Kerala

പി എസ് സി അംഗത്വത്തിന് കോഴ: നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

[ad_1]

പി എസ് സി അംഗത്വത്തിന് സിപിഎം നേതാവ് കോഴ വാങ്ങിയെന്ന വാർത്ത തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. തട്ടിപ്പുകൾ പലതരത്തിൽ നടക്കുന്നുണ്ടെന്നും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പി എസ് സി അംഗങ്ങളെ നിയമിക്കുന്നത് അഴിമതിയുടെ ഭാഗമായിട്ടല്ലെന്നും ഒരു തരത്തിലുമുള്ള വഴിവിട്ട രീതികളും നിയമനത്തിൽ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം ഏരിയാ കമ്മിറ്റി അംഗം 60 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടെന്നാണ് പരാതി. ഇതിൽ 22 ലക്ഷം രൂപ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഏരിയാ കമ്മിറ്റി അംഗം വാങ്ങിയെന്നും പരാതിയിൽ പറയുന്നു. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടന്നത്.
 



[ad_2]

Related Articles

Back to top button