Kerala
മദ്യപാനം നിയന്ത്രിച്ചതോടെ കെഎസ്ആർടിസി ഇടിച്ചുള്ള മരണങ്ങൾ ഇല്ലാതായി: മന്ത്രി ഗണേഷ് കുമാർ
[ad_1]
കർശനമായ മദ്യപാന നിയന്ത്രണം ഏർപ്പെടുത്തിയതോടെ കെഎസ്ആർടിസി വാഹനങ്ങൾ ഇടിച്ചുള്ള അപകടങ്ങളിലെ മരണം പൂർണമായി ഒഴിവാക്കാനായെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. 15 ആഴ്ച മുമ്പ് കെഎസ്ആർടിസി വാഹനങ്ങൾ ഇടിച്ച് മരിക്കുന്നവരുടെ എണ്ണം ആഴ്ചയിൽ ഏഴും എട്ടുമൊക്കെ ആയിരുന്നു
നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ഇത് പൂജ്യമാക്കാൻ സാധിച്ചു. മറ്റ് അപകടങ്ങളുടെ എണ്ണവും കേരളത്തിൽ കുറഞ്ഞിട്ടുണ്ട്. ഒരു വ്യക്തി അപകടത്തിൽ മരിക്കുമ്പോൾ എത്ര കുടുംബങ്ങളെയാണ് ബാധിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് വാഹനം ഓടിക്കണം.
കെഎസ്ആർടിസിയിൽ ഓണത്തിന് മുമ്പ് തന്നെ ഒറ്റ ഗഡുവായി ശമ്പളം നൽകും. നാലാഴ്ച കൊണ്ട് കെഎസ്ആർടിസിയിൽ റെക്കോർഡ് വരുമാനമുണ്ടായി. ബസ് സ്റ്റേഷനുകലിൽ ശുചിമുറി കോംപ്ലക്സുകൾക്കും ഹോട്ടലുകൾക്കും കരാറായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
[ad_2]