💕എൻ ജീവനേ…💕: ഭാഗം 3

[ad_1]
രചന: സാന്ദ്ര വിജയൻ
കൈ കഴുകി മുറ്റത്തിറങ്ങി നോക്കിയപ്പോ ആ സാധനത്തിനെ കാണുന്നില്ല. തറവാട് മൊത്തം അരിച്ചുപെറുക്കിയിട്ടും നോ രക്ഷ. അപ്പോഴാണ് കുളത്തിൻ്റെ അവിടെ നിന്ന് ആരോ പാടുന്നത് കേട്ടത്. ” ആരാണാവോ പാടുന്നത് 🤔 കേൾക്കാനൊക്കെ കൊള്ളാം” ഞാൻ പാട്ടിന് ചെവിയോർത്ത് കൊണ്ട് കുളത്തിനടുത്തേക്ക് നടന്നു. 🎶🎶 പൂങ്കാറ്റെ പോയി ചൊല്ലാമോ…. തെക്കൻ പൂങ്കാറ്റേ പോയി ചൊല്ലാമോ കള്ള കണ്ണുള്ള എൻ കാമുകനോട് കള്ള കണ്ണുള്ള എൻ കാമുകനോട് എൻ്റെ ഉള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ….. നീ 🎶🎶
“ഹേയ്….. ” (അശ്വിൻ നീട്ടി വിളിച്ചതും അവൾ തിരിഞ്ഞു നോക്കി ) ” ആ നീയായിരുന്നോ. കാളരാഗം കേട്ടപ്പഴേ തോന്നി നീ ആയിരിക്കുമെന്ന്.😏😏😏 പാടാൻ അറിയില്ലെങ്കി മിണ്ടാതിരുന്നാ പോരെ ” ” തന്നോടാരാ പറഞ്ഞെ എനിക്ക് പാടാനറിയില്ലെന്ന് “🤨 ” പറയണതെന്തിനാ കേട്ടാ അറിയില്ലേ”😁 ” ഇയാൾക്കിപ്പൊ എന്താ വേണ്ടെ”🤨 “എനിക്കൊന്നും വേണ്ട ഞാനൊന്ന് എൻ്റെ പഴയ കളിക്കൂട്ടുകാരിയെ കാണാൻ വന്നതാ “😊
” കണ്ടില്ലേ എന്നാ പിന്നെ പൊയ്ക്കൂടെ “😏 “പിന്നെ…. നിനക്കുള്ള പണി ഞാൻ തരുന്നുണ്ട് നീ കാത്തിരുന്നോ… “😏 “താനൊന്ന് പോടോ. ഓല പാമ്പിനെ കാണിച്ച് പേടിപ്പിക്കാൻ നോക്കണ്ട. ഇത് ആള് വേറെയാ അങ്ങിനെ ഒന്നും പേടിക്കില്ല.” “ആദ്യം നീ മുതിർന്നവരെ ബഹുമാനിക്കാൻ പഠിക്ക് ഒന്നില്ലെങ്കിലും ഞാൻ നിന്നേലും മൂത്തതല്ലേ.” “പിന്നേ മൂത്തതാ.കുറച്ചധികം മൂത്തതാ ഭ്രാന്ത് “🤭 “എനിക്ക് വട്ടാണെന്നാണോ നീ പറഞ്ഞ് വന്നത്.”😠 ” അതു പോലും മനസ്സിലാക്കാൻ പറ്റാത്ത മണ്ടനാണോ താൻ ”🤔 ” എന്നാലെ മോള് പോയി ആദ്യം മര്യാദ പഠിച്ചിട്ട് വാട്ടോ.” (അതും പറഞ്ഞ് ഒരൊറ്റ തള്ള് വെച്ചുക്കൊടുത്തു കുളത്തിലേക്ക്.)
