Novel

പ്രണയാർദ്രമായി 💕 ഭാഗം 60

[ad_1]

രചന: മാളുട്ടി

വണ്ടിയിൽ നിന്നും മുത്തശ്ശനും മുത്തശ്ശിയും തെറിച്ചു റോഡിലേക്ക് വീണു… ഒപ്പം മറു സൈഡിലേക്ക് കല്യാണിയും ദേവനും… മാളു ആകെ വെട്ടി വിയർത്തു…അവളുടെ കൈകൾ ബെഡ് ഷീറ്റിൽ അമർന്നു…അവൾ തല ഇരുവശത്തേക്കുമായി വെട്ടിച്ചു… മുഖം എല്ലാം ആകെ വിളറി വെളുത്തു… അവിടെ ഉണ്ടായിരുന്ന ഡ്യൂട്ടി നേഴ്സ് പെട്ടന്ന് പുറത്തേക്ക് വന്നു ഡോക്ടറെ വിളിച്ചു… അവർ icu വിലേക്ക് കയറിയതും കാശിയും മായയും എല്ലാം ഒരു ഭയത്തോടെ ഉള്ളിലേക്ക് നോക്കി…. ഡോക്ടർ മാളുവിന്റെ ബിപി ചെക്ക് ചെയ്തു.. പെട്ടന്ന് ബിപി ഹൈ ആയതുകൊണ്ട് സംഭവിച്ചതായിരുന്നു… “ഈ കിച്ചേട്ടൻ ആരാ… ആ കുട്ടി ഈ പേര് കുറെ നേരെമായി വിളിക്കുന്നു…

“പുറത്തേക്ക് വന്ന ഡോക്ടർ ചോദിച്ചു… “ഞാൻ ആണ്…”കാശി പറഞ്ഞു… “ഇയാൾ ഒന്നു ആ കുട്ടിയുടെ അടുത്തേക്ക് ചെല്ല് കുറച്ചു നേരമായി ഇയാളെ വിളിക്കുന്നു… പിന്നെ ആ കുട്ടി ഇപ്പോൾ മരുന്നിന്റെ സെടഷനിൽ ആണ്… അതുകൊണ്ട് പാതി മയക്കത്തിൽ ആവും…” കാശി icu വിനു ഉള്ളിലേക്ക് കേറി…മാളുവിന്റെ അടുത്തേക്ക് ചെന്നു… ഇപ്പഴും അവൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട് ഒന്നും അത്ര വ്യക്തമല്ല… കാശി അവളുടെ മുഖത്തേക്ക് നോക്കി…

ആകെ പേടിച്ചരണ്ട് ആണ് എപ്പഴും കിടക്കുന്നുണ്ട്… തലയിൽ നിന്നും ചെറുതായി വിയർപ്പ് കണങ്ങൾ പൊടിഞ്ഞു വരുന്നുണ്ട്… “എന്നെ ഒന്നു ചെയ്യല്ലേ…” “അച്ഛാ… അമ്മാ…..” അവൾ പേടിയോടെ ഓരോന്ന് മൊഴിഞ്ഞു… കാശി അവളുടെ കൈ എടുത്തു അവന്റെ ഉള്ളം കൈയിലേക്ക് വെച്ചു… നേരത്തെ പേടിച്ചതിന്റെ ഭാഗമായി അവളുടെ കൈയിലെ മുറിവിൽ നിന്നും ചോര പൊടിഞ്ഞിട്ടുണ്ട്… കാശി അവളുടെ കൈയിൽ പതിയെ മുത്തി… അവന്റെ സാനിധ്യം അറിഞ്ഞതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…. “കിച്ചേട്ടാ…… “അവൾ പതിയെ വിളിച്ചു…. കണ്ണുകൾ പാട്പെട്ട് തുറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്കു കഴിയുന്നില്ല…

“എന്നെ വിട്ടു പോവല്ലേ… എന്നെ അവർ കൊന്നുകളയും എനിക്ക് പേടിയാ…. എങ്ങോട്ടും പോവല്ലേ….” കാശിയുടെ കൈയിൽ കൈ മുറുകെ പിടിച്ചുകൊണ്ടു അവൾ പറഞ്ഞു…. അവൻ പതിയെ അവളുടെ തലമുടിയിൽ തലോടി… “എങ്ങും പോവില്ലട്ടോ… എന്റെ മികയെ നിന്റെ കിച്ചേട്ടന് പോകാൻ ആവുവോ…. ” അവൻ വാത്സല്യത്തോടെ പറഞ്ഞു….അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു…. അവളുടെ നെറ്റിയിൽ ഒന്നു ചുംബിച്ചു അവൻ icu വിൽ നിന്നും പൊറത്തേക്ക് ഇറങ്ങി…. അവന്റെ കണ്ണിൽ കോപം നിറഞ്ഞു.വാർത്ത അറിഞ്ഞു അപ്പോഴേക്കും അങ്ങോട്ട് ദേവിയും വിശ്വനും ദത്തനും ഓക്കെ എത്തിയിരുന്നു ..

