Novel

നിനക്കായ്: ഭാഗം 4

[ad_1]

രചന: നിലാവ്

ശ്രാവൺ തന്റെ ക്ലാസും കഴിഞ്ഞു തന്റെ വീട്ടിലേക്കുള്ള ഉൾറോഡിലൂടെ നടന്നു വരികയായിരുന്നു… അന്നേരമാണ് റോഡിന്റെ ഇടത് വശം ഒതുക്കി നിർത്തിയിരിക്കുന്ന  വണ്ടിയുടെ വലതു വശത്തു നിന്നുകൊണ്ട് ഒരാൾ ഫോണിൽ സംസാരിക്കുന്നതും അയാളെ ലക്ഷ്യം വെച്ചുകൊണ്ട് നീങ്ങുന്ന ഒരു ബൊലേറോയും കാണുന്നത്.. അതുകണ്ട ശ്രാവൺ ഓടിച്ചെന്നു ഫോണിൽ സംസാരിക്കുന്ന അയാളെ റോഡിൽ നിന്ന് പിടിച്ചു മാറ്റുകയാണ് തന്നെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ കടന്നു പോയ വണ്ടിയെ ഇരുവരും നോക്കി…വണ്ടി കണ്മുന്നിൽ നിന്നും മായുന്നത് കണ്ട ശ്രാവൺ പറഞ്ഞു 

സാർ വണ്ടി നമ്പർ നോട് ചെയ്യ്…

അയാൾ ആണെങ്കിൽ വണ്ടി നമ്പർ നോട്ട് ചെയ്തില്ല അതുകണ്ട ശ്രാവൺ പെട്ടെന്ന് തന്റെ ഫോൺ എടുത്ത് വണ്ടിയുടെ പിൻഭാഗം കാണും വിധം ഫോട്ടോ എടുത്തു…

സാർ എന്താ ഈ കാണിച്ചത്.. സാറിനെ ഇടിക്കാനാ ആ വണ്ടി വന്നത് എന്നിട്ട് വണ്ടിയുടെ നമ്പർ പോലും ശ്രദ്ധിക്കാതെ സാർ വിട്ടു അല്ലേ ..

താങ്ക്സ് അനിയാ… നീ ഇല്ലായിരുന്നെങ്കിൽ ഞാനിപ്പോ ജീവനോടെ കാണുമായിരുന്നില്ല.. എന്നും പറഞ്ഞു ശ്രവാണിനെ അയാൾ ഹഗ് ചെയ്തു…എന്താ തന്റെ പേര് അയാൾ ചോദിച്ചു..

എന്റെ പേര് ശ്രാവൺ… പിന്നെ സാർ.. സാറിനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ… സാർ ലക്ഷ്യയുടെ എം ഡി അല്ലെ…

ആ..അതെ…അയാൾ മറുപടി പറഞ്ഞു ശ്രാവണിന് എന്നെ എങ്ങനെ അറിയാം..

അത് സാർ എന്റെ ചേച്ചി സാറിന്റെ സ്ഥാപനത്തിൽ ആണ് വർക്ക്‌ ചെയ്യുന്നത്.. ശിവാനിയെന്ന പേര്.. സാറിന് അറിയുമോ എന്നറിയില്ല.. ചേച്ചി ജോയിൻ ചെയ്തിട്ട് മൂന്നു മാസം ആവുന്നതേ ഉള്ളു ശ്രാവൺ പറഞ്ഞു…

 അപ്പൊ നിങ്ങൾക്ക് മറ്റേ ആളെ പിടികിട്ടി കാണുമല്ലോ.. ആൾ മറ്റാരും അല്ല നമ്മുടെ ലക്ഷ്  തന്നെയാണ്. എന്തോ നിഗൂഢമായ ലക്ഷ്യവുമായി ആളിറങ്ങിയതാണെന്നു തോന്നുന്നു..അവന്റെ ലക്ഷ്യം എന്താണെന്ന് വഴിയേ അറിയാം..

