യുപി ബിജെപിയിൽ തർക്കം രൂക്ഷം; രാജിസന്നദ്ധത അറിയിച്ച് കേശവ് പ്രസാദ് മൗര്യ
[ad_1]
ഉത്തർപ്രദേശ് ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഡൽഹിയിലെത്തി രാജിസന്നദ്ധത അറിയിച്ചു. സംഘടനാതലത്തിൽ പ്രവർത്തിക്കാമെന്ന് മൗര്യ കേന്ദ്ര നേതാക്കളോട് അറിയിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജെപി നഡ്ഡയും കാണും
ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി ഇന്നലെ നരേന്ദ്രമോദിയെ കണ്ട് രാജിസന്നദ്ധത അറിയിച്ചതായി വാർത്തകൾ വന്നിരുന്നു. എന്നാൽ തന്നോട് ആരും രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഭൂപേന്ദ്ര ചൗധരി പിന്നീട് പ്രതികരിച്ചു. യോഗി ആദിത്യനാഥിനെതിരെ പുകഞ്ഞു തുടങ്ങിയ അതൃപ്തിയാണ് നിലവിൽ മറനീക്കി പുറത്തുവരുന്നത്.
യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി. തെരഞ്ഞെടുപ്പ് സമയത്ത് സർക്കാർ സംവിധാനങ്ങൾ പാർട്ടിക്ക് എതിരായിരുന്നുവെന്ന വിമർശനവും നേതാക്കൾ ഉയർത്തുന്നുണ്ട്.
[ad_2]