹാളിൽ ഇരിക്കുക ആയിരുന്നു.
അവനെ കണ്ടതും ചാടി എഴുനേറ്റ്..
വേഗം അവളുടെ മുറിയിലേക്ക് പോയി.
മുറിയോട് ചേർന്ന് ഒരു ചെറിയ ബാൽക്കണി ഉണ്ട്. അവിടെ ഇറങ്ങി നിന്നു മീനാക്ഷി.
ചെറിയ ചാറ്റൽ മഴ ഉണ്ട്… ഇടയ്ക്ക് നേരിയ മിന്നലും… അകലെ എവിടെയോ നന്നായി മഴ പെയ്യുന്നുണ്ട്..
കുറ്റിമുല്ല നിറയെ പൂ മൊട്ടുകൾ ഉണ്ട്.. അവ വിരിയാൻ തുടങ്ങുന്നുണ്ട് എന്ന് അവൾക്ക് തോന്നി.. നല്ല സുഗന്ധം അവിടമാകെ വ്യാപിച്ചു…
ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ടു അവൾ..
അച്ഛൻ ആണ് വിളിക്കുന്നത്…
ഫോൺ എടുത്തു കാതോട് ചേർത്ത്.
ഹെലോ അമ്മേ,, ,, അയ്യോ അച്ഛനെന്ത് പറ്റി, ഈശ്വരാ… ഞാൻ വരാം അമ്മേ..അവൾ ശബ്ദമില്ലാതെ കരഞ്ഞു..
ഫോൺ വെച്ചിട്ട് അവൾ വിങ്ങി കരഞ്ഞു..
മീനാക്ഷി, എന്താ പറ്റിയത്, എന്തിന് കരയുന്നത്..
അവിടേക്ക് വന്ന ശ്രീഹരി ചോദിച്ചു..
പെട്ടന്നവൾ ചാടി എഴുനേറ്റു…
അച്ഛന് പെട്ടന്നൊരു നെഞ്ച് വേദന… ഹോസ്പിറ്റലിൽ ആണ്.. അവൾ പറഞ്ഞു..
തനിക്ക് ഇപ്പോൾ പോകണോ..? അവൻ ആരാഞ്ഞു..
നാളെ പോയ്കോളാം,, അവൾ മറുപടി കൊടുത്തു..
ഇയാൾ ഭക്ഷണം കഴിച്ചിട്ട് കിടന്നോളു,,, അതും പറഞ്ഞിട്ട് ശ്രീഹരി പുറത്തേക്ക് പോയി..
പക്ഷെ മീനാക്ഷിക്ക് ഒന്നും കഴിക്കുവാൻ പറ്റില്ലായിരുന്നു..
അച്ഛനെ കുറിച്ച് ഓർത്തപ്പോൾ ആകെ സങ്കടം ആയി.. ഇത്തവണ വിളിച്ചപ്പോൾ അമ്മ അച്ഛന്റെ കൈയിൽ ഫോൺ കൊടുത്തു, അച്ഛനോട് സംസാരിച്ചപ്പോൾ മനസിന് സ്വസ്ഥത കിട്ടിയത്..
അവൾ തന്റെ മുറിയിൽ കയറി വാതിൽ ചാരി ഇട്ട് ഇരിക്കുക ആണ്….
ശ്രീഹരി എന്തിനാണ് ആ പെൺകുട്ടിയെ അങ്ങനെ ചെയ്തത്, ഇയാളെ കണ്ടിട്ട് അങ്ങനെ തോന്നുന്നേ ഇല്ല,,, ഒരുപക്ഷെ അവൾ ഇയാളുമായി സ്നേഹത്തിൽ ആയിരുന്നോ, ആ പെൺകുട്ടി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ, ഉണ്ടെങ്കിൽ അത് എവിടെയാണ്,,,,, നൂറായിരം ചോദ്യങ്ങൾ മീനാക്ഷിയുടെ മനസ്സിൽ അലയടിച്ചു വന്നു..
ഓരോന്ന് ഓർത്തു കൊണ്ടു അവൾ ഇരിക്കുകയാണ്…
കുറച്ചു കഴിഞ്ഞപ്പോൾ അവൾ മയങ്ങി പോയി…
ആരോ മുറിയിലേക്ക് കയറിവരുന്നതായി അവൾക്ക് പെട്ടന്ന് തോന്നി..
പെട്ടന്ന് അവൾ കണ്ണ് തുറന്നതും ശ്രീഹരി മുൻപിൽ.. അവൻ മേശയുടെ അരികിലായി തിരിഞ്ഞു നിന്നു എന്തോ ചെയ്യുകയാണ്,,ലൈറ്റ് ഓഫ് ചെയുവാൻ തുടങ്ങുവാണോ…..
അവൾ ചാടി എഴുനേറ്റു,,,
അവന്റെ പുറത്തു ആഞ്ഞു കടിച്ചിട്ട് പുറത്തേക്ക് ഓടാനായി ഭാവിച്ചതും അവൻ മറുകൈകൊണ്ട് അവളെ തള്ളി കട്ടിലിലേക്ക് ഇട്ടതും ഒരുമിച്ചായിരുന്നു….
വീണ്ടും അവൾ എഴുനേൽക്കാൻ ഭാവിച്ച അവൾ അവനെ തള്ളിയതും ബാലൻസ് കിട്ടാതെ അവനും അവളുടെ കട്ടിലിൽക്ക്ക് വീണു പോയി..വീണതിന്റെ ആഘാതത്തിൽ അവന്റെ നെറ്റി പോയി ക്രാസയിൽ ഒറ്റ ഇടി ആയിരുന്നു.. അവനു ശരിക്കും വേദനിച്ചു..
ആഹ് അമ്മേ… അവൻ വേദന കൊണ്ട് വിളിച്ചു പോയി.
പെട്ടന്ന് അവളും പേടിച്ചു..
എടി എന്ന് വിളിച്ചു കൊണ്ട് അവൻ ദേഷ്യത്തിൽ എഴുനേറ്റു.
“നിൽക്കടി അവിടെ…”അവൻ അവളെ തടഞ്ഞു..എന്നിട്ട് കട്ടിലിലേക്ക് ഒറ്റ തള്ളൽ ആയിരുന്നു.
എന്നെ ഒന്നും ചെയ്യല്ലേ….. മീനാക്ഷി അവന്റെ നേർക്ക് കിടന്നുകൊണ്ട് കൈകൾ കൂപ്പി.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി …
പ്ലീസ്,…….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…