Kerala

പതിനാറ് വയസുകാരിയെ പീഡിപ്പിച്ചു; പാലക്കാട് പോലീസുകാരൻ അറസ്റ്റിൽ

[ad_1]

പതിനാറ് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് പോലീസുകാരൻ പോക്‌സോ കേസിൽ അറസ്റ്റിൽ. പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറുമായ അജീഷിനെയാണ്(28) കസബ പോലീസ് അറസ്റ്റ് ചെയ്തത്

മുട്ടിക്കുളങ്ങര ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അജീഷ്. മാസങ്ങൾക്ക് മുമ്പാണ് പരിശീലനത്തിനായി അജീഷ് അരീക്കോട് ക്യാമ്പിലെത്തിയത്. പാലക്കാട് സ്വദേശിയും ബന്ധുവുമായ പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. 

മുമ്പും സമാനമായ രീതിയിൽ മറ്റൊരു പെൺകുട്ടിക്കെതിരെയും ഇയാൾ മോശമായി പെരുമാറിയതായി ആക്ഷേപമുണ്ട്. അന്ന് പക്ഷേ പരാതി നൽകാത്തതിനാൽ അന്വേഷണം നടന്നില്ല.
 



[ad_2]

Related Articles

Back to top button