Movies
സിനിമ കൃത്യ സമയത്ത് തുടങ്ങാതെ 25 മിനിറ്റ് പരസ്യം; പിവിആർ ഐനോക്‌സിന് ഒരു ലക്ഷം രൂപ പിഴ

കൃത്യസമയത്ത് സിനിമ തുടങ്ങാതെ പരസ്യം കാണിച്ച് സമയം കളഞ്ഞെന്ന പരാതിയിൽ പിവിആർ ഐനോക്‌സിന് പിഴ. പരാതിക്കാരന് 28,000 രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ പിഴയായും ഒടുക്കാൻ ബംഗളൂരു ഉപഭോക്തൃ കോടതി വിധിച്ചു
ബംഗളൂരു സ്വദേശി അഭിഷേക് എംആർ ആണ് പരാതി നൽകിയത്. 2023ൽ സാം ബഹദൂർ എന്ന സിനിമ കാണാൻ പോയ തനിക്ക് സിനിമ കഴിഞ്ഞ് കൃത്യസമയത്ത് ജോലിക്കെത്താൻ സാധിച്ചില്ലെന്നാണ് പരാതിയിൽ അഭിഷേക് ചൂണ്ടിക്കാട്ടിയത്.
ബുക്ക് മൈ ഷോയിൽ കാണിച്ച സമയത്തിൽ നിന്നും 25 മിനിറ്റ് വൈകിയാണ് സിനിമ തുടങ്ങിയത്. ഇതുകാരണം താൻ ജോലിക്കെത്താൻ വൈകിയെന്ന് ഇയാൾ ചൂണ്ടിക്കാട്ടി. കാണികളെ അനാവശ്യമായി അരമണിക്കൂറോളം തീയറ്ററിൽ പിടിച്ചിരുത്തി പരസ്യം കാണിക്കാൻ പിവിആറിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.