Kerala

ഹൈക്കമാൻഡ് ഇടപെടാതെ ചുമതല ഏറ്റെടുക്കില്ലെന്ന് വിഡി സതീശൻ

[ad_1]

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത. തനിക്ക് നേരെ ഉയർന്ന വിമർശങ്ങളിൽ വിഡി സതീശൻ കടുത്ത അതൃപ്തി എഐസിസിയെ അറിയിച്ചു. ഹൈക്കമാൻഡ് ഇടപെടൽ ഇല്ലാതെ ഇനി ചുമതല ഏറ്റെടുക്കില്ലെന്നാണ് സതീശൻ അറിയിച്ചത്. 

വയനാട്ടിൽ ചേർന്ന ലീഡേഴ്‌സ് മീറ്റിൽ എഐസിസി നിർദേശപ്രകാരം മിഷൻ ചുമതല ഏറ്റെടുത്തിട്ടും കെപിസിസി പ്രസിഡന്റ് അടക്കം വിമർശിച്ചതിലാണ് സതീശന് അതൃപ്തിയുള്ളത്. നിലവിൽ ജില്ലകളിൽ ചുമതലയുള്ള കെപിസിസി ഭാരവാഹികളെ മറികടന്ന് പുതിയ നേതാക്കൾക്ക് മിഷൻ 2025 വഴി ചുമതല നൽകിയതിലാണ് സതീശനെതിരെ വിമർശനം ഉയർന്നത്

പ്രശ്‌നപരിഹാരത്തിനായി കെസി വേണുഗോപാൽ വിഡി സതീശനുമായും കെ സുധാകരനുമായും സംസാരിക്കും.
 



[ad_2]

Related Articles

Back to top button