World
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ഓക്‌സിജൻ നൽകുന്നത് തുടരുന്നു

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഓക്‌സിജൻ നൽകുന്നത് തുടരുകയാണെന്ന് വത്തിക്കാൻ അറിയിച്ചു. ഈ മാസം 14നാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ വൃക്കകൾക്കും തകരാർ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തനിക്കായി പ്രാർഥിക്കുന്നവർക്ക് നന്ദി അറിയിച്ച് മാർപാപ്പ കഴിഞ്ഞ ദിവസം എക്‌സ് പോസ്റ്റ് പങ്കുവെച്ചിരുന്നു.
ന്യൂമോണിയയുടെ സങ്കീർണതയായി സംഭവിക്കുന്ന രക്തത്തിലെ ഗുരുതരമായ അണുബാധ ആരംഭിക്കുന്നതാണ് മാർപാപ്പ നേരിടുന്ന പ്രധാന പ്രശ്‌നമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് 88കാരനായ മാർപാപ്പ