“എടാ ദുഷ്ടാ ഇന്നിത് രണ്ടാമത്തെ തവണയാ നീ കാരണം കുളിച്ചത്.”😟😡 “ഒരു ദിവസം 3,4 പ്രാവശ്യം കുളിക്കുന്നത് നല്ലതാ ശരീരത്തിലെ അഴുക്കെങ്കിലും പോയി കിട്ടും ” ” തന്നെ ഞാൻ😡😡😡😡 ” ” അധികം കെടന്ന് തുള്ളാണ്ട് കേറി പോര് ” (അവൾക്കിട്ട് പണിതതിൻ്റെ സന്തോഷത്തില് തിരിഞ്ഞ് നടന്നപ്പോഴും അവൾ അവിടെ കിടന്ന് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അച്ഛനും മാമന്മാരുമൊക്കെ അങ്ങോട്ട് വരുന്നത് കണ്ടത്) “
എങ്ങോട്ടാ എല്ലാരും കൂടി ” “ഒന്ന് തോട്ടമൊക്കെ കാണാനിറങ്ങിയതാ അപ്പഴാ വെള്ളത്തിലെന്തോ വീഴുന്ന ശബ്ദം കേട്ടത്.”(കേശവൻ) ” നീ കേട്ടില്ലേ മോനേ ” (അച്ഛൻ ) ” ആ… അതോ… അതൊരു കൊട്ട തേങ്ങ വെള്ളത്തില് വീണതാ നിങ്ങള് പൊക്കോ.” ” നീ വരുന്നോ ഞങ്ങൾടെ കൂടെ ” (മാധവൻ) “ഹേയ് ഇല്ല നിങ്ങള് നടന്നോ.” * * * * * * * * * (ഗായത്രി) ഇതിനുള്ള മറുപടി ഇന്ന് തന്നെ ഞാൻ കൊടുത്തിരിക്കും കാത്തിരുന്നോ മിസ്റ്റർ അശ്വിൻജിത്ത്.
നനഞ്ഞ കോഴിയെ പോലെ ഞാൻ വീട്ടിൽ എത്തിയപ്പോ ഉമ്മറത്ത് തന്നെ അമ്മയുണ്ടായിരുന്നു. “എന്താടി ഇത്. നീയല്ലേ കുറച്ച് മുന്നെ കുളിച്ചത് പിന്നെന്തിനാ വീണ്ടും കുളിച്ചെ.” “കുളം കണ്ടപ്പോ ഒന്നു കുളിക്കാൻ തോന്നി അതോണ്ട് വേറൊന്നും നോക്കീല അമ്മയ്ക്കറിയില്ലേ എനിക്ക് ഇത്തിരി വൃത്തി കൂടുതലാണെന്ന് പോരാണ്ട് ഇവിടെ ഭയങ്കര ചൂടല്ലേ.”😁 ” നിൻ്റെ വൃത്തിയല്ലേ. വീട്ടില് 2 നേരം കുളിക്കാൻ പറഞ്ഞാ പോലും കുളിക്കാത്ത നീയാ ഇന്ന് മിനിറ്റിന് മിനിറ്റിന് പോയി കുളിക്കുന്നെ. പിന്നെ വൈകുന്നേരം നിങ്ങള് പിള്ളേരെല്ലാം പോയി അമ്പലത്തിൽ തൊഴണന്ന് അമ്മ പറയുന്നുണ്ടായിരുന്നു.”
” ഇനി ഇപ്പൊ വൈകുന്നേരവും കുളിക്കണം.”🤦🏻♀️ (അകത്തോട്ട് കയറിയപ്പൊ നടുത്തളത്തിലിരുന്ന് സ്വറ പറയുന്നുണ്ട് ആ കാലമാടൻ.😠 കൂട്ടിന് ദിയേച്ചിയും ദേവുവും അഭിയേട്ടനും പോരാത്തതിന് ശ്രീഹരിയും ശ്രീക്കുട്ടിയും. അങ്ങേര് എന്താണാവോ ഇത്ര തള്ളി മറിയ്ക്കുന്നത്. എല്ലാരും കിടന്ന് ചിരിക്കുന്നുണ്ട്. ഭാഗ്യം ജിത്തു വേട്ടൻ ക്ലിനിക്കിൽ പോയി. എന്നെ കാണുന്നതിനു മുന്നെ റൂമിലോട്ടു പോയി ഡ്രസ്സെല്ലാം മാറ്റി.) – – – – – – – – – – – – –
വൈകുന്നേരം ഒരു കുളി കൂടി പാസാക്കി അമ്പലത്തിലേക്ക് പോകാൻ ഇറങ്ങി. ദാവണിയാണ് ഞങ്ങളുടെ വേഷം ചേട്ടായീസൊക്കെ മുണ്ടും ഷർട്ടും ശ്രീക്കുട്ടി പട്ടുപാവാടയാണ്.ശ്രീഹരി അവൻ്റെ അമ്മയുടെ കാലുപിടിച്ച് ഷർട്ടും മുണ്ടും ഇട്ടു. അച്ഛന്മാരൊക്കെ ഉച്ചയ്ക്ക് കറങ്ങാൻ പോയതാ ഇതുവരെ കറക്കം കഴിഞ്ഞിട്ടില്ലാന്ന് തോന്നുന്നു. വീട്ടിലെത്തിയിട്ടില്ല. അമ്മമാര് വട്ടം നിരന്ന് സ്വറ പറഞ്ഞോണ്ട് ഇരിപ്പുണ്ട്.
