Novel

ഹൃദയം: ഭാഗം 14

[ad_1]

രചന: മുല്ല

അവൻ പ്രണയത്തോടെ അവളുടെ നെറ്റിയിലൊന്ന് ചുംബിച്ചതും അവളുടെ കൈകൾ അവന്റെ നെഞ്ചിൽ മുറുകി….
കണ്ണുകൾ അടഞ്ഞു പോയി….

അവന്റെ ചുണ്ടുകൾ നെറ്റിയിൽ നിന്നും ഒഴുകിയിറങ്ങി അവളുടെ ഇരു കണ്ണുകളിലും ചുംബിച്ചു….. പിന്നീട് മൂക്കിൻ തുമ്പിലെ കുഞ്ഞ് മൂക്കുത്തിയിലേക്കും അവ പടർന്നു കയറി…. ചുവന്നു പോയ കവിളിൽ അവൻ അധരങ്ങൾ പതിപ്പിച്ചതും ദീപുവൊന്ന് വിറച്ചു…. താടി തുമ്പിലൂടെ ചുണ്ടുകൾ ഇഴച്ചു കൊണ്ട് കൊണ്ട് അവളുടെ മറുകവിളിലും അവൻ തന്റെ പ്രണയമുദ്ര പതിപ്പിച്ചു…..

ദീപു വിറയ്ക്കാൻ തുടങ്ങി…. ഒരിക്കലും യദുവിനെ പോലുംതന്നെ ഇങ്ങനെയൊന്നും തൊടാൻ സമ്മതിച്ചിട്ടില്ല…

ഗൗതമിന്റെ നോട്ടം അവളുടെ ചെഞ്ചോടികളിൽ തങ്ങി നിന്നു… അവയെ സ്വന്തമാക്കാൻ ഏറെ മോഹം തോന്നി….

“ദീപു,….”

കണ്ണുകൾ തുറന്നു കൊണ്ടവൾ അവനെ നോക്കി….

മ്……

“I want to kiss you…. Can I …. ? “

അവൻ അനുവാദം ചോദിച്ചതും അവളുടെ കണ്ണുകളിൽ നാണം തെളിഞ്ഞു…..

“Yes……..”

സമ്മതം മൂളാൻ ഒന്ന് ആലോചിക്കുക പോലും വേണ്ടി വന്നിരുന്നില്ല അവൾക്ക്…

ഒരു പുഞ്ചിരിയോടെ അവൻ അവളുടെ അധരങ്ങളിലേക്ക് അടുത്തു…. അവയെ സ്വന്തമാക്കി….  ദീപുവിന്റെ മിഴികൾ കൂമ്പിയടഞ്ഞു…. കൈകൾ കൊണ്ട് അവനെ മുറുകെ പുണർന്നു…. ഗൗതം തന്റെ സ്വന്തമാണ് എന്ന വിശ്വാസം….
യദുവിനോട് ഒരിക്കലും തോന്നാതിരുന്ന ഒരു വികാരം…..

ആദ്യമായി അറിയുന്ന അനുഭൂതിയിൽ ഇരുവരും വിറച്ചു പോയിരുന്നു….  പരസ്പരം  പുണർന്നു….  അവൻ തുടങ്ങി വെച്ചത് അവൾ ഏറ്റെടുത്തു….

ഏറെ നേരത്തിനു ശേഷം പ്രണയം എന്നത് മറ്റൊരു വികാരത്തിലേക്ക് വഴി മാറുന്നു എന്നറിഞ്ഞതും ഇരുവരും മടിയോടെ വിട്ടകന്നു….

അവനെ നോക്കാൻ ഉള്ള മടിയോടെ കണ്ണുകൾ തുറക്കാതെ അവന്റെ നെഞ്ചിൽ ചാരി നിന്ന് കിതച്ചു അവൾ… ചുണ്ടിൽ മൊട്ടിട്ട ചിരിയോടെ അവളെ പുണർന്നു നിന്നു അവനും……

കിതപ്പൊന്ന് അടങ്ങിയതും അവൾ അവനിൽ നിന്നും അകലാൻ ശ്രമിച്ചെങ്കിലും അവൻ അപ്പോഴും അവളെ ചേർത്ത് പിടിച്ചിരുന്നു…

“ഗൗതം….”

പതിയെ അവൾ വിളിച്ചതും ഒരിക്കൽ കൂടി അവന്റെ ചുണ്ടുകൾ അവളുടെ  നെറ്റിയിൽ പതിഞ്ഞു….

