Kerala

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ പ്രായപൂർത്തിയായ പെൺകുട്ടി നൽകിയ പരാതിയിൽ പോക്സോ കേസ് നില നിൽക്കില്ലെന്ന് കോടതി

[ad_1]

കോട്ടയം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ പ്രായപൂർത്തിയായ പെൺകുട്ടി നൽകിയ പരാതിയിൽ പോക്സോ കേസ് നില നിൽക്കില്ലെന്ന് കോടതി. കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് പ്രതിക്കെതിരെ ചുമത്തിയ പോക്സോ വകുപ്പുകൾ നിലനിൽക്കില്ലെന്ന് കണ്ടെത്തിയത്. 2023 കാലത്ത് പ്രതി, പെൺകുട്ടിയുടെ നഗ്ന ഫോട്ടോകളും വീഡിയോകളും ഭീഷണിപ്പെടുത്തി ഫോണിലൂടെ വാങ്ങുകയും മോശമായ രീതിയില്‍ പെരുമാറിയെന്നുമായിരുന്നു പരാതി.

സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം 506, 354 വകുപ്പുകളും, കുട്ടികൾക്ക് എതിരായിട്ടുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് വേണ്ടിയുള്ള നിയമങ്ങൾ ചേർത്തും പൊലീസ് കേസ് എടുത്തിരുന്നു. എന്നാൽ ഈ വാദങ്ങൾ നിലനിൽക്കില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സതീഷ്കുമാർ ആണ് ഈ കേസ് പോക്സോ കോടതിയിൽ നിലനിൽക്കില്ലെന്ന് വിധിച്ച് കുട്ടികളുടെ കോടതിയിലേക്ക് അയച്ചത്. പ്രതിഭാഗത്തിനായി അഡ്വക്കേറ്റുമാരായ വിവേക് മാത്യു വർക്കി, കെ.എസ് ആസിഫ്, വരുൺ ശശി, അജയകുമാർ, ലക്ഷ്മി ബാബു, മീര ആർ പിള്ള, നെവിൻ മാത്യു, സൽമാൻ റഷീദ് എന്നിവർ കോടതിയിൽ ഹാജരായി.



[ad_2]

Related Articles

Back to top button
error: Content is protected !!