അതെയോ… എനിക്ക് ലോവർ ലെവൽ വർക്കേഴ്സുമായി ഡയറക്റ്റ് കോടാക്ട് ഇല്ല അത്കൊണ്ട് ആളെ എനിക്ക് മനസ്സിലായില്ല.. ലക്ഷ് തട്ടിവിട്ടു…

സാറിനു ശത്രുക്കൾ ഒരുപാട് ഉണ്ടെന്ന് തോന്നുന്നു… സാർ ശ്രദ്ധിക്കണം കേട്ടോ.. ഞാൻ നമ്പർ നോട് ചെയ്തിട്ട് ഉണ്ട്.. അതുമായി മൂവ് ചെയ്താൽ നമുക്ക് ആളെ പിടിക്കാം സാർ..സാർ എന്തായാലും പോലീസിൽ ഒരു കംപ്ലയിന്റ് കൊടുത്തേക്ക്..

ആ ശരിയാ.. ഞാനും നമ്പർ മൈൻഡിൽ നോട് ചെയ്തിരുന്നു..ഞാൻ വേണ്ടത് ചെയ്തോളാം ശ്രാവൺ.. എനിവേ താങ്ക്സ് ശ്രാവൺ.. തന്നെ ഞാൻ എന്നും ഓർത്തിരിക്കും കേട്ടോ…

ഓ..താങ്ക്സ്സിന്റെയൊന്നും ആവശ്യം ഇല്ല സാർ.. എന്നാൽ ഞാൻ പോട്ടെ സാർ..അതും പറഞ്ഞു ശ്രാവൺ നടക്കാൻ ഒരുങ്ങിയപ്പോൾ ലക്ഷ് ചോദിച്ചു..

അല്ല ശ്രാവണിന്റെ വീട് ഇവിടെ അടുത്താണോ??

അതെ സാർ…വീട്ടിലേക്ക് വരുന്നോ സാർ..??

ഹ്മ്മ്.. വരണോ….??

ഉറപ്പായും വരണം സാർ.. എന്റെ അച്ഛനെയും ചേച്ചിയെയും പരിചയപെടാല്ലോ..

എന്നാൽ ശ്രാവൺ കയറിക്കോളൂ… എന്നും പറഞ്ഞൂ ലക്ഷ് ശ്രവാണിനെ തന്റെ വണ്ടിയിൽ കയറ്റി ശിവാനിയുടെ
വീട് ലക്ഷ്യം വെച്ച് നീങ്ങി..

ശ്രാവൺ പറഞ്ഞതിനനുസരിച്ചു നല്ല ഭംഗിയുള്ളതും വൃത്തിയുള്ളതുമായ ഒരു ഓടിട്ട വീടിനു മുന്നിൽ വണ്ടി ചെന്ന് നിർത്തി.. ശ്രാവൺ വണ്ടിയിൽ നിന്നും ഇറങ്ങി ലക്ഷ്നെ അകത്തേക്ക് ക്ഷണിച്ചു… അതോടൊപ്പം അവൻ അവന്റെ ചേച്ചിയെ കൂടി ഉറക്കെ വിളിച്ചികൊണ്ടിരുന്നു..

പോന്നുവേച്ചി… ചേച്ചി… ഈ ചേച്ചി എവിടെയാ ഉള്ളത്..പൊന്നുവേച്ചി.. ഇതാരാ വന്നിരിക്കുന്നത് എന്ന് നോക്കിയേ.. ശ്രാവൺ ഉറക്കെ വിളിച്ചു പറയുന്നുണ്ട്..

അവന്റെ പൊന്നുവേച്ചി എന്നുള്ള വിളി കേട്ടത് ലക്ഷ് വിചാരിക്കുവാണ് ഓഹോ ഇങ്ങനെയൊരു പേരും കൂടി ഉണ്ടായിരുന്നുല്ലേ .. പൊന്നു.. കൊള്ളാം.. പക്ഷെ ഞാൻ അങ്ങനെ ഒന്നും വിളിക്കില്ല.. ശിവാനി.അത് മതി. പിന്നെ എന്റെ മാത്രം ആവുമ്പോൾ ഞാൻ മാറ്റി വിളിച്ചോളാം…

വരൂ സാർ… ശ്രാവണിന്റെ വിളിയാണ് ലക്ഷ്നെ ചിന്തയിൽ നിന്നുണർത്തിയത്..

