Novel

പ്രണയാർദ്രമായി 💕 ഭാഗം 59

[ad_1]

രചന: മാളുട്ടി

ഇതേ സമയം കാശി തന്നെ രക്ഷിക്കാൻ വരും എന്നാ പ്രതീക്ഷയിൽ തളർന്നു കിടക്കുവായിരുന്നു മാളു….. ********* കണ്ണുകളെ അസ്വസ്തമാക്കി വീണ്ടും ഒരു വെളിച്ചം അങ്ങോട്ടേക്ക് എത്തി…. പ്രതീക്ഷയോടെ അവൾ മിഴികൾ വലിച്ചു തുറന്നു…ശരണിന്റെ ഗുണ്ടകളിൽ ഒരാളാണ് അത് എന്ന് അറിഞ്ഞതും പ്രതീക്ഷകൾ എല്ലാം അസ്തമിച്ചു…. അവളുടെ കൈയിലെ ചോര പോവുന്നതിനനുസരിച്ചു ദേഹം തളരുന്നതായി അവൾക്കു തോന്നി… അയാളുടെ പെരുമാറ്റം അവളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു….അയാൾ അവളുടെ വലത്തേ കൈയിലെയും കാലുകളിലെയും കേട്ടഴിച്ചു…

“ഡോക്ടറിനു എന്നെ മനസ്സിലായോ… എന്റെ കുഞ്ഞിന്റെ അസുഖം മാറ്റിയത് ഡോക്ടറാണ്… ഇത്ര പേര് സുഖപ്പെടില്ല എന്ന് പറഞ്ഞിട്ടും ഡോക്ടർ ഒരാള് കാരണം ആണ് എന്റെ കുഞ്ഞു ജീവനോടെ ഇരിക്കുന്നത്… ഇപ്പൊ പുറത്ത് അധികം ആരും ഇല്ല ഡോക്ടർ വാ….” മാളു ആകെ അതിശയപെട്ടുപോയി… ഇവരുടെ ഇടയിലും ഇത്രെയും നല്ല മനുഷ്യർ ഉണ്ടെന്നത് അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല…. “ശരത്…. “പെട്ടന്ന് പുറത്ത് നിന്നും ഒരു ഒച്ച കേട്ടു… “ഡോക്ടറെ ആരോ പുറത്ത് വന്നിട്ടുണ്ട്.. ഡോക്ടർ ഇപ്പൊ ഇവിടെ ഇരിക്ക് പറ്റിയ അവസരം വരുമ്പോൾ ഞാൻ പറയാം… ” ” അത്രെയും പറഞ്ഞുകൊണ്ട് വാതിൽ അടച്ചു അയാൾ പുറത്തേക്ക് പോയി….

അവൻ പോയതും അവൾ തന്റെ ഷാൾ എടുത്തു മുറിവിലേക്ക് വലിച്ചു കെട്ടി…. ഷാളിനിടയിലൂടെ രക്തം പനച്ചു ഇറങ്ങുന്നുണ്ട് എങ്കിലും നേർത്തതെത്തിലും രക്തം വരുന്നത് കുറഞ്ഞു… ************ “കാശി അവന്മാരുടെ രണ്ടുപേരുടെയും phone കിട്ടുന്നേയില്ല… അതുകൊണ്ട് ലൊക്കേഷൻ കണ്ട് പിടിക്കാൻ സാധിക്കുന്നില്ല…. ” കാശിയുടെ തോളിൽ തട്ടിക്കൊണ്ടു സത്യ പറഞ്ഞു… എന്നാൽ കാശി എന്തോ കാര്യമായ ആലോചനയിൽ ആയിരുന്നു… “ഹരി നീ ആ വീഡിയോ ഒന്നു കാട്ട്…. “കാശി എന്തോ ഓർത്തപോലെ പറഞ്ഞു… ഹരി അവനു നേരെ phone നീട്ടി.. കാശി വീണ്ടും ആ വീഡിയോ പ്ലേ ചെയ്തു… “ഈ സ്ഥലം ഞാൻ ഇതിനുമുൻപ് എവിടെയോ കണ്ടിട്ടുണ്ട്… “