അവൻ അവിടെ ഉണ്ടായിരുന്ന ആരോടും മിണ്ടാതെ മുന്നോട്ട് നടന്നു…. “കാശി…. നീ എങ്ങോട്ടാ അവൾക്കു ഇപ്പൊ എങ്ങനെ ഉണ്ട്…. “മായ അവനെ തഞ്ഞുകൊണ്ട് ചോദിച്ചു… “അവൾക്കു ഇപ്പൊ കുഴപ്പം ഒന്നും ഇല്ല… എനിക്ക് അവനെ ഇല്ലാതാക്കണം മായ… എന്റെ പെണ്ണിന്റെ പേടി സ്വപ്നത്തെ… അവൾ എത്രത്തോളം ശരണിനെ പേടിച്ചിട്ടുണ്ട്…. അവൾ തിരിച്ചു ബോധത്തിലേക്ക് വരുമ്പോൾ അവൻ ഇല്ലാതാവണം…..”കാശി ഇത്രെയും പറഞ്ഞു പുറത്തോട്ട് നടന്നു… വിശ്വൻ അവനെ തടയാൻ ശ്രമിച്ചെങ്കിലും അവൻ അതിനു കൂട്ടാക്കിയില്ല…. *********** കാശിയുടെ താർ വീണ്ടും ആ ഗസ്റ്റ് ഹൌസിലേക്ക് പാഞ്ഞു വന്നു നിന്നു…

അവന്റെ കണ്ണുകളിൽ തന്റെ മുന്നിൽ വെച്ച് തലക്ക് അടികൊണ്ട് വീണ മാളു മാത്രമായിരുന്നു….അവളുടെ ചോരയുടെ ഗന്ധം അപ്പോഴും അവനിൽ ഉണ്ടായിരുന്നു…. എന്തോ ശക്തിയായി പതിക്കുന്ന ഒച്ച കേട്ടാണ് ശരൺ കണ്ണുകൾ തുറന്നത്… കണ്ണുകൾ ഉയർത്തിയപ്പോൾ കാണുന്നത് മുന്നിലുള്ള കാസര ചവിട്ടി ഇട്ടേക്കുന്ന കാശിയെ ആണ്… കാശിയുടെ കണ്ണുകൾ സിദ്ധാർത്തിലേക്കും ശരണിലേക്കും വീണു…. ഒരു നിമിഷം അവന്റെ ക്രോധം നിറഞ്ഞ മുഖം കണ്ട് അവർ ഭയന്നു… ഇതുവരെയും ഇത്രെയും രൗദ്രഭാവത്തോടെ ശരൺ കാശിയെ കണ്ടിട്ടില്ലായിരുന്നു…. കാശി കൈയിൽ കരുതിയാ കത്തിയുമായി അവരുടെ നേർക്കു വന്നു….

“കാശി……” ഒരു സ്ത്രീ ശബ്‌ദം കേട്ടതും അവൻ തിരിഞ്ഞു നോക്കി… ഒപ്പം സത്യയും ഋഷിയും ഹരിയും ചരനും…. മായയെ കണ്ടതും അവർ ഒന്നു ഞെട്ടി…. “അവനെ എനിക്ക് വിട്ടുതരണം… എന്റെ ഇച്ചായനെ കൊന്ന ഇവനെ എനിക്ക് വേണം…. “ഒരു തരം വാശിയോടെ അവൾ പറഞ്ഞു…. “മായ നഷ്ട്ടം നിനക്ക് മാത്രം അല്ല ഉണ്ടായിട്ടുള്ളത്… അത് ഇവർക്കും കൂടിയാണ്… ചരണിനു നഷ്ടമായത് അവൻ സ്നേഹിക്കുന്ന പെൺകുട്ടിയെ ആണ്.. അതുപോലെ കാശിക്ക് നന്ദുവിനെയും… നിനക്ക് നിന്റെ ഇച്ചായനെയും…. “സത്യ മായക്ക് നേരെ തിരിഞ്ഞു പറഞ്ഞു…. ഇതിനോടകം ചരൻ എല്ലാവരോടും കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു…

