Movies

സംസ്ഥാന സിനിമ അവാർഡ് ഈ മാസം

സംസ്ഥാന സർക്കാരിന്‍റെ സിനിമ അവാർഡുകൾ ഓഗസ്റ്റ് ഇരുപതിനു മുൻപ് പ്രഖ്യാപിക്കുമെന്ന് സൂചന. സംസ്ഥാന ചലച്ചിത്ര പുരസ്കാര ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സിനിമകൾ മത്സരരംഗത്തുള്ള വർഷമാണിത്- 160 എണ്ണം

മമ്മൂട്ടി vs പൃഥ്വിരാജ്
മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിക്കോ പൃഥ്വിരാജിനോ എന്നായിരിക്കും ഒരുപക്ഷേ ആരാധകർ ഏറ്റവും ആകാംക്ഷയോടെ അറിയാൻ കാത്തിരിക്കുന്നത്. കാതൽ ദ കോർ എന്ന സിനിമയിലെ സ്വവർഗപ്രേമിയായ കഥാപാത്രമാണ് മമ്മൂട്ടിയെ പരിഗണനയിലെത്തിക്കുന്നത്. ആടുജീവിതത്തിലെ നജീബാകാൻ നടത്തിയ അധ്വാനം പൃഥ്വിരാജിനെയും മുൻഗണനയിലേക്ക് കൊണ്ടുവരുന്നു.

ജിത്തു ജോസഫിന്‍റെ ‘നേര്’ എന്ന സിനിമയിലെ അഭിഭാഷക വേഷമാണ് മോഹൻലാലിനെ മത്സരരംഗത്തെത്തിക്കുന്നത്. ജഗദീഷ് (ഫാലിമി), ദിലീഷ് പോത്തൻ (ഓ ബേബി), ടോവിനോ തോമസ് (2018) എന്നിവരാണ് മികച്ച നടനാകാൻ മത്സരിക്കുന്ന മറ്റു താരങ്ങൾ.

ഉള്ളൊഴുക്ക് മുതൽ വോയ്സ് ഓഫ് സത്യനാഥൻ വരെ

160 സിനിമകൾ മത്സരരംഗത്തുണ്ടെങ്കിലും ആദ്യ ഘട്ട സ്ക്രീനിങ്ങിനു ശേഷം ഇവയിൽ അമ്പതോളം മാത്രമാണ് പരിഗണനയിൽ തുടരുക. ഉർവശിയും പാർവതി തിരുവോത്തും പ്രധാന വേഷങ്ങളിലെത്തിയ ഉള്ളൊഴുക്ക്, ദുൽക്കർ സൽമാന്‍റെ കിങ് ഓഫ് കൊത്ത, ദിലീപിന്‍റെ വോയ്സ് ഓഫ് സത്യനാഥൻ തുടങ്ങിയ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

മികച്ച നടിയാകാൻ ഒരേ സിനിമയിലൂടെ ഉർവശിയും പാർവതിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് നടത്തുന്നതെന്നു വേണമെങ്കിൽ പറയാം. കാതൽ ദ കോറിലെ നായിക ജ്യോതികയാണ് ഇവർക്കൊപ്പം പരിഗണിക്കാനിടയുള്ള മറ്റൊരു പ്രമുഖ.

ഏതാകും മികച്ച സിനിമ; ആരാകും മികച്ച സംവിധായൻ

ഹിന്ദി ചലച്ചിത്രകാരൻ സുധീർ മിശ്രയാണ് അവാർഡ് ജൂറി ചെയർമാൻ. രണ്ടു പ്രാഥമിക ജൂറികളെ സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകൻ അഴകപ്പൻ എന്നിവർ നയിക്കുന്നു. പ്രാഥമിക ജൂറികളുടെ ആദ്യ സ്ക്രീനിങ്ങിൽ തെരഞ്ഞെടുത്ത ചിത്രങ്ങൾ മാത്രമായിരിക്കും പ്രധാന ജൂറി വിലയിരുത്തുക. ലിജോ ജോസ് പെല്ലിശേരി, എൻ.എസ്. മാധവൻ, ആൻ അഗസ്റ്റിൻ, ശ്രീവൽസൻ ജെ. മേനോൻ എന്നിവരും പ്രധാന ജൂറിയിൽ അംഗങ്ങളാണ്.

Related Articles

Back to top button