Kerala
തൃശ്ശൂരിലെ തോൽവിക്ക് കാരണം ജില്ലാ നേതാക്കൾ; നടപടിയുണ്ടാകുമെന്ന് സതീശൻ
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തൃശ്ശൂരിലെ കോൺഗ്രസിന്റെ തോൽവിയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തൃശ്ശൂർ സംഘടനാപരമായി തകർന്നതിന് കാരണം ജില്ലാ നേതാക്കളാണ്. മോശം പ്രവർത്തനം തുടർന്നാൽ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ ക്യാമ്പിൽ സതീശൻ മുന്നറിയിപ്പ് നൽകി
തൃശ്ശൂരിലെ തോൽവി അന്വേഷിക്കാൻ ഒരു അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉചിതവും മാതൃകാപരവുമായ നടപടിയുണ്ടാകും. ചേലക്കര ഉപതെരഞ്ഞെടുപ്പ്, തൃശ്ശൂർ കോർപറേഷൻ തെരഞ്ഞെടുപ്പ്, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റിൽ ഏഴിലും ജയിക്കണമെന്നും സതീശൻ നിർദേശിച്ചു.
തൃശ്ശൂരിലെ പ്രകടനത്തിൽ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വികെ ശ്രീകണ്ഠൻ എംപിയും അതൃപ്തി അറിയിച്ചു. ജില്ലയിൽ സമാന്തര യോഗങ്ങൾ നടക്കുന്നതായും ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി.