Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി ലിഫ്റ്റിൽ കുടുങ്ങിയത് രണ്ട് ദിവസം; കണ്ടെത്തിയത് ഇന്ന്

[ad_1]

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിക്കിടുന്നത് രണ്ട് ദിവസം. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റിൽ കയറി കുടുങ്ങിയ രോഗിയെ ഇന്ന് രാവിലെ ആറ് മണിയോടെയാണ് കണ്ടെത്തിയത്. ചികിത്സക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ കുടുങ്ങിയത്

മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിന് സമീപത്തുള്ള ലിഫ്റ്റിലാണ് രവീന്ദ്രൻ നായർ കുടുങ്ങിയത്. രവീന്ദ്രൻ നായരെ കാണാനില്ലെന്ന് കാണിച്ച് കുടുബം മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപറേറ്റർ എത്തി തുറന്നപ്പോഴാണ് രവീന്ദ്രൻ നായരെ അവശനിലയിൽ കണ്ടത്

ഇദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ലിഫ്റ്റിന് തകരാർ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
എന്നാൽ സ്ഥിരമായി ഉപയോഗിക്കുന്ന ലിഫ്റ്റ് അല്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വാദം.



[ad_2]

Related Articles

Back to top button
error: Content is protected !!