National

ഡൽഹി ഐഎൻഎ മാർക്കറ്റിൽ തീപിടിത്തം; ആറ് പേർക്ക് പരുക്ക്

[ad_1]

ഡൽഹി ഐഎൻഎ മാർക്കറ്റിൽ വൻ തീപിടിത്തം. അപകടത്തിൽ ആറ് പേർക്ക് പൊള്ളലേറ്റുവെന്നാണ് റിപ്പോർട്ട്. എട്ട് യൂണിറ്റ് അഗ്‌നി ശമന വാഹനങ്ങളെത്തി തീ അണച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. റെസ്റ്റോറന്റിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
 



[ad_2]

Related Articles

Back to top button
error: Content is protected !!