അവളുടെ മുഖം കൈകളിൽ കോരിയെടുത്തു കൊണ്ട് നെറ്റിയിലേക്ക് നെറ്റി മുട്ടിച്ചു നിന്നു അവൻ…..

“ദീപു…. ഇനിയും കാത്തിരിക്കാൻ വയ്യ എനിക്ക്…. എത്രയും പെട്ടെന്ന് താലി കെട്ടി സ്വന്തം ആക്കിക്കോട്ടെ ഈ പെണ്ണിനെ ഞാൻ….”

അവനിൽ നിന്നും മുഖം നീക്കി കൊണ്ട് അവനെ ഉറ്റുനോക്കി അവൾ…. പതിയെ ആ കണ്ണു നിറഞ്ഞു…

“അച്ഛനും അമ്മയുമൊക്കെ സമ്മതിക്കോ ഗൗതം.. എന്നെ പോലെ ഒരു പെണ്ണിനെ…. ഇവിടത്തെ മരു മകളാകാൻ ഒരു യോഗ്യതയും ഇല്ലെനിക്ക്….”

“ആരു പറഞ്ഞു നിനക്ക് യോഗ്യതയില്ലെന്ന്…. ഞാൻ പറഞ്ഞിട്ടുണ്ട് അച്ഛനോടും അമ്മയോടും …… അവർക്കൊക്കെ സമ്മതാ ഈ പെണ്ണിനേ എന്റെ കൂടെ കൂട്ടാൻ…”

അവളുടെ കണ്ണുകൾ വിടർന്നു….

“സ… സത്യാണോ ഗൗതം….”

“സത്യം….”

“എന്ന് പറഞ്ഞു… “

“കുറച്ചു നാളായി… “

“ഇപ്പോ ഞാൻ വരുന്നെന് മുൻപേ അമ്മക്കൊക്കെ അറിയായിരുന്നോ.. “

മ്….

ചിരിയോടെ മൂളി അവൻ.. അവളുടെ മുഖത്ത് ചമ്മൽ നിറഞ്ഞു…

“അല്ല… മുത്തശ്ശിയൊക്കെ സമ്മതിക്കോ….”

“മുത്തശ്ശിക്ക് ഈ കഥയൊന്നും അറിയില്ലെങ്കിലും ഒരിക്കെ എന്നോട് പറഞ്ഞു ദീപു മോളെ  താലി കെട്ടി ഇങ്ങോട്ട് കൊണ്ട് വാടാ ഉണ്ണിയേന്ന്….  അവരൊക്കെ സമ്മതിക്കും…. അത്രയ്ക്ക് ഇഷ്ട്ടാ നിന്നെ… “

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

“ഇനിയും ഈ കണ്ണിങ്ങനെ നിറയ്ക്കല്ലേ പെണ്ണേ…..”

“ഇല്ല…..”

കണ്ണുകൾ തുടച്ചു കൊണ്ടവൾ പറഞ്ഞു….

“എന്നാ പിന്നെ ഒരു വട്ടം കൂടി….”

“എന്ത്….”

“ദേ…. ഇത്…..”

അവളുടെ ചുണ്ടിലൊന്ന് തൊട്ടു കൊണ്ടവൻ പറയെ അവനെ തള്ളി മാറ്റി ഓടിയിരുന്നു അവൾ….

“ഡീ…. നിനക്ക് ബുക്ക് വേണ്ടേ…..”

പിന്നിൽ നിന്നും അവൻ വിളിച്ചു ചോദിച്ചതും വേണ്ടെന്ന് തലയാട്ടി അവളോടി താഴേക്ക് പോയിരുന്നു….

ഒരു ചിരിയോടെ ഗൗതം തന്റെ ഇടത് നെഞ്ചിലേക്ക് വലം കൈ ചേർത്ത് വെച്ചു…..

“എന്റെ പെണ്ണേ……” ❤️

താഴെക്കോടിയ ദീപു അവിടെ നിന്നിരുന്ന അനുവിന്റെ ദേഹത്താണ് ചെന്നു ഇടിച്ചു നിന്നത് ….

“ഔ….. എന്താ പെണ്ണേ ഇത്…. നീയിത് എവിടെന്നാ ബെല്ലും ബ്രേക്കും ഇല്ലാതെ ഓടി വരുന്നേ….”