തങ്ങളെ പകയോടെ നോക്കുന്ന മൂന്നു ജോഡി മിഴികൾ കണ്ടതും ശരണിന്റെയും സിദ്ധാർഥ്വിന്റെയും മുഖത്തു മരണ ഭയം നിറഞ്ഞു… “നിന്റെ പണത്തോടുള്ള ആർത്തിയിൽ ഇല്ലാതായത് ഇത്ര ജീവൻ ആണെന്ന് അറിയുമോ…. ഇത്ര പേരെ നിന്റെ ആവശ്യത്തിനായി ണി കൊന്നിട്ടുണ്ട്…. എല്ലാം നിങ്ങളുടെ രണ്ടാളുടെയും സ്വാർത്ഥ താല്പര്യങ്ങൾക്കായി മാത്രം… അതുകൊണ്ട് ഇവർ നിനക്ക് തരുന്ന എന്ത്‌ ശിക്ഷയും നിങ്ങൾ വാങ്ങാൻ അർഹരാണ്….”ഋഷി… “കാശി… ഞങ്ങൾ പുറത്തുണ്ടാവും…. എല്ലാം റെഡി ആക്കി വെച്ചിട്ടുണ്ട്…. നിങ്ങൾ ചെയ്യാൻ ഉള്ളതൊക്കെ ചെയ്തിട്ട് ഇങ്ങു പോരെ….”ഹരി അത്രെയും പറഞ്ഞു സത്യയും ഋഷിയുമായി റൂമിനു പുറത്തേക്ക് പോയി….

“ധൈര്യം ഉണ്ടെങ്കിൽ ഞങ്ങളെ അഴിച്ചു വിടാടാ… എന്നിട്ട് ഞങ്ങളെ വീഴ്ത്തു അല്ലാതെ ഇങനെ കെട്ടിയിട്ട് ആളാവാൻ ആർക്കും പറ്റും….”ഉള്ളിലെ ഭയത്തെ മറച്ചു ശരൺ പറഞ്ഞു…അവൻ പറഞ്ഞു തീർന്നതും മായ അവരെ അഴിച്ചു വിട്ടു… ശരൺ നേരെ കാശിക്ക് നേരെ ചെന്നു.. സിദ്ധാർഥ് ചരണിനു നേരെയും…. ശരൺ ചെന്നു കാശിയുടെ നെഞ്ചിന്നിട്ട് കൊടുക്കാനായി കാൽ ഉയർത്തി… എന്നാൽ കാശി അത് വിദക്തമായി തടഞ്ഞു… ശരണിനെ പിന്നിലോട്ട് തള്ളി…

തറയിൽ നിന്നും ചാടി എഴുന്നേറ്റ് ശരൺ കാശിയുടെ മുഖം നോക്കി പഞ്ച് ചെയ്തു… അപ്രതീക്ഷമായാ ഒന്നായതിനാൽ അവൻ പിന്നോട്ട് വെച്ചു പോയി… എന്നാലും അതിലേറെ ശക്തിയോടെ മുന്നോട്ട് വന്നു അവന്റെ കാലിൽ പിടിച്ചു നിലത്തടിച്ചു…വേദനകൊണ്ട് അവൻ പുളഞ്ഞു… കാശിയുടെ ചുണ്ടിൽ ഒരു പുച്ഛ ചിരി തെളിഞ്ഞു…. ശരൺ കാശിയുടെ കാലിൽ പിടിക്കാൻ നോക്കിയതും കാശി അവന്റെ കൈകൾ പിന്നിലോട്ട് മടക്കി.. വേദനകൊണ്ട് ശരൺ അലറി… “കാശി…..”ചരണിന്റെ വിളികേട്ട് കാശി തിരിഞ്ഞതും കാണുന്നത്… ചരണിനെ അടിച്ചു വീഴ്ത്തി മായക്ക് നേരെ ഒരു തടികഷണവുമായി തിരിയുന്ന സിദ്ധാർഥ്വിനെ ആണ്….