ലക്ഷ് ശ്രാവണിന്റെ കൂടെ അകത്തു കയറി അച്ഛനോട് സംസാരിക്കുന്നതിനിടയിലാണ് കുളികഴിഞ്ഞു തലയിൽ ടവലൊക്കെ ചുറ്റിക്കെട്ടി ശിവാനി അങ്ങോട്ട് വരുന്നത്..ഒരു കോട്ടൺ ചുരിദാർ ആയിരുന്നു അവളുടെ വേഷം അന്നേരം അവൾ ഷാൾ ഒന്നും ഇട്ടില്ലായിരുന്നു..

എന്താടാ വിളിച്ചു കൂവണത് ഞാൻ പറഞ്ഞതല്ലേ മുറ്റത്തു നിന്ന് ഇതുപോലെ വിളിച്ചു കൂവി വരാൻ പാടില്ലെന്ന്.. എനിക്ക് ചെവി കേൾക്കാം.. ശ്രാവണിനെ ശാസിച്ചു കൊണ്ട് വരുന്ന ശിവാനി ലക്ഷ് അവിടെ ഉള്ള കാര്യം അറിഞ്ഞിരുന്നില്ല….

അച്ഛൻ കിടക്കുന്ന മുറിയിൽ എത്തിയപ്പോഴാണ് ലക്ഷ്‌നെ അവൾ കാണുന്നത്.. ഒരു നിമിഷം അവൾ തറഞ്ഞുപോയി…

ലക്ഷ് ആണേൽ അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ഒക്കെയും ഒപ്പിയെടുക്കുന്ന തിരക്കിലാണ്.. കൂടെ മോശമല്ലാത്ത രീതിയിൽ അവളെ സ്കാൻ ചെയ്യുന്നുണ്ട്..കുളികഴിഞ്ഞു വന്നതിനാൽ മുഖത്താകെ വെള്ളത്തുള്ളികൾ സ്ഥാനം പിടിച്ചിരുന്നു…മൂക്കിൻ തുമ്പിൽ പറ്റിപ്പിടിച്ചിരുന്ന ഒരു തുള്ളി വെള്ളം അവളുടെ ചുണ്ടിനെ തഴുകി  കഴുത്തിലൂടെ  താഴോട്ട് ഒഴുകി ഓടിയോളിക്കുന്നത് കണ്ടതും അവനു ആ വെള്ളത്തുള്ളിയോട് പോലും അസൂയ തോന്നിപോയി…തന്നെ ഇമ ചിമ്മാതെ നോക്കുന്ന ലക്ഷ്‌നെ കണ്ടതും ശിവാനി പെട്ടെന്ന് ഷാൾ എടുത്തിട്ടു…

മോനെ ഇതാണ് എന്റെ മോള്..ശിവാനി മോന് കണ്ടിട്ടുണ്ടോ..??

ഒരുപാട് പേര് ഓഫീസിൽ ഉള്ളത്കൊണ്ട് എനിക്ക് അത്രയ്ക്കങ്ങു ഓർമ കിട്ടുന്നില്ല അങ്കിൾ… പക്ഷെ ഇനി മറക്കില്ല കേട്ടോ ലക്ഷ് ചുണ്ടിലൊളിപിച്ച ചിരിയാലെ അവളെ പാളിനോക്കികൊണ്ട് പറഞ്ഞൂ..

അത് കേട്ട ശിവാനി ആരും കാണാതെ അവനെ തുറിച്ചു നോക്കാനും മറന്നില്ല..

പൊന്നു നീയെന്താ ഇങ്ങനെ.. വീട്ടിൽ ഒരാള് വന്നാൽ എന്തെങ്കിലും കുടിക്കാൻ കൊടുക്കാതെ ഇങ്ങനെ നിന്നാൽ എങ്ങനെയാ… പോയി മോന് ഒരു കാപ്പി ഇട്ടോണ്ട് വാ..അച്ഛൻ പറഞ്ഞത് കേട്ടതും ആറാം തമ്പുരാനിലെ മഞ്ജു വാര്യർ പറയും പോലെ ശിവാനി കടുപ്പിച്ചു പറഞ്ഞു..

പാലില്ല….

ബ്ലാക്ക് കോഫീ മതി ഉണ്ണിമായ എന്ന പ്രിയ രാമന്റെ ഡയലോഗ് ലക്ഷ് ഒന്ന് മാറ്റിപ്പിടിച്ചുകൊണ്ടു പറഞ്ഞൂ..