മറുപടി പറയാതെ ദീപു നിന്ന് കിതച്ചു…..

അവളെയൊന്ന് ഉഴിഞ്ഞു നോക്കി അനു…..

“അല്ലാ… നീ ബുക്ക്‌ എടുത്തില്ലേ…..”

“ഇ… ഇല്ല….”

“മ്…. എന്തെ…..”

“ഒന്നുല്ല…..”

“അതെന്താ ഒന്നും ഇല്ലാത്തേ…. ഇവിടന്ന് ബുക്ക്‌ വായിക്കണം എന്ന് പറഞ്ഞു തുള്ളിപ്പോയ ആളല്ലേ….”

“അത്‌.. ഞാൻ… പിന്നെ എടുത്തോളാം….”

“എന്ത് പറ്റി… ഉണ്ണിയേട്ടൻ സമ്മതിച്ചില്ലേ ബുക്ക്‌ എടുക്കാൻ….”

ഊറി ചിരിച്ചു കൊണ്ട് അനു ചോദിക്കെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി മറയ്ക്കാൻ അവൾ അവിടന്നും ഓടി രക്ഷപ്പെട്ടു ….

“ഡീ പെണ്ണെ…. എനിക്ക് മനസ്സിലായിട്ടോ…..”

അനു പറഞ്ഞ് കൊണ്ട് അവൾക്ക് പിന്നാലെ ഓടി…..

കുളക്കടവിൽ എത്തി നിന്ന് കിതക്കുമ്പോൾ ചിരിച്ചു പോയിരുന്നു ഇരുവരും….

അനു അത്ഭുതത്തോടെ നോക്കുകയായിരുന്നു അവളെ….

ഇങ്ങോട്ട് വന്ന ആദ്യ ദിവസം അവളുടെ മുഖത്തുണ്ടായിരുന്ന വിഷമം… കണ്ണുകളിലെ നിരാശ…. ഒന്നും ഇപ്പോൾ അവളിൽ ഇല്ല… പകരം ആ മുഖത്ത് പുഞ്ചിരിയും പ്രസരിപ്പും ആണ്…. അതിന് കാരണം ഇവിടത്തെ ഓരോരുത്തരും ആണ്…. അതിൽ കൂടുതലും അവരുടെ ഒക്കെ ഉണ്ണിയേട്ടൻ ആണെന്ന തിരിച്ചറിവ് അവൾക്ക് നൽകിയ സന്തോഷം ചെറുതൊന്നും അല്ലായിരുന്നു….

വൈകീട്ട് മുത്തശ്ശിയും അപ്പച്ചിയും മറ്റുള്ളവരും ഒക്കെയുള്ള സദസ്സിൽ ഗൗതം തന്റെ ഇഷ്ട്ടം വെളിപ്പെടുത്തി….

ദീപു അകത്തളത്തിൽ എവിടെയോ മറഞ്ഞു നിന്നു… പേടി ആയിരുന്നു അവൾക്ക്….

ഒരു നിമിഷം ആ വീട് മുഴുവൻ നിശബ്ദമായി….

“കുട്ട്യോൾക്ക് തമ്മിൽ ഇഷ്ട്ടാണെങ്കിൽ നടക്കട്ടെ അല്ലേ… ദീപു മോള് നല്ല കുട്ടിയാ… ഉണ്ണിക്കും ഈ കുടുംബത്തിനും ചേരും…  ആർക്കെങ്കിലും ഇതിൽ എതിർപ്പുണ്ടോ….”

മുത്തശ്ശി അവസാന വാക്ക് പോലെ പറഞ്ഞതും ആരിൽ നിന്നും എതിർപ്പിന്റെ ശബ്ദമൊന്നും ഉയർന്നില്ല…. എല്ലാവരുടെയും മുഖത്ത് നിറഞ്ഞ പുഞ്ചിരി ആയിരുന്നു…

“അപ്പൊ എല്ലാവർക്കും സമ്മതമായ സ്ഥിതിക്ക് ഇവര് തിരിച്ചു പോകുന്നേന്റെ ഉള്ളിൽ കല്യാണം നടക്കട്ടെ…. അല്ലേ… ഗോപി ….”