കാശി അവിടെ ഉണ്ടായിരുന്ന ഒറു കമ്പി എടുത്തു സിദ്ധാർഥ്വിന്റെ മുട്ട് ലക്ഷ്യമാക്കി എറിഞ്ഞു… ഉന്നം തെറ്റി മായയുടെ കാൽ ചുവട്ടിലേക്ക് സിദ്ധാർഥ് വീണു…. പിന്നിൽ ഒരു കാലടി ശബ്‌ദം കേട്ടതും കാശി പിന്നിലേക്ക് തിരിഞ്ഞു ശരണിന്റെ വയറിയിട്ട് പഞ്ച് ചെയ്തു… അവന്റെ വായിൽ നിന്നും ചോര ഒഴുകി… രണ്ടു തവണ ചുമച്ചു അവൻ അത് തുപ്പി കളഞ്ഞു….തളർന്നു കിടന്ന സിദ്ധാർഥ്വിന്റെയും ശരണിന്റെയും കൈ ബലമായി പിടിച്ചു മായ കെട്ടിയിട്ടു… അവരെ മുട്ട് കുത്തി നിർത്തി….കാശി ഒരു കത്തിയുമായി ശരണിന്റെ അടുത്തേക്ക് നിങ്ങി… കത്തി എടുത്തു അവന്റെ കൈപത്തിയുടെ താഴെ ആയി വെച്ചു….

ശരൺ പേടിയോടെ കാശിയെ നോക്കി.. എന്നാൽ അവന്റെ മുഖത്തു യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല….ശരൺ പേടിയോടെ കൈ വലിച്ചു… അതിന്റെ പെതിൽമടങ് ശക്തിയോടെ കാശി അവന്റെ കൈ വലിച്ചു കത്തി കൈക്ക് കുറുകെ വെച്ചു… “എന്താ ശരൺ ഈ കണ്ണുകളിൽ ഞാൻ ഭയം കാണുന്നല്ലോ….”കാശി അവന്റെ മിഴികളിലേക്ക് നോക്കി ചോദിച്ചു… “കാശി വേണ്ട പ്ലീസ്….” “ഇതേപോലെ എന്റെ പെണ്ണും കരഞ്ഞതല്ലെടാ…. വേണ്ട എന്നും പറഞ്ഞു…അതുപോലെ ണി കൊന്നു തള്ളിയ ഓരോരുതരും നിന്നോട് കേണപേക്ഷിച്ചതല്ലേ.. ണി അത് കേട്ടില്ലല്ലോ… അപ്പൊ ഇത് ഞാനും കേൾക്കില്ല ശരൺ സേതുമാധവ്…..

”കാശി ശരണിന്റെ കൈയിലേക്ക് കത്തി ആഴ്ത്തി…ഇതേപോലെ അവൻ സിദ്ധാർഥ്വിന്റെയും കൈകൾ വരഞ്ഞു…. ഒഴുകി ഇറങ്ങുന്ന ചോര ഒരു പേടിയോടെ അവർ നോക്കി…. “എന്തിനായിരുന്നു… ശരൺ…. എന്നെ അച്ഛനിൽ നിന്നും ഇഷയിൽ നിന്നും അകറ്റിയത്… നിന്നോട് ഞാൻ എന്ത്‌ തെറ്റ് ചെയ്തു… സ്വത്തായിരുന്നു വേണ്ടതെങ്കിൽ ഞാൻ എല്ലാം തന്നേനേം… ഇനി ആദ്യ മകന് അവർ നൽകുന്ന വാത്സല്യം കണ്ടാണോ…. ചെയ്യാത്ത തെറ്റ് പണ്ടേ ണി എന്നിൽ കെട്ടിവെക്കുന്നവൻ അല്ലെ… അതാവും അല്ലെ എന്റെ പെണ്ണിനെ നിന്റെ കൂട്ടുകാരൻ പിച്ചിചിന്തിയപ്പോൾ എന്നെ തന്നെ പ്രതി ആക്കിയത്….

എന്തും ഞാൻ ക്ഷേമിക്കുവായിരുന്നു എന്നാൽ നി നഷ്ടപ്പെടുത്തിയത് എന്റെ എല്ലാം ആയിരുന്നവളെ ആണെടാ എന്റെ പെണ്ണിനെ… പിന്നെ നി ഒന്നും അറിയാത്ത എന്റെ അല്ല നമ്മുടെ പെങ്ങളെ വരെ കൊല്ലാൻ നോക്കിയില്ലേ… എല്ലാം പണത്തിനു വേണ്ടി ആയിരുന്നില്ലേ… എന്നിട്ട് ഇതിൽ നിന്നും നി ഇത് നേടി….”ചരൻ തന്റെ വേദന സ്വന്തം സഹോദരന് മുന്നിൽ എടുത്തു നീട്ടി… എന്നാൽ ശരൺ അത് പുച്ഛത്തോടെ കേട്ടു…. “ഹും സ്നേഹം… ഈ കാലത്ത് പണം ഇല്ലാതെ ഒന്നും നടക്കില്ലാ…. അതെ ഈ ശരൺ ചെറ്റയാ… എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നടക്കാൻ ഞാൻ എന്തും ചെയ്യും ആരെയും കൊല്ലും വേണ്ടി വന്നാൽ നിന്നെ പോലും….”