ബ്ലാക്ക് കോഫീ മതി ശിവാനി…

അത് കേട്ടതും ശിവാനി ദേഷ്യത്തോടെ അടുക്കളയിലോട്ട് പോയി…

ഹും… എന്തിനാണാവോ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്… പുതിയ വല്ല നമ്പറും കൊണ്ട്‌ വന്നതാവും.. എന്നിട്ട് എന്നെ പരിജയം ഇല്ലത്രേ… ശിവാനി ഓരോന്ന് പറഞ്ഞു പിറു പിറുത്തുകൊണ്ട് കോഫീ ഇടാൻ തുടങ്ങി…

എന്താ ചേച്ചി ഇങ്ങനെ ഒറ്റയ്ക്ക് സംസാരിക്കുന്നത്.. ചേച്ചിക്ക് എന്താ പറ്റിയത്…ശ്രാവണിന്റെ ശബ്ദം കേട്ടാണ് ശിവാനി തിരിഞ്ഞു നോക്കിയത്..

എടാ നിനക്ക് എങ്ങനെയാ അയാളെ പരിജയം.. നീ എന്തുദേശത്തിലാ അയാളെയും കൊണ്ട് ഇങ്ങോട്ട് വന്നത്.. അവരൊക്കെ വല്യ ആൾക്കാര..എന്തെങ്കിലും കാര്യം ഇല്ലാതെ അയാൾ ഇങ്ങോട്ട് വരില്ല.. ചിലപ്പോൾ നിന്നെകൊണ്ട് അയാൾക്ക് എന്തെങ്കിലും കാര്യം സാധിച്ചെടുക്കാനുണ്ടാവും അത്കൊണ്ട് ഈ കോഫീയും കൊടുത്ത് നീ പെട്ടെന്ന് അയാളെ പറഞ്ഞുവിടാൻ നോക്ക്..ശിവാനി അല്പം ഗൗരവത്തിൽ പറഞ്ഞു…

എന്റെ ചേച്ചി..ചേച്ചി എന്തിനാ ഇങ്ങനെ പേടിക്കുന്നത് സാർ അങ്ങനെ ഒന്നും ഉള്ള ആളല്ല… വഴിയിൽ വെച്ച് സാറിനെ ഒരു വണ്ടി ഇടിക്കാൻ നോക്കി.. ഞാൻ കണ്ടില്ലായിരുന്നെങ്കിൽ സാറിപോൾ ജീവനോടെ ഉണ്ടാവുമായിരുന്നില്ല.. ശ്രാവൺ നടന്നത് മുഴുവൻ പറഞ്ഞെത് കേട്ടതും ശിവാനിക്ക് എന്തോ ഒരു പന്തികേട് തോന്നി.. പതിവില്ലാതെ ഈ വഴിയിലൂടെ വരാനും നടുറോട്ടിൽ നിന്ന് ഫോണിൽ സംസാരിക്കാനും അയാളെ ഒരു വണ്ടി ഇടിക്കാൻ പോവാനും അത് കൃത്യമായി ശ്രാവൺ കാണാനും രക്ഷിക്കാനും സാധിച്ചു എന്ന് കേട്ടപ്പോൾ എവിടെയൊ എന്തോ ഒരു തകരാറുപോലെ ശിവാനിക്ക് ഫീൽ ചെയ്തു..

എടാ നീയാ വണ്ടിയുടെ ഫോട്ടോ എടുത്തു എന്ന് പറഞ്ഞില്ലേ ഒന്ന് കാണിച്ചേ ശിവാനി അത് പറഞ്ഞതും ശ്രാവൺ തന്റെ ഫോണിലെ ഫോട്ടോ അവൾക്ക് കാണിച്ചു.. അന്നേരമാണ് അവൾക്ക് ആ വണ്ടി നല്ല പരിജയം തോന്നുന്നത്.. അന്ന് പാർട്ടിക്ക് പോവാൻ നേരം ലക്ഷിന്റെ കൂട്ടുകാരൻ ഗൗതം വന്നത് ആ വണ്ടിയിൽ ആണെന്ന് അവൾ മനസിലാക്കി.. പക്ഷെ ശ്രാവണിനോട് അതേകുറിച്ചു ഒന്നും പറഞ്ഞില്ല..

