Kerala

രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി, കർണാടക മന്ത്രി വയനാട്ടിലേക്ക്

[ad_1]

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിൽ കനത്ത മഴ. വീണ്ടും മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം പ്രതികൂല കാലാവസ്ഥ അവഗണിച്ചും സൈന്യവും നാട്ടുകാരും സന്നദ്ധ സംഘങ്ങളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. 

തെരച്ചിലിൽ ഒരു പിഞ്ചകുഞ്ഞിന്റെ മൃതദേഹം കൂടി കണ്ടെത്തി. തകർന്നുകിടക്കുന്ന വീട്ടിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ദുരന്തത്തിൽ പരുക്കേറ്റവരെ സഹായിക്കാനായി പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 50 അംഗ മെഡിക്കൽ സംഘം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കൽപ്പറ്റയിൽ താത്കാലിക ആശുപത്രി തുറക്കാനാണ് ശ്രമം

അതേസമയം, കർണാടക തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് വയനാട്ടിലെത്തും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേരളത്തെ സഹായിക്കുന്നതിനായാണ് കർണാടക മന്ത്രി എത്തുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശ പ്രകാരമാണ് സന്തോഷ് ലാഡ് വരുന്നത്. നേരത്തെ മലയാളികളായ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ കർണാടക സർക്കാർ വയനാട്ടിൽ നിയോഗിച്ചിരുന്നു.
 



[ad_2]

Related Articles

Back to top button