ധന്യ കുഴൽപ്പണ ഇടപാട് നടത്തിയെന്നും സംശയം; ഭർത്താവിന്റെയും പിതാവിന്റെയും അക്കൗണ്ടിലേക്ക് പണമൊഴുകി

[ad_1]
തൃശ്ശൂർ വലപ്പാട് മണപ്പുറം കോംപ്‌ടെക് ആൻഡ് കൺസൾട്ടൻസ് ലിമിറ്റഡിന്റെ അക്കൗണ്ടിൽ നിന്ന് 19.94 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ പോലീസ് പിടിയിലായ ഉധന്യ മോഹൻ ഭർത്താവിന്റെ എൻആർഐ അക്കൗണ്ടിലേക്ക് പണം കൈമാറിയെന്ന് പോലീസ്. കുഴൽപ്പണ സംഘങ്ങളുടെ സഹായത്തോടെ പണം വിദേശത്തേക്ക് കൈമാറിയോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്
പുലർച്ചെ മൂന്ന് മണിയോടെ തൃശ്ശൂരിലെത്തിച്ച ധന്യയെ പോലീസ് ചോദ്യം ചെയ്യുകയാണ്. ധന്യയുടെ കുടുംബം ഒളിവിലാണ്. ഭർത്താവിനും പിതാവിനും സംഭവത്തിൽ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. വിദേശത്തായിരുന്ന ധന്യയുടെ ഭർത്താവ് അടുത്തിടെയാണ് നാട്ടിലെത്തിയത്.
ഭർത്താവിന്റെ അക്കൗണ്ടിലേക്ക് 25 ലക്ഷവും പിതാവിന്റെ അക്കൗണ്ടിലേക്ക് 40 ലക്ഷവും കൈമാറിയിട്ടുണ്ട്. ധന്യയുടെ അക്കൗണ്ടിൽ 80 ലക്ഷം രൂപയുമുണ്ടായിരുന്നു. തൃശ്ശൂരിൽ വീടും വീടിന് ചുറ്റുമുള്ള വസ്തുക്കളും വാങ്ങിയിട്ടുണ്ട്. നിരവധി ആഡംബര വാഹനങ്ങളുണ്ട്.
[ad_2]