മ്മ് അതൊക്കെ ആയിരിക്കാം.. നീ ഇനി അയാളോട് അധികം കൂട്ടുകൂടാനൊന്നും നിൽക്കണ്ട..

അതെന്താ ചേച്ചി..

എടാ ഈ പണക്കാരൊക്കെ കണക്കാ..ഇപ്പൊ ഈ വന്നിരിക്കുന്ന അയാൾ ഏത് തരക്കാരൻ ആണെന്ന് ആർക്കറിയാം.. അയാളുടെ മുഖത്തു എന്തോ ഒരു കള്ളലക്ഷണം ഇല്ലേ… നിനക്ക് തോന്നിയില്ലേ..

ഹേയ്..എനിക്ക് അങ്ങനെ തോന്നിയില്ല.. എന്ത്‌ ഭംഗിയുള്ള സാറാണ് അത്.. ആ കണ്ണാണ് സൂപ്പർ… കണ്ടിട്ട് സിനിമാ നടന്റെ ലൂക്കുണ്ട്..

ഓ പിന്നെ ഒരു സിനിമാ നടൻ… എനിക്ക് അങ്ങനെ വല്യ ഭംഗിയൊന്നും തോന്നിയിട്ടില്ല..ഒരു ആവറേജ്.. അതിനപ്പുറം പോവില്ല…. ഇയാളെക്കാൾ ഭംഗിയുള്ള എത്രപേര് നമ്മുടെ നാട്ടിലുണ്ട്.. നമ്മുടെ ഹേമചേച്ചിടെ മോൻ സജീഷേട്ടൻ ഇല്ലേ..ഇയാളെക്കാൾ സൂപ്പറാ സജീഷേട്ടൻ..അതും അല്ല എനിക്ക് പൂച്ചക്കണ്ണന്മാരെ വല്യ ഇഷ്ടം ഒന്നും അല്ല…..ശിവാനി തട്ടിവിട്ടു..ഇനിയിപ്പോ ശ്രാവണിനെ വെച്ചു തന്നെ കെട്ടാൻ ലക്ഷിനു വല്ല പ്ലാനും ഉണ്ടെങ്കിൽ  ഇതോടെ പൊയ്ക്കോട്ടെ എന്ന് കരുതിയാണ് ശിവാനി സജീഷിന്റെ കാര്യം പറഞ്ഞത്…

ലക്ഷ്ന്റെ ഇടക്കുള്ള സംസാരവും നോട്ടവും കണ്ടപ്പോൾ ശിവാനിക്ക് ചില സംശയം തോന്നിയിരുന്നു.. കല്യാണം കഴിച്ചോളാം എന്ന് പറഞ്ഞു ഇവരെ സോപ്പിട്ടു എന്തു വേണമെങ്കിലും അയാൾ നേടും എന്നവൾക്ക് അറിയാമായിരുന്നു…. പിന്നെ പിള്ളേരല്ലേ ഇതുപോലെയൊരു പണച്ചാക്ക് അളിയനെ കിട്ടിയാൽ ഒന്ന് വിലസിയേക്കാം എന്നും തോന്നാം… അത്കൊണ്ട് തനിക്കു ലക്ഷ്നോട് ഒരു താല്പര്യവും ഇല്ലയെന്ന് ഇവൻ കരുതിക്കോട്ടെ എന്ന് ശിവാനി വിചാരിച്ചു..

എന്റെ മോനെ  ഈ ലുക്കിലൊന്നും ഒരു കാര്യവും ഇല്ല കയ്യിലിരിപ്പ് നന്നാവണം…ഇതുപോലുള്ളവരെയൊന്നും വീട്ടിൽ കയറ്റാൻ പാടില്ല.. അയാളിപ്പോ നാളെ വല്ല കേസിലും പെട്ടാൽ നീയും അകത്താവുട്ടോ..ഞാൻ പറഞ്ഞില്ലെന്ന് വേണ്ടില്ല.. എനിക്കും വയ്യാത്ത അച്ഛനും പോലിസ് സ്റ്റേഷൻ കേറിയിറങ്ങാൻ വയ്യ..സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം എന്നും പറഞ്ഞു ശിവാനി ശ്രാവണിനെ പാളി  നോക്കി…

ശ്രാവൺ ശിവാനി പറഞ്ഞതിനെ കുറിച്ചു ആലോചിക്കുമ്പോഴാണ് ശ്രാവൺ എനിക്ക് ഒന്ന് വാഷ്റൂമിൽ പോവാണായിരുന്നു എന്നും പറഞ്ഞു അടുക്കള വാതിൽക്കൽ വന്നു നിൽക്കുന്ന ലക്ഷ്‌നെ ഇരുവരും കാണുന്നത്..