“ഇനി വൈകിക്കണ്ട വേഗം നടന്നോ അല്ലെങ്കി ദീപാരാധനേടെ സമയത്ത് എത്തില്ല ” (മുത്തശ്ശി ) (മുത്തശ്ശിടെ അനുവാദം കിട്ടിയപ്പോ ഞങ്ങൾ പതുക്കെ അങ്ങ് നടന്നു.പാടം കഴിഞ്ഞു വേണം ക്ഷേത്രത്തിലെത്താൻ.ശ്രീഹരിയും ശ്രീക്കുട്ടിയും എൻ്റെ കയ്യിൽ തൂങ്ങിയാണ് നടപ്പ്) “ടാ അപ്പു നിനക്കിവിടെയൊക്കെ ഇഷ്ടപ്പെട്ടോ” (ജിത്തു ) ” പിന്നല്ലാതെ കുറച്ച് നാള് മുന്നേ ഇങ്ങോട്ട് വരേണ്ടതായിരുന്നു” (അശ്വിൻ ) “ഇങ്ങോട്ടുള്ള Entry തന്നെ അടിപൊളിയായിരുന്നു അല്ലേ അപ്പുവേട്ടാ…” (അഭി)
” ഉം. അതെന്താ സംഭവം” (ജിത്തു ) (ഞാൻ വേണ്ടെന്ന് പറഞ്ഞെങ്കിലും അഭി വള്ളി പുള്ളി തെറ്റാതെ എല്ലാവർക്കും കാര്യം പറഞ്ഞു കൊടുത്തു ) ” അപ്പൊ കിങ്ങു വേച്ചീടെ മേത്ത് ചെളി തെറിപ്പിച്ചത് അപ്പുവേട്ടനായിരുന്നോ “🤔 ( ദേവു) ” അപ്പുവേട്ടാ നന്നായിട്ടൊന്ന് പ്രാർത്ഥിച്ചോ കിങ്ങു നല്ലപോലെ പ്രാകുന്നുണ്ടായിരുന്നു ചെളി തെറിപ്പിച്ച ആളെ ” (ദിയ)😁 ” ഉം ” ( ഞങ്ങളിതൊക്കെ പറഞ്ഞു നടക്കുമ്പോഴും അവൾ കുട്ടികളുടെ കയ്യും പിടിച്ച് കുറച്ചകലെ എത്തിയിരുന്നു.) അകലെ നിന്നു തന്നെ അമ്പലത്തിൽ നിന്നുള്ള പാട്ട് കേൾക്കുന്നുണ്ടായിരുന്നു.
“ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏതാ ” (അശ്വിൻ ) ” ശിവപാർവ്വതിയാണ് പ്രതിഷ്ഠ അനശ്വരമായ പ്രണയം തീർത്ത മഹാദേവനും അദ്ദേഹത്തിൻ്റെ പ്രിയ പത്നിയും” ( ജിത്തു ) ( പടവുകൾ കയറി ക്ഷേത്രനടയുടെ മുമ്പിലെത്തി. പൂജകൾ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. 3 പ്രാവശ്യം വലം വെച്ച് വന്നതും പൂജാരി പുറത്തേക്ക് വന്നു ) ” ശ്രീകൃഷ്ണമംഗലത്തെ കൊച്ചുമക്കളാണല്ലേ” (പൂജാരി ) “അതെ പൂജാരി” (അഭി) ” കാർത്ത്യായിനി അമ്മ പറഞ്ഞിരുന്നു ഇന്ന് എല്ലാവരും എത്തുമെന്ന്.ഇന്നത്തെ പ്രത്യേക പൂജ നിങ്ങൾക്ക് വേണ്ടിയാ തൊഴുതോളൂ. എല്ലാവരും ചേർന്ന് ചുറ്റുവിളക്ക് തെളിയിക്ക ” (പൂജാരി )
” പൂജാരി ഇവിടെ ശത്രുസംഹാര പൂജ ചെയ്യോ ” (ഗായത്രി) “അതിന് മോൾക്കിവിടെയാരാ ശത്രു ” “അതൊക്കെ ഉണ്ട് തിരുമേനീ ” ” ഇന്നിപ്പോ ചെയ്യില്ല മോളെ. അത് രാവിലെയാ ചെയ്യാറ്. ” (തീർത്ഥവും പ്രസാദവും വാങ്ങിച്ച് ഞങ്ങൾ ചുറ്റുവിളക്ക് തെളിയിക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞ് എൻ്റെ അടുത്ത് ആരോ നിൽക്കുന്നതു പോലെ തോന്നിയപ്പോ ഒന്ന് തലയുയർത്തി നോക്കി. അപ്പോ ദേ നിൽക്കുന്നു എൻ്റെ കാലൻ) “ടീ ഞാനാണോ നിൻ്റെ ശത്രു ” (അശ്വിൻ )