“നിന്റെ തോന്നലാവും കാശി.. “ഋഷി. “അല്ല എനിക്ക് ഉറപ്പുണ്ട് ഇത് ഞാൻ എവിടെയോ കണ്ടിട്ടുണ്ട്…”കാശി ഉറപ്പിച്ചു പറഞ്ഞു…. സത്യയും ഋഷിയും ഹരിയും അവനെ തന്നെ നോക്കി നിന്നു… പെട്ടന്ന് എന്തോ ഓർത്തപോലെ അവൻ താറിൽ കയറി.. അവന്റെ ഒപ്പം മറ്റു മൂന്നു പേരും…. കാശി വണ്ടി നിർത്തിയത് ശരണിന്റെ ഗസ്റ്റ് ഹൌസിനു മുന്നിൽ ആയിരുന്നു….എന്നാൽ അവിടെ ആരെയും കാണാത്തതിനാൽ ഹരിയിലും സത്യായിലും സംശയം ഉണർത്തി… “കാശി ഇവിടെ ഒന്നും ആരും ഇല്ല…. നിനക്ക് അത് തോന്നിയതാവും….” എന്നാൽ അവരുടെ വാക്കുകൾ കേൾക്കാതെ അവൻ വണ്ടിയിൽ നിന്നും ഇറങ്ങി.. മുന്നോട്ട് നടന്നു…

പുറത്ത് നിന്നും പൂട്ടിയ രീതിയിൽ ആയിരുന്നു വാതിൽ ഉണ്ടായിരുന്നത്… ആദ്യം ഒന്നു സംശയിച്ചു നിന്നെങ്കിലും അവൻ രണ്ടും കല്പ്പിച്ചു വതി ചവിട്ടി തുറന്നു..പക്ഷെ അവനു ഒന്നും കാണാൻ സാധിച്ചില്ല… അവസാനം നിരാശയോടെ അവൻ പുറത്തേക്ക് പോയി ഒപ്പം ബാക്കി മൂന്നു പേരും…. എന്നാൽ കാശിയുടെ മനസ് അപ്പോഴും മന്ത്രിച്ചുകൊണ്ടിരുന്നു അവൾ അവിടെ തന്നെ ഉണ്ടെന്നു… അവർ അവസാനം തിരിച്ചു പോകാൻ തീരുമാനിച്ചു വണ്ടി സ്റ്റാർട്ട്‌ ചെയ്തു… *********** കാശി പുറത്തേക്ക് പോകുന്നത് കണ്ടതും മാളു സകല ശക്തിയും എടുത്തു ഒച്ച ഇടാൻ നോക്കി.. എന്നാൽ അവളുടെ വാ ശരൺ കൈക്കൊണ്ട് മൂടിയ കാരണം അവൾക്കു മിണ്ടാൻ ആയില്ല…

അവന്റെ കൈയിൽ ഒരു കടി കൊടുത്ത് അവൾ അലറി… “കിച്ചേട്ടാ…. ” അവളുടെ സ്വരം അവന്റെ കാതിൽ പതിച്ചു… വണ്ടി നിർത്തടാ എന്നും പറഞ്ഞു കാശി വണ്ടിയിൽ നിന്നും എടുത്തു ചാടി… മൂന്നുപേരും പതിയെ ശബ്‌ദം ഉണ്ടാക്കാതെ ഓരോ മൂലയും തപ്പാൻ തുടങ്ങി…. “നിനക്ക് അവനെ വിളിച്ചു വരുത്തണം അല്ലെ… “ഭീത്തിയുടെ സൈഡിലായി ഇരുന്ന കമ്പി എടുത്തു ശരൺ അവളുടെ തലക്ക് അടിച്ചു… കാശി ഡോർ ചവിട്ടി തുറന്നതും കാണുന്നത് മാളുവിന്റെ തലക്ക് അടിക്കുന്ന ശരണിനെ ആണ്… “അവളെ ഒന്നും ചെയ്യരുത്….”അവൻ അവളുടെ അടുത്തേക്ക് ഓടി… അപ്പോഴേക്കും അങ്ങോട്ടേക്ക് സത്യയും ഋഷിയും ഹരിയും എത്തിയിരുന്നു….

ഒപ്പം അവരുടെ പിന്നിലായി ചരനും… “കിച്ചേട്ടാ…. “അവൾ ബോധം അറ്റ് നിലത്തു വീണു…കാശി പാഞ്ഞു വന്നു ശരണിന്റെ നെഞ്ചിന്നിട്ട് ചവിട്ടി… ശരൺ തെറിച്ച പിന്നിലോട്ട് പോയി… കാശി വീണ്ടും ദേഷ്യത്തിൽ വന്നു അവന്റെ നെഞ്ചിനുമേൽ കാൽ വെച്ചു… കഴുത്തിനു കുറുകെ ആക്കി… “കാശി… നീ അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോ… ഇവരെ ഞങ്ങൾ ഡീൽ ചെയ്തോളാം വേഗം ചെല്ല്….”ഒരുത്തനെ അടിക്കുന്നതിനിടയിൽ ഋഷി പറഞ്ഞു… കാശി മാളുവിനെ അവന്റെ കൈകളിൽ കോരി എടുത്തു… വാടിയ താമര തണ്ടുപോലെ അവൾ അവന്റെ കൈയിൽ കിടന്നു… തലയിൽ നിന്നും കൈയിൽ നിന്നു ഇറച്ചു ഇറങ്ങുന്ന അവളുടെ രക്തം അവന്റെ ദേഹമാകെ പടർന്നു….

