പ്രണയാർദ്രമായി 💕 ഭാഗം 46
[ad_1]
രചന: മാളുട്ടി
“No charan നി ഇങ്ങനെ സങ്കട പെട്ടിരുന്നിട്ട് ഒരു കാര്യവും ഇല്ല… ഇവർക്ക് നീതി നടപ്പാക്കി കൊടുക്കണ്ടേ നി ആണ് … സത്യത്തിനായി പോരാടി മരണം വരിച്ച അവർക്കുള്ള നീതി ഇനിയും ഇങ്ങനെ ഇരുന്നാൽ കിട്ടില്ല… മായ ഏതു നിമിഷവും തന്നെ കണ്ടതും.. താൻ മുമ്പിൽ പോയി അവളോട് എന്ത് പറഞ്ഞാലും അവൾ വിശ്വസിക്കില്ല… തന്റെ ഭർത്താവിന്റെ മരണത്തിനു കാരണക്കാരൻ ആയവനെ കൊല്ലാൻ ഉള്ള തിടുക്കത്തിൽ ആണ് അവൾ…
എന്നാൽ അവൾക്കു അറിയില്ലല്ലോ അവൾ തെറ്റായ വഴിക്കാൻ അന്യോഷിക്കുന്നത് എന്ന്… “അവൻ ഒരു വേദനയോടെ ഓർത്തു… അതിനു അടുത്തായി കിടക്കുന്ന ശരണിന്റെയും സിദ്ധാർഥ്വിന്റെയും ഫോട്ടോ അവൻ ദേഷ്യത്തോടെ എടുത്തു… “പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത നി ഒരു മനുഷ്യൻ ആണോ… പണത്തിനു വേണ്ടി അല്ലെ നി എന്നെ ഇവിടുന്ന് നാട് കടത്തിയത്…എന്നിട്ട് ഞാൻ ഒളിച്ചോടിയതാണെന്നു അച്ഛനെ വിശ്വസിപ്പിച്ചു…
എങ്ങനെ പറ്റുന്നു നിനക്ക് ശരൺ.. ഒന്നുവില്ലേലും ഞാൻ നിന്റെ കൂടെ പിറപ്പല്ലേ.. നിന്റെ അതെ ചോര അല്ലെ…”ശരണിനെ ഓർക്കും തോറും ചരണിന്റെ കണ്ണുകൾ നിറഞ്ഞു… ഇന്ന് തനിക്കു ഒരു കാര്യത്തിൽ പേടിക്കണ്ട ആവശ്യം ഇല്ല.. തന്റെ കുഞ്ഞനിയത്തിയുടെ കാര്യത്തിൽ കാരണം അവൾ ഇപ്പോൾ ഉള്ളത് ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ്.. അതായിരുന്നു തന്റെ ഏക ആശ്വാസം.. *************** “ഇഷു..”അവൾ ഋഷിയെ എന്തെന്ന അർത്ഥത്തിൽ നോക്കി…
“നിനക്ക് ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.. കള്ളം പറയരുത്.. “ഋഷി വളരെ ഗൗരവത്തോടെ ചോദിച്ചു.. “എനിക്ക് ഇവിടെ ഒരു കുഴപ്പവും ഇല്ല ഋഷി… ഞാൻ ഹാപ്പി ആണ്.. ശെരിക്കും പറഞ്ഞാൽ മാളുവും അനുവേച്ചിയും ദേവൂവും കിച്ചുവും ഒന്നു ഏട്ടന്റെ പെങ്ങന്മാരല്ല എന്റെ സ്വന്തം കൂടെ പിറപ്പുകൾ തന്നെ ആണ്…” ആ സമയം അവളുടെ മുഖത്തുള്ള സന്തോഷം അവൻ കണ്ടിരുന്നു.. അത് അവനു വെല്ലിയൊരു ആശ്വാസം ആയിരുന്നു…
