നീറ്റ്: ക്രമക്കേട് വ്യാപകമെന്ന് കണ്ടെത്തിയാലെ പുനഃപരീക്ഷക്ക് ഉത്തരവിടാനാകൂവെന്ന് സുപ്രിം കോടതി
[ad_1]
വലിയ തോതിൽ ക്രമക്കേട് നടന്നുവെന്ന് വ്യക്തമായാൽ മാത്രമേ നീറ്റിൽ പുനഃപരീക്ഷക്ക് ഉത്തരവിടാനാകൂവെന്ന് സുപ്രീം കോടതി. നീറ്റ് യുജി പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ചുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
23 ലക്ഷം വിദ്യാർത്ഥികളിൽ ഒരു ലക്ഷം വിദ്യാർഥികൾക്ക് മാത്രമാണ് പ്രവേശനം ലഭിക്കുകയെന്നതിനാൽ പുനഃപരീക്ഷക്ക് ഉത്തരവിടാൻ കഴിയില്ല. മുഴുവൻ പരീക്ഷയെയും ബാധിച്ചെന്ന് തെളിഞ്ഞാൽ മാത്രേ പുനഃപരീക്ഷ നടത്താനാകൂവെന്ന് വാദത്തിനിടെ ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു.
രാജ്യത്താകമാനമുള്ള സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ സീറ്റുകളെക്കുറിച്ചും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ നരേന്ദ്ര ഹൂഡയോട് ചന്ദ്രചൂഢ് ആരാഞ്ഞു. 1,08,000 വിദ്യാർഥികളാണ് ഉള്ളതെന്നും പുനഃപരീക്ഷ നടത്തുകയാണെങ്കിൽ നേരത്തെ പരീക്ഷയെഴുതിയ 23 ലക്ഷം പേരുണ്ടാകില്ല, മറിച്ച് 1.8 ലക്ഷം വിദ്യാർഥികൾ മാത്രമായിരിക്കുമെന്ന് മുതിർന്ന അഭിഭാഷകൻ മറുപടിയായി അറിയിച്ചു.
[ad_2]