താൻ പറഞ്ഞത് മുഴുവനും ഇയാൾ കേട്ടു കാണുമോ എന്നപോലെ ശിവാനി ചെറിയ പേടിയോടെ നില്കുവാണ്.. അന്ന് അറിയാതെ വായിൽ നിന്നു വീണതിന്റെയാണ് ഈ കിടന്ന് അനുഭവിക്കുന്നത് ശിവാനി ആലോചിച്ചു..

അന്നേരമാണ് ശ്രാവണിന്റെ കൂട്ടുകാരൻ
അവനെ അന്വേഷിച്ചു വരുന്നത് അത്കൊണ്ട് ശ്രാവൺ ശിവാനിയോട് പറഞ്ഞു ചേച്ചി… പ്ലീസ് ചേച്ചി സാറിന് വാഷ് റൂം ഒന്നു കാട്ടികൊടുക്ക് പ്ലീസ്..
പിന്നെ ആ മറ്റേ മുറിയിലെ പുതിയ വാഷ്റൂം കാണിച്ചുകൊടുക്കണേ ചേച്ചി എന്നും പറഞ്ഞു ശ്രാവൺ അവിടുന്ന് പോയതും വേറെ വഴി ഇല്ലാതെ ശിവാനി ലക്ഷ്നു വാഷ്റൂം കാട്ടികൊടുക്കാൻ പോയി…

മുറിയിൽ എത്തിയ ശിവാനി അവനു മുറി കാണിച്ചുകൊടുത്ത് തിരിഞ്ഞു നടക്കാൻ നേരമാണ്
ലക്ഷ് അവളുടെ കയ്യിൽ കേറി പിടിത്തമിടുന്നടത്…പെട്ടെന്നുള്ള ആ പ്രവർത്തിയിൽ ശിവാനി ഒന്നു പതറി എങ്കിലും ധൈര്യം കൈവിടാതെ അവനെ ദഹിപ്പിച്ചു നോക്കി…

സാർ വിട്.. കയ്യീന്ന് വിട്.. ദേ ശ്രാവൺ ഇപ്പൊ ഇങ്ങോട്ട് വരും.. വിട്..ദേ എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടൊ..

ശിവാനി… എന്തിനാ ഇങ്ങനെ പേടിക്കുന്നത്… അവരൊക്കെ അറിയട്ടെ ഞാൻ നിന്റെ ആരാന്നു.. പിന്നെ ശിവാനി.. ശിവാനി കുറച്ചു മുൻപ് എന്നെക്കുറിച്ചു എന്തോ പറയുന്നത് കേട്ടു.. ഞാൻ പറഞ്ഞതല്ലേ ശിവാനി ഒരാളെ കുറിച്ചു ഒന്നും അറിയാതെ അങ്ങനെ ഒന്നും പറയാൻ പാടില്ലെന്ന്.. എനിക്ക് കള്ളലക്ഷണം ആണല്ലേ..
ആണോ ശിവാനി…എന്നാൽ ഞാൻ കട്ടെടുക്കട്ടെ…

എന്തുവാ…

ഞാൻ കട്ടെടുക്കട്ടെന്ന്..

എന്ത്‌..

ഹണി..

എന്തോന്ന്..

നിന്റെ ചെഞ്ചുണ്ടിലെ തേൻ ഞാൻ കട്ടെടുക്കട്ടെന്ന്.. അതും പറഞ്ഞു അവളുടെ തലയിലെ ടവൽ അഴിച്ചെടുത്തു….. അതോടെ അവളുടെ ആ പനങ്കുലപോലെയുള്ള മുടി മുഴുവൻ അഴിഞ്ഞു വീണു… അരയോളം വരുന്ന ആ മുടിയെ അവൻ വിടർന്ന കണ്ണാലെ ഒന്ന് നോക്കി…അവളുടെ മുഖത്തേക്ക് ഊതി അവളുടെ മുഖത്ത് വീണു കിടക്കുന്ന മുടിയിഴകളെ ഒതുക്കിവെച്ചു..

