National

തമിഴ്‌നാട് ബി എസ് പി സംസ്ഥാന പ്രസിഡന്റിനെ ആറംഗ സംഘം വെട്ടിക്കൊന്നു

[ad_1]

ബിഎസ്പി തമിഴ്നാട് അധ്യക്ഷനെ വെട്ടിക്കൊന്നു. ചെന്നൈ പെരമ്പൂർ സ്വദേശി ആംസ്ട്രോങ്ങ് ആണ് കൊല്ലപ്പെട്ടത്. പെരമ്പൂരിൽ വച്ച് ബൈക്കിലെത്തിയ ആറംഗ സംഘം വെട്ടുകയായിരുന്നു. ചെന്നൈ കോർപ്പറേഷനിലെ മുൻ കൗൺസിലറായ ആംസ്ട്രോങ്ങിനെ പെരമ്പൂരിലെ വീടിന് സമീപം വെച്ചാണ് അക്രമിസംഘം കൊലപ്പെടുത്തിയത്. 

വെട്ടേറ്റ് ചോരവാർന്ന അവസ്ഥയിലായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായി തമിഴ്നാട് പൊലീസ് അറിയിച്ചു. സെംബിയം പോലീസ് അധികാരപരിധിയിലാണ് സംഭവം നടന്നത്. എഐഎഡിഎംകെ നേതാക്കളും തമിഴ്നാട് ബിജെപിയും സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. 

ഫുഡ് ഡെലിവറി ചെയ്യാനെന്ന രീതിയിലാണ് ്അക്രമികൾ എത്തിയതെന്നാണ് വിവരം. ആംസ്‌ട്രോങ് എന്നും ദളിതരുടെ ശബ്ദമാണെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും ബി എസ് പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു.
 



[ad_2]

Related Articles

Back to top button
error: Content is protected !!