Kerala
ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം ലഭിച്ചു; കിട്ടിയത് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്ന്

[ad_1]
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ വീണ് കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം ലഭിച്ചു. പഴവങ്ങാടി തകരപ്പറമ്പ്-വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. റെയിൽവേയുടെ ഭാഗത്തുള്ള കനാലിലാണ് ജോയിയെ കാണാതായത്.
കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം പൊങ്ങിയത്. ജീർണിച്ച അവസ്ഥയിലാണ് മൃതദേഹം ലഭിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇത് ജോയി തന്നെയെന്ന് സ്ഥിരീകരിച്ചു.
ജോയിക്കായുള്ള തെരച്ചിൽ മൂന്നാം ദിവസമായ ഇന്നും തുടർന്നിരുന്നു. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചിൽ രാവിലെ ആറരയോടെ ആരംഭിച്ചു. സ്‌കൂബ ടീമും നേവി സംഘത്തിനൊപ്പം തെരച്ചിലിന് ഇറങ്ങി. സോണാർ ഉപയോഗിച്ച് പരിശോധിച്ച ശേഷമായിരുന്നു പരിശോധന.
[ad_2]