Kerala
തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. മരണകാരണം വ്യക്തമല്ല.
കുഞ്ഞ് പനി ബാധിച്ച് ചികിത്സയിലായിരുന്നു. കുഞ്ഞിന് നേരത്തെ തന്നെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതായി ശിശുക്ഷേമ സമിതി അറിയിച്ചു.
കഴിഞ്ഞ ദിവസം ആശുപത്രിയിൽ കാണിച്ച കുട്ടിയെ ഇന്നലെ വീണ്ടും ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്.