Kerala
എറണാകുളം പെരുമ്പാവൂരിൽ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം പെരുമ്പാവൂരിൽ വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ. കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റ ബിനോയ്(21)ആണ് മരിച്ചത്.
ഹോസ്റ്റൽ മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളേജ് വിദ്യാർഥിനിയാണ്. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.