GulfSaudi Arabia
വിവാഹം ശേഷം സൗദിയില്‍ മടങ്ങിയെത്തിയ പ്രവാസി ചികിത്സയിലിരിക്കേ മരിച്ചു

റിയാദ്: വിവാഹം കഴിഞ്ഞ് സൗദിയിലെ ജോലി സ്ഥലത്ത് മടങ്ങിയെത്തിയ തമിഴ്നാട് സ്വദേശിയായ പ്രവാസി വാഹനം ഇടിച്ച് ചികിത്സയിലിരിക്കേ ആശുപത്രിയില്‍ മരിച്ചു. കടയനല്ലൂര്‍ പുളിയങ്ങാടി മൊയ്തീന് അബ്ദുല്‍ ഖാദറിന്റെയും റൈവു അമ്മാളിന്റെയും മകന് സയ്യിദ് അലി (38) ആണ് യാംബു ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സക്കിടെ യാത്രയായത്.
സൗദിയില്‍ മടങ്ങിയെത്തിയ രണ്ടാം ദിനത്തില്‍ ഫെബ്രുവരി എട്ടിന് യാമ്പുവിലെ ടൊയോട്ട സിഗ്നനിനടുത്ത് റോഡ് മുറിച്ചുകടക്കവേ വാഹനം ഇടിച്ച് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. ഭാര്യ: നസ്കത്ത്.