 നീ ആൾറെഡി എനിക്ക് എന്താണ്ടൊക്കെയോ ചാർത്തി തന്നിട്ടുണ്ട് പിന്നെ ഇതൊക്കെ ചെയ്തിട്ട്
അങ്ങ് ആ പേരുകൾ ഒക്കെയും ഞാൻ സന്തോഷത്തോടെ സ്വീകരിച്ചോളാം ശിവാനി..എന്നും പറഞ്ഞു അവളോട് ചേർന്ന് നിന്നു…

ദേ.. കളിക്കല്ലേ നിങ്ങൾക്ക് എന്നെ ശരിക്കും അറിയില്ല.. ഓഫീസിൽ കാണുന്നപോലെ ഒന്നും അല്ലട്ടൊ.. ഞാൻ അത്ര പാവം ഒന്നും അല്ല… സാറിനെ അനുസരിക്കാൻ ഇത് സാറിന്റെ ഓഫീസ് അല്ലെ..ഇതെന്റെ വീടാണ് 

അതെനിക്ക് മനസിലായി നീ അത്ര പാവം
ഒന്നും അല്ലെന്ന്.. നിനക്ക് കാഞ്ഞബുദ്ധിയാണെന്നും അറിയാം…അതും പറഞ്ഞു അവൻ അവളുടെ കയ്യിലെ പിടി മുറുക്കി..

സാർ വിട്… വിട് സാർ.. എനിക്ക് വേദനിക്കുന്നു..

ആരാടി ഈ സജീഷ്… ലക്ഷ് ദേഷ്യത്തോടെ ചോദിച്ചു..

എന്റെ കാമുകൻ എന്തെ..

ലക്ഷ്ന്റെ കൈ അവളിൽ ഒന്നുകൂടെ മുറുകി..

ആ.. എനിക്ക് വേദനിക്കുന്നു…

നീ മറ്റൊരാളെ കുറിച്ചു ചിന്തിക്കാൻപോലും പാടില്ല ശിവാനി…

അതു പറയാൻ സാർ ആരാ…

അത് കേട്ടതും അവൻ ദേഷ്യത്തോടെ അവളെ നോക്കി.. ആ നോട്ടം അവളിൽ പേടിയുണർത്തി…ലക്ഷ് അവളുടെ കൈ കുടഞ്ഞെറിഞ്ഞു അവളിൽ നിന്നും അകന്നു മാറി….അവന്റെ പിടിയിൽ നിന്നും രക്ഷപെട്ട ശിവാനി അവിടുന്ന് പോവാൻ നേരം പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു നാളത്തോടെ നിനക്ക് അനുവദിച്ചു തന്ന സമയം കഴിഞ്ഞു… അപ്പൊ എങ്ങനെ നമ്മൾ തറവാട്ടിലേക്ക് പോകുവല്ലേ എന്ന് പറഞ്ഞതും ശിവാനി ഒന്നും മിണ്ടാതെ അവിടുന്ന് പോയി..

കോഫിയൊക്കെ കുടിച്ചു ലക്ഷ് ഇറങ്ങി.. അന്നേരമാണ് അച്ഛൻ ശിവാനിയോട് പറയുന്നത് മോളെ മോൻ പറയുവായിരുന്നു  നമ്മുടെ ശ്രാവൺ ആണല്ലോ ലക്ഷ് മോനെ ഇന്ന് രക്ഷിചത് അത്കൊണ്ട് മോന് ചോദിക്കുവാ എന്തെങ്കിലും സഹായം ചെയ്യട്ടെന്ന്… ഞാൻ വേണ്ടെന്ന് പറഞ്ഞു… എന്നിട്ടും മോന് വിടാൻ തയ്യാറല്ല… നിനക്ക് ജോലിയിൽ നല്ലൊരു പോസ്റ്റ്‌ തന്നാൽ സ്വീകരിക്കുമോന്ന് മോൻ ചോദിച്ചു….ലക്ഷ്ന്റെ മനസ്സിൽ എന്താണെന്ന് ശിവാനിക്ക് മനസ്സിൽ ആയില്ല..

