Kerala

നിപ സംശയം: ചികിത്സയിലുള്ള കുട്ടിയുമായി സമ്പർക്കമുള്ളവരെ ഐസോലേഷനിൽ പ്രവേശിപ്പിച്ചു

[ad_1]

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് ആശങ്ക തുടരുന്നു. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസലോറ്റ് ചെയ്തു. മൂന്ന് പേരെയാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. അതേസമയം, കുട്ടിയുടെ ആരോഗ്യം നില അതീവ ഗുരുതരവസ്ഥയിലാണ്.

നിപ സംശയത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ ഉന്നതതലയോഗം ആരംഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. നിപ ബാധ സംശയിക്കുന്ന മേഖലയിൽ പ്രോട്ടോകോൾ ഏർപ്പെടുത്താൻ നിർദേശം നൽകി.നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് കർശനമായി നിർദേശിച്ചു.

ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയാണ് കുട്ടി. മൗലാന ആശുപത്രിയിലാണ് ആദ്യം കുട്ടിയെ അഡ്മിറ്റ് ചെയ്തിരുന്നത്. മസ്തിഷ്‌കജ്വരത്തെ തുടർന്ന് കോഴിക്കോട മിംസ് ആശുപത്രിയിൽ ഇന്നലെ പ്രവേശിപ്പിക്കുകയായിരുന്നു. സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. നിപ വൈറസാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനാ ഫലം നാളെ വന്നേക്കും.

[ad_2]

Related Articles

Back to top button