ഇഷയെ ഇങ്ങോട്ട് കൊണ്ടുവരുമ്പോൾ ഉള്ള തന്റെ ഏറ്റവും വല്യ ഭയം ആയിരുന്നു ഇവരെല്ലാം ഇഷുവിനെ അഗികരിക്കുവോ എന്നുള്ളത്… “എന്താ ഋഷി ആലോചിക്കുന്നത്.. ” “ഒന്നുല്ലടോ.. താൻ ഹാപ്പി ആണല്ലോ എനിക്ക് അത് മതി.. “അവൻ അവളുടെ മുഖം കൈകളിൽ എടുത്തു പറഞ്ഞു… അവൾ അതിനു പുഞ്ചിരിച്ചു… “അല്ല ഇങ്ങനെ ഇരുന്ന മതിയോ കിടക്കണ്ടേ..” “അയ്യെടാ… ” ************** “വിശ്വേട്ടാ… നമ്മുക്ക് കിച്ചുവിനോട് പറയണ്ടേ…
“ദേവി സാരീ കൊണ്ട് മുഖം തുടച്ചു കൊണ്ട് പറഞ്ഞു.. “പറയണം.. ആദ്യം ആലോചനകൾ ഓക്കെ വരട്ടെ എന്നിട്ടല്ലേ…”അയാൾ എന്തൊക്കെയോ ആലോചിച്ചുകൊണ്ട് പറഞ്ഞു.. “ഏട്ടന്റെ തീരുമാനം എന്തായാലും എനിക്ക് സമ്മതവാണ്..” “എന്താടോ ഇപ്പൊ അങ്ങനെ.. കാശിയുടെ കാര്യത്തിൽ തനിക്കു എതിർപ്പ് ആയിരുന്നല്ലോ… ” “ആയിരുന്നു പക്ഷെ ഇപ്പൊ അങ്ങനെ അല്ല.. അന്ന് വിശ്വേട്ടൻ പറഞ്ഞത് ശെരിയാ മാളുവിനെ അവന്റെ വേദന മാറ്റാൻ കഴിയുള്ളു എന്ന്..
ഏട്ടനറിയുവോ എന്നവൻ ഏറ്റവും സ്നേഹിക്കുന്നത് മാളുവിനെയാ… അവന് ഇപ്പൊ എല്ലാം അവളാണ്.. പണ്ട് തല്ലുണ്ടാക്കികൊണ്ടിരുന്നവനല്ലേ.. ഇപ്പൊ നോക്ക് ഓഫീസും ജോലിയും ഓക്കെ എത്ര നന്നായിയാണ് ചെയുന്നത് എന്ന്..” “ഞാൻ പറഞ്ഞില്ലേ ദേവി.. അവനു ചേരുന്ന കൂട്ടി അവള് തന്നെയാ.. അവൾക്കായിട്ടാണ് ദൈവം അവനെ കരുതി വെച്ചത്.. അവൾക്കായി മാത്രം… ” “അതെ ഏട്ടാ.. കിച്ചുവിനും വേണം ഏട്ടാ ഇതുപോലൊരു നല്ല പാതിയെ..”
“ദേവി നി പറഞ്ഞില്ലേ ജ്യോത്സരുടെ കാര്യം.. എനിക്ക് എന്താന്ന് അറിയില്ല.. അത് ശെരിയല്ല ഇന്നൊരു തോന്നൽ… ” “അത് ഏട്ടന്റെ തോന്നൽ മാത്രന്നെ… ചുമ്മാ അത് ആലോചിച്ച് ഇനി ബിപി കുട്ടണ്ട… ” ദേവി പറഞ്ഞപ്പോൾ അയാൾ കിടന്നെങ്കിലും.. അയാളുടെ മനസ് പറഞ്ഞുകൊണ്ടിരുന്നു തന്റെ മകൾക്ക് ഇതോ സംഭവിക്കാൻ പോകുവാണെന്നു…………..തുടരും…
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]