ഗൗതമിന്റെ അച്ഛനോട് മുത്തശ്ശി പറയെ പുഞ്ചിരിയോടെ അയാൾ തലയാട്ടി… അമ്മയായ ലക്ഷ്മിയിലും സന്തോഷം തന്നെ ആയിരുന്നു…

“എങ്കിൽ പെട്ടെന്ന് തന്നെ ഒരു മുഹൂർത്തം നോക്കിക്കോളൂ…  ഈ ഞായറാഴ്ചക്ക് കിട്ടുമെങ്കിൽ അത്രേം നല്ലത്…… ജാതകം ഒന്നും നോക്കണ്ട… അതിപ്പോ ദീപു മോൾക്ക് ജാതകം ഇല്ലല്ലോ….  എന്ത് തന്നെ ആയാലും ഈശ്വരൻ നിശ്ചയിച്ച പോലെയേ വരൂ…  അപ്പൊ കാര്യങ്ങളൊക്കെ വേഗം ആയിക്കോട്ടെ…. ഒന്നിനും ഒരു കുറവും ഉണ്ടാവരുത്….. ആ മോൾക്ക് വേണ്ടതെല്ലാം എടുക്കണം… കേട്ടോ ലക്ഷ്മി ….”

മുത്തശ്ശി പറയെ അവർ തലയാട്ടി…

“ഇത്ര പെട്ടെന്നൊരു കല്യാണം… അമ്മേ… ആളോളെ ഒക്കെ വിളിക്കണ്ടേ….”

ഗൗതമിന്റെ ചെറിയച്ഛൻ പറഞ്ഞതും മുത്തശ്ശി ഒന്ന് പുഞ്ചിരിച്ചു….

“എല്ലാരും കൂടെ അങ്ങ് ഉത്സാഹിക്കാ…. പറ്റാവുന്നിടത്തോളം എല്ലാരേം വിളിക്കണം… പിന്നെ അകലെ ഉള്ളോരേ ഒക്കെ ഫോണിൽ വിളിച്ചാ മതി…. അവരോടൊക്കെ പറയാ… പെട്ടെന്നുണ്ടായ കല്യാണം ആണെന്ന്….”

“ശെരി അമ്മേ…..”

എല്ലാം കേട്ട് അകത്തു നിന്നിരുന്ന ദീപുവിന് ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു…. അടുത്ത് നിന്നിരുന്ന അനു അവളെ ചേർത്ത് പിടിച്ചു…..

“ഏട്ടത്തിയമ്മേ……”

അവൾ വിളിക്കെ ദീപുവിന്റെ കണ്ണുകൾ നിറഞ്ഞു…. ഗീതുവും ഓടി വന്നു സന്തോഷത്തോടെ അവളെ കെട്ടിപ്പിടിച്ചു…..
അവരിൽ ഒരാളായി ദീപു മാറിയ സന്തോഷവും ഉണ്ടായിരുന്നു അവർക്ക്…..

ഗൗതമിന്റെ അമ്മ വന്നു അവളെ കൂട്ടിക്കൊണ്ട് പോയി എല്ലാവർക്കും കാണിച്ചു കൊടുത്തു…..

ആർക്കും ഒരു തെറ്റും പറയാൻ ഇല്ലായിരുന്നു…. അവളുടെ അനാഥത്വം ആർക്കും പ്രശ്നമല്ലായിരുന്നു…..

തന്നത്തന്നെ ഉറ്റു നോക്കി ചിരിയോടെ നിൽക്കുന്ന ഗൗതമിനെ കണ്ട് അവളിൽ നാണം വിരിഞ്ഞു…

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു.. ഗൗതമിന്റെ അച്ഛനും ചെറിയച്ഛനും അമ്മാവന്മാരും എല്ലാം നാടൊട്ടുക്കും നടന്നു കല്യാണം വിളിച്ചു…   കല്യാണത്തിരക്കുകളിൽ മുങ്ങി ആ വീട്…..

എല്ലാം ഒരു സ്വപ്നം പോലെ ആയിരുന്നു ദീപുവിന്…. അവൾക്ക് വിളിക്കാനും ചോദിക്കാനും ഒന്നും ആരും ഇല്ലായിരുന്നു…. എങ്കിലും ഓർഫനേജിൽ അവളെ വളർത്തിയ അമ്മയോട് അവൾ വിളിച്ചു പറഞ്ഞിരുന്നു….

ഫ്രണ്ട്സ്നെ ഒക്കെ കല്യാണം വിളിച്ച കൂട്ടത്തിൽ ഒരാളെ മറക്കാതെ വിളിച്ചു ഗൗതം…..

യദുവിനെ……………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!