അവൻ അവളുമായി വേഗം ഹോസിറ്റലിലേക്ക് പോയി… മാളുവിനെ നേരെ icu വിലേക്ക് കൊണ്ടുപോയി… അങ്ങോട്ടേക്ക് മായയും അനുവും അപ്പോഴേക്കും ഓടി എത്തി… ദക്ഷയുമായി അവരുടെ പുറകെ ഇഷയും…. അവർ വരുമ്പോൾ കാണുന്നത് എല്ലാം തകർന്നവനെ പോലെ ഇരിക്കുന്ന കാശിയെ ആണ്… അന്നദ്യമായി ആണ് അനു കാശി കരയുന്നത് കാണുന്നത്…. പെട്ടന്ന് ഒരു നേഴ്സ് icu വിന്റെ ഡോർ തുറന്നു വന്നു… “മാളവിക….”നേഴ്സ് പേര് പറഞ്ഞതും കാശി ചെയറിൽ നിന്നും എണീറ്റു… കാശിയുടെ കൈയിലേക്ക് മാളുവിന്റെ ഓർണമെൻറ്സ് എല്ലാം കൊടുത്തു…ഒരു നേർത്ത മാലയിൽ കോർത്ത താലി കണ്ടതും അവന്റെ നെഞ്ചോന്നു പിടഞ്ഞു…

അതെടുത്തു അവൻ തന്റെ നെഞ്ചോട് ചേർത്തു… കല്യാണം കഴിഞ്ഞതുമുതലുള്ള ഓരോ കാര്യങ്ങളും അവന്റെ ഓർമയിലേക്ക് വന്നുകൊണ്ടിരുന്നു… താൻ അണിയിച്ച മോതിരത്തിൽ പറ്റി പിടിച്ച രക്തം അവന്റെ നെഞ്ചിൽ നിന്നും പൊടിഞ്ഞതാണെന്നു അവനു തോന്നി…. “അതെ.. Patientന്റെ രക്തം ഒരുപാട് പോയിട്ടുണ്ട്… So രക്തം കേറ്റണം… ആരെയെങ്കിലും ഒന്നു പെട്ടന്ന് അറയ്ഞ്ച് ചെയ്തിരുന്നേൽ നല്ലതായിരുന്നു….” “ഞാൻ തന്നാൽ മതിയോ…. “കാശി നഴ്സിനോട് ചോദിച്ചു…. “എന്നാ എന്റെ കൂടെ വരൂ…”കാശി നഴ്സിന്റെ കൂടെ പോയി ചെക്കിങ് എല്ലാം കഴിഞ്ഞു രക്തം നൽകി…. ************

മാളു പ്രെഗ്നന്റ് ആണെന്ന വിവരം മായ മാളു തന്നോട് പറഞ്ഞപ്പോഴേ മനുവിനെ വിളിച്ചു പറഞ്ഞിരുന്നു….അപ്പോൾ നാട്ടിലേക്ക് വരാൻ ഉള്ള പുറപ്പാടിൽ ആണ് അവരെല്ലാം… ഇന്നത്തേ ഫ്ലൈറ്റിനാണ് അവർ പോകാൻ തീരുമാനിച്ചത്… ഒരു ഇന്നോവ കാറിൽ ആണ് അവർ പോകുന്നത്… മനുവും കിച്ചുവും മുന്നിലും ബാക്കി എല്ലാവരും പിന്നിലുമയാണ് യാത്ര…. എല്ലാവരിലും ഒരു സന്തോഷം കാണാൻ ഉണ്ട്… പെട്ടന്ന് ഒരു പാണ്ടി ലോറി അവർക്ക് എതിരായി വന്നു…വണ്ടി നേരെ വന്നു അവരെ ഇടിച്ചു തെറിപ്പിച്ചു…. ഇടിച്ചു വീണ വണ്ടിയെ വീണ്ടും വീണ്ടും ഇടിച്ചു… വണ്ടിയിൽ നിന്നും മുത്തശ്ശനും മുത്തശ്ശിയും തെറിച്ചു റോഡിലേക്ക് വീണു… ഒപ്പം മറു സൈഡിലേക്ക് കല്യാണിയും ദേവനും………..തുടരും… 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!