ചരണിന്റ കൈ ശരണിന്റെ മുഖത്തു പതിഞ്ഞു…. “കാശി എനിക്ക് ഇവരെ ജീവനോടെ വേണം പക്ഷെ… ഈ കോലത്തിൽ വേണ്ട… എന്തിനു വേണ്ടിയാണോ ഇവർ തെറ്റുകൾ എല്ലാം ചെയ്തത് അത് പോലും ഇവർക്ക് ഉപകാരപ്പെടാത്ത രീതിയിൽ ആക്കിയേക്ക് രണ്ടിനെയും…. “മായ തിരിഞ്ഞു നിന്നു… “അതെ കാശി… നിനക്ക് കൊടുക്കാൻ ഉള്ളതൊക്കെ അങ് കൊടുത്തേക്ക് രണ്ടിനും…” കാശി കൈയിൽ ഒരു ഇരുമ്പ് വടി എടുത്തു….ശരണിനെയും സിദ്ധാർഥ്വിനെയും നിലത്തേക്ക് തള്ളി ഇട്ടു… അവർ ഭയത്തോടെ നിലത്തു വീണു… കൈയിലെ ദണ്ട് എടുത്തു ശരണിന്റെ നട്ടെല്ല് നോക്കി അവൻ അടിച്ചു..ശരണിന്റെ ഒച്ച ആ ബിൽഡിങ് മുഴുവൻ പ്രതിദ്വാനിച്ചു..

.അത്പോലെ അവൻ സിദ്ധാർഥ്വിന്റെ നട്ടെല്ലിന്നിട്ടും അടിച്ചു…. വേദന കൊണ്ട് രണ്ടുപേരും ആ നിലത്തു ഉരുണ്ടു… എന്നിട്ടും കാശിയുടെ കോപം ശമിച്ചില്ല.. അവൻ ദേഷ്യത്തിൽ വീണ്ടും അവരുടെ പുറത്തിനിട്ടും കാലിനിട്ടും എല്ലാം വാശിയോട് തല്ലി….ആ സമയം അവന്റെ മുന്നിൽ മാളുവിന്റെയും നന്ദുവിന്റെയും മുഖം മാത്രം ആയിരുന്നു…. “നി ഓക്കെ നേടിയ പണം കൊണ്ട് നി ഇനി എന്ത്‌ കാണിക്കും എന്നറിയണം എനിക്ക്… എന്റെ പെണ്ണിനെ തോറ്റതിന് നിന്നെ ഞാൻ കൊല്ലണ്ടതാ… പിന്നെ ചെയ്യാതിരുന്നത് വേറെ ഒന്നും കൊണ്ടല്ല…

നിന്നെ കൊന്ന് ജയിലിൽ പോയാൽ എന്റെ പെണ്ണിനും കുഞ്ഞിനും പിന്നെ ആരാ ഉണ്ടാവുക എന്ന് കരുതിയാണ്..നി ആ പഴയ കാശി ആക്കരുത് എന്നെ വീണ്ടും….”കാശി ശരണിനു നേരെ ചിറി… ആ വേദനയുടെ ഇടയിലും ശരണിന്റെ ചൊടികളിൽ വിജയ ചിരി മിന്നി മാഞ്ഞു… പെട്ടന്ന് കാശിയുടെ phone റിംഗ് ചെയ്തു… അവൻ കാൾ അറ്റൻഡ് ചെയ്തു… “മോനെ …. നി ഒന്നു വേഗം വന്നേ..ഒരു അത്യാവശ്യം ഉണ്ട് പെട്ടന്ന് വാ…”അത്രെയും പറഞ്ഞുകൊണ്ട് ദേവി phone കട്ട് ചെയ്തു… പുറത്ത് സത്യയെയും ഋഷിയെയും ഹരിയെയും കാണാതെ വന്നപ്പോൾ അവന്റെ ഉള്ളിൽ ടെൻഷൻ നിറഞ്ഞു…. അവൻ മായയെയും ചരണിനെയും ശരണിനെയും സിദ്ധാർഥ്വിനെയും ഏൽപ്പിച്ചു പുറത്തേക്ക് പെട്ടന്ന് താർ സ്റ്റാർട്ട്‌ ചെയ്തു…………തുടരും… 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!