അച്ഛാ അതിന് എനിക്ക് ക്വാളിഫിക്കേഷനോ വർക്ക്‌ എക്സ്പീരിയൻസോ ഒന്നും ഇല്ലല്ലോ..

അതാ മോളെ മോൻ പറഞ്ഞത് ഒരു ഒന്നര മാസം ഒരു ട്രെയിനിങ് പ്രോഗ്രാം അറ്റൻഡ് ചെയ്താൽ മതീന്ന്.. ഇവരുടെ തന്നെ മറ്റൊരു ഫേമിൽ മോള് അത്രയും നാൾ ട്രെയിനി ആയി ജോലി ചെയ്താൽ മതീന്ന്.. പക്ഷെ എന്നും പോയി വരാനൊന്നും പറ്റില്ലത്രേ കുറച്ചു ദൂരെ ആണെന്ന്…താമസം ഒക്കെയും കമ്പനി വക ഉണ്ടാവും എന്ന്… നല്ല സാലറി ഉള്ള ജോലി ആണത്രേ..ആ ജോലി കിട്ടിയാൽ നമ്മൾ പിന്നെ ആരെയും പേടിക്കാതെ ജീവിക്കാല്ലോ….എപ്പഴാ അയാൾ ഇറക്കി വിടുക എന്ന് പറയാൻ പറ്റില്ല.. അതും പറഞ്ഞു അച്ഛൻ ദീർഘമായി ഒന്ന് നിശ്വസിച്ചു 

അച്ഛാ അത് ഞാൻ..

അല്ല മോൾക്ക് സമ്മതം ആണെങ്കിൽ മതി…നിന്റെ ഇപ്പഴത്തെ ശമ്പളം കൊണ്ട്‌ എങ്ങനെയാ കഴിയുക…. എങ്കിൽ ശ്രാവൺ കൂടി പഠിത്തം നിർത്തി എന്തെങ്കിലും ജോലിക്ക് പോവട്ടെ..

അച്ഛാ.. അച്ഛൻ എന്തൊക്കെയാ ഈ പറയുന്നത്..പഠിച്ചു ഒരു ഡോക്ടർ ആവുക എന്നത് അവന്റെ സ്വപ്നം ആയിരുന്നില്ലേ.. എന്നിട്ട് പത്താം ക്ലാസ്സ്‌ പോലും കഴിയാതെ അവന്റെ പഠിത്തം നിർത്താന്നോ.. അതൊന്നും വേണ്ട… ഞാൻ ഈ ജോലിക്ക് പൊയ്ക്കോളാം.. പക്ഷെ ഞാൻ പോയാൽ നിങ്ങൾ എങ്ങനെ ഇവിടെ ഒറ്റയ്ക്ക് താമസിക്കും..

അതൊക്കെ മോന് വേണ്ടപോലെ ചെയ്യാന്നു പറഞ്ഞിട്ടുണ്ട്.. അച്ഛൻ സന്തോഷത്തോടെ പറയുന്നത് കേട്ടതും ശിവാനിക്ക് ലക്ഷ്നോട് ദേശ്യം തോന്നി.. എത്ര ബുദ്ധിപരമായിട്ടാണ് അയാൾ കരുക്കൾ ഓരോന്നും നീക്കിയിരിക്കുന്നത്.. ഒരു വ്യക്തമായ പ്ലാനിങ്ങോടെയാണ് അയാൾ ഇങ്ങോട്ട് വന്നത്.. അതു നടത്തുകയും ചെയ്തു..എന്നെ ഇവിടുന്ന് തറവാട്ടിലേക്ക് കൊണ്ടുപോവുകയാണ്‌ ലക്ഷ്യം.
പക്ഷെ ശിവാനി അങ്ങനെ തോറ്റു കൊടുക്കില്ല.. താനും അവനുമായി ഒരു പുതിയ ഡീൽ ഉറപ്പിക്കാൻ പോകുവാണ്..താൻ പറയുന്ന ഡിമാൻഡ് അനുസരിച്ചാൽ മാത്രം താൻ അവൻ പറയുന്നതും അനുസരിക്കും … ചില കണക്കു കൂട്ടലുകളുമായി ശിവാനി നാളെയെന്നെ പുലരിക്കായി കാത്തിരുന്നു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button