Kerala
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു; വടക്കൻ ജില്ലകളിൽ രണ്ട് ദിവസം കൂടി മഴ തുടരും
[ad_1]
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. അതേസമയം വടക്കൻ ജില്ലകളിൽ രണ്ട് ദിവസം കൂടി മഴ തുടർന്നേക്കും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
നാളെയും കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കേരളാ തീരത്ത് ഇന്നും നാളെയും ഉയർന്ന തിരമാലികൾക്കും സാധ്യതയുണ്ട്
വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയായിരുന്നു. 45 ദുരിതാശ്വാസ ക്യാമ്പുകളാണ് വയനാട്ടിൽ തുടങ്ങിയത്. 421 കുടുംബങ്ങളിൽ നിന്നായി 1403 പേർ ക്യാമ്പുകളിൽ തുടരുകയാണ്.
[ad_2]