National

തെരച്ചിൽ കരയിലും തുടരണമെന്ന് രഞ്ജിത്ത് ഇസ്രായേൽ; ലോറി കരയിലെ മണ്ണിൽ തന്നെയുണ്ട്

[ad_1]

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിനായി ദൗത്യത്തിന് ആവശ്യപ്പെട്ട സംവിധാനങ്ങൾ ഒരുക്കി നൽകുന്നില്ലെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേൽ. കരയിൽ തെരച്ചിൽ തുടരണമെന്ന് രഞ്ജിത്ത് പറഞ്ഞു. പുഴയോരത്ത് മണ്ണ് മാറ്റാനുണ്ടെന്നും കരയിലെ പരിശോധനക്ക് കൂടുതൽ സംവിധാനങ്ങൾ ആവശ്യമുണ്ടെന്നും രഞ്ജിത്ത് ഇസ്രയേൽ പറഞ്ഞു.

അതേസമയം അപകട സ്ഥലത്തേക്ക് രഞ്ജിത്തിനെ കടത്തിവിട്ടില്ല. ജില്ലാ കലക്ടറുടെ അനുമതി വേണമെന്ന് പൊലീസ് പറഞ്ഞുകൊണ്ടാണ് രഞ്ജിത്തിനെ തടഞ്ഞിരിക്കുന്നത്. കരയിൽ 80 ശതമാനം മാത്രമാണ് മണ്ണ് നീക്കിയിരിക്കുന്നതെന്ന് രഞ്ജിത്ത് പറഞ്ഞു. ലോറി മണ്ണിൽ തന്നെയുണ്ടെന്ന് രഞ്ജിത്ത് തറപ്പിച്ച് പറയുന്നു. ഒരു സഹകരണവും നൽകാൻ ആരും തയാറാകുന്നില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. 

രക്ഷാദൗത്യം മന്ദാഗതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അപകട മേഖലയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കൂടി ലഭിച്ചു. മണ്ണിടിച്ചിൽ നടന്നതിൽ നിന്ന് 12 കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. മണ്ണിടിച്ചിലിൽ കാണാതായ സന്നി ഹനുമന്ത ഗൗഡയുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. 



[ad_2]

Related Articles

Back to top button