Kerala
തിരുവനന്തപുരത്ത് യുവതിക്കു നേരെ വെടിവയ്പ്പ്; ആക്രമി മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ
[ad_1]
തിരുവനന്തപുരം: വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ച് യുവതിയെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമം. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷൈനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. ഷൈനിക്ക് വലുതു കൈക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആമസോണിൽ നിന്നുള്ള കൊറിയർ നൽകാന്നെ പേരിലാണ് മുഖംമൂടി ധരിച്ച് അക്രമി എത്തിയത്. ഷൈനിയുടെ ഭാര്യാ പിതാവ് പാഴ്സൽ വാങ്ങാൻ ശ്രമിച്ചെങ്കിലും പാര്‍സൽ നൽകിയില്ല. തുടർന്ന് ഷൈനി ഇറങ്ങി വന്നപ്പോൾ കൈയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇവർ പിന്നീട് ഇവിടെ നിന്ന് രക്ഷപ്പെട്ടു.
അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്നും എന്നാൽ സ്ത്രീയാണെന്നത് വ്യക്തമാണെന്നും ഷൈനി പൊലീസിനോട് പറഞ്ഞു. ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
[ad_2]