“എന്താ സംശയം നിങ്ങള് തന്നെയാ ” (ഗായത്രി) ” എന്നാ പിന്നെ നീ പണികള് വാങ്ങാൻ കിടക്കുന്നതേ ഉള്ളൂ. അയ്യോ… അമ്മേ…” “എന്താടോ കിടന്ന് എപ്പോഴും അമ്മേ അമ്മേന്ന് കാറുന്നത് ” 😃😃😃 “കൈ പൊള്ളിയാ പിന്നെ ഞാൻ കിങ്ങൂ കിങ്ങൂന്ന് വിളിക്കാം എന്തേ. എന്താടി നിന്ന് ചിരിക്കുന്നെ?” “അല്ല ഞാൻ ആലോചിക്കായിരുന്നു എനിക്കിട്ട് പണി തരാന്ന് പറഞ്ഞതേ ഉള്ളൂ. അപ്പോഴേക്കും ദൈവം തന്നെ തനിക്ക് പണി തന്നല്ലോ.” “അല്ല. നിനക്കെന്താ എന്നെ അപ്പുവേട്ടാന്ന് വിളിച്ചാല് “
” ഈ മുഖം കണ്ടാ ബഹുമാനിക്കാൻ തോന്നണ്ടെ എന്തായാലും പറഞ്ഞ സ്ഥിതിക്ക് അപ്പുവേട്ടനെ ഞാൻ അപ്പുവേട്ടാന്ന് തന്നെ വിളിച്ചോളാം. ഇനി എന്ത് നോക്കി നിക്കാ അപ്പുവേട്ടൻ കത്തിച്ചു കഴിഞ്ഞെങ്കി വാ പോവാം.” ” ഞാൻ നീയെന്നെ ആക്കിയതാണോന്ന് ആലോചിക്കായിരുന്നു ” “ജിത്തുവേട്ടാ പോകുന്നതിന് മുമ്പ് നമുക്കൊന്ന് അമ്പലക്കുളത്തില് കാല് കഴുകീട്ട് വരാം.” ( ശ്രീഹരി ) “നേരം ഇത്ര ഇരട്ടീലെ ഇനി പോണോ.” (ജിത്തു ) ” ആ പോണം” ( ശ്രീക്കുട്ടി)
” എന്നാ വാ പോയിട്ട് വരാം. അല്ല നീയെന്താ കിങ്ങൂ വരുന്നില്ലേ.” ” ഇന്ന് 4 നേരം വെള്ളം കണ്ടതിൻ്റെ അലർജിയിലാ അവള്. ” (ദിയ) “അവിളിവിടെ ഇരുന്നോട്ടെ ചെലപ്പോ കുളം കണ്ടാല് പിന്നെയും കുളിക്കാൻ തോന്നിയാലോ ” (അശ്വിൻ ) “ഒന്നു മാറിയേ അങ്ങ്ട്. വാ പിള്ളേരെ ഞാൻ നിങ്ങളെ കുളത്തിൻ്റെ അടുത്ത് കൊണ്ടു പോകാം” (ഗായത്രി) (ഞങ്ങളെത്തുന്നതിനു മുന്നേ അവൾ കുളപടവിൽ സ്ഥാനം പിടിച്ചിരുന്നു. കുറച്ചു നേരം അവിടത്തെ ഭംഗിയും ആസ്വദിച്ചിരുന്നു.)
“അതേ സമയം ഒരു പാടായി നമുക്ക് വീട്ടിലേക്ക് തിരിക്കാം. ഇനിയും വൈകിയാ അവിടന്ന് അന്വേഷിച്ച് ഇങ്ങോട്ട് വരും.” ( ജിത്തു ) ( പിന്നെ സമയമൊന്നും കളയാതെ നേരെ വീട്ടിലേക്ക് വിട്ടു.നല്ല ചൂടു ചായയും പഴംപൊരിയും അകത്താക്കി. പിന്നെ കിടക്കുന്നതു വരെ പരസ്പരം സംസാരിച്ചിരിക്കലായിരുന്നു പണി. ഗായത്രി ഞാൻ വിചാരിച്ചതു പോലെയല്ലാന്ന് മനസിലായി. കൊടും ഭീകരിയാണവൾ എങ്ങിനെ വേണമെങ്കിലും പണി കിട്ടാം ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ അവളുടെ കോളേജ് വിശേഷങ്ങളിൽ നിന്നും മനസിലായതാ ഇതൊക്കെ.) …കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]