Novel

💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 40

[ad_1]

രചന: ഷഹല ഷാലു

ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ആ വാനിൽ നിന്ന് ആരും പുറത്തേക് വന്നില്ല, പെട്ടെന്ന് എന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു, ഞാൻ അത് ഓപ്പൺ ആക്കി നോക്കി.. Your bad time start now….. (സഹീർ ) സഫ്നയുടെ ഇക്കമാരുടെ പണിയാണ്, ഒന്നും മനസ്സിലാവാതെ ഇശു എന്നെ തന്നേ മിഴിച്ചുനോക്കാണ്…. മുഖം കണ്ടാൽ അറിയാം നല്ലോണം പേടിച്ചിട്ടുണ്ടെന്ന്… പേടിക്കാൻ ഒന്നുമില്ലന്ന് അവളോട് ഞാൻ കണ്ണ് ചിമ്മി കൊണ്ട് കാണിച്ചു.. ഞാൻ വണ്ടിയിൽ നിന്നും പുറത്തേക് ഇറങ്ങി…. ഇശുനോട്‌ വണ്ടിയിൽ തന്നേ ഇരിക്കാൻ പറഞ്ഞു…. അപ്പൊ കുറച്ച്പേർ വാനിൽ നിന്ന് ഇറങ്ങിവന്നു..

അതിൽ ഒരുത്തൻ എന്നോടായി പറഞ്ഞു അവളെ ഞങ്ങൾക്ക് വിട്ടു തന്നിട്ട് നിനക്ക് പോകാം, വെറുതെ തടി കേടാകണ്ട….. ഹഹഹ അത് കൊള്ളാലോ.. ഭീഷണിയാണോ… ഒരല്പം പരിഹാസ രൂപത്താൽ ഞാൻ അവനോട് ചോദിച്ചു….. മേൽ അനക്കിയിട്ട് കുറച്ച് ആയി.. (മിച്ചു ) (മീശ പിരിച്, ഷർട്ടിൻറെ കൈ കയറ്റി വെച്ച്, പോക്കറ്റിൽ ഇരുന്ന ട്ടവൽ കൈ തണ്ടയിൽ മുറുക്കി കെട്ടികൊണ്ട് ഞാൻ അവരോട് പറഞ്ഞു .. ) അവൻമാരിൽ മുന്നിൽ നിന്നവൻ കലിതുള്ളികൊണ്ട് വേറെ ഒരുത്തനോട്‌ പറഞ്ഞു , അവളെ ഇങ് പിടിച്ച് കൊണ്ട് വാടാന്ന്….. അവൻ കാറിന്റെ അടുത്തേക്ക് വന്ന് അവളുടെ സൈഡിലുള്ള ഡോർ തുറന്നതുംഅവൻ തെറിച്ചു വീണതും ഒരുമിച്ചായിരുന്നു,

പിന്നെ അവിടെ നടന്നത് നല്ല അടാർ അടിയായിരുന്നു,ഇടിവെട്ടിന് തീ കൊളുത്തിയ പോലെ…. കുറച്ച് ഇങ്ങോട്ടും കിട്ടി, പിന്നെ കിട്ടിയതിന് പലിശയുംകൂട്ടുപലിശയും തിരിച്ചു കൊടുത്താണ് ശീലം… പിറകിൽനിന്ന് മിച്ചുക്കാ എന്നുള്ള ഇശുൻറെ വിളികേട്ടതും നോക്കിയപ്പോ അവളും ഒരുത്തനും കൂടി അവിടെ മൽപിടുത്തം, ഞാൻ അവിടേക്ക് ഓടി അവനിട്ട് ഒരു ചവിട്ട് കൊടുത്തു, ചവിട്ടിയതും അവൻ തലയടിച്ച് തെറിച്ചുവീണു, അവനോടൊപ്പം അവളും വീണു, ഞാൻ അവളെ അടുത്തേക് പോകാൻ നിന്നപ്പോഴേക്കും പിറകിൽ നിന്ന് രണ്ട്പേർ എന്നെ പിടിച്ച് വലിച്ച് കൊണ്ട് പോയി അവന്മാർക്ക് വേണ്ടത് കൊടുത്തു…,

അവൻമാർ അവരെ വണ്ടിയും എടുത്ത് രക്ഷപെട്ട്… ഞാൻ വേഗം ഇഷുൻറെ അടുത്തേക്ക് പോയി, എത്ര വിളിച്ചിട്ടും എണീകുന്നുമില്ല. തലയിൽന്ന് നല്ലോണം ബ്ലട് വരുന്നുട്, തലവെച്ച് അടിച്ചപ്പോ മുറിഞ്ഞതാണെന്ന് തോന്നുന്നു ഇശു…… ഇശു.. എണീക്… കണ്ണ് തുറക്കടി…. അവളെ എത്രവിളിച്ചിട്ടും എഴുനേൽകുന്നില്ല, അവളെ എടുത്ത് കാറിൽ കിടത്തി ഞാൻ വേഗം ഹോസ്പിറ്റലിലേക്ക് വിട്ടു. ആദിക്കും ജാസിക്കും വിളിച്ച് അവരോട് ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞു.. ഇതിനെല്ലാം കാരണം ആ സഫ്നയുടെ സഹോദരമ്മാർ ആണ്, നിങ്ങൾകുള്ള പണി വഴിയേ വരുന്നുണ്ട്, എന്റെ ഇശുന് എന്തെങ്കിലും സംഭവിച്ചാൽ വെച്ചേകില്ല ഞാൻ ഒന്നിനെയും..

ഹോസ്പിറ്റൽ എത്തി അവളെ സ്‌ട്രെക്ക്ച്ചറിൽ കിടത്തി ഉടനെ ഐസി യുവിലേക്ക് കയറ്റി. അപ്പോഴേകും ആദിയും ജാസിയും എത്തി, ഒപ്പം ആസിയും ഉണ്ട്. എല്ലാവരും ഒരേ സ്വരത്തിൽ ചോദിക്കുവാണ് എന്താ ഉണ്ടായേന്ന് ഒന്നുമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.. ഏയ് ഇജ് ബേജാർ അവല്ലേ ഓൾക്ക് ഒന്നും വരൂലന്നും പറഞ്ഞ് ജാസി എന്നെ ആശ്വസിപ്പിച്ചു… ഞങ്ങൾ എല്ലാവരും പുറത്തുള്ള ചെയറിൽ ഇരുന്നു, ആസി എന്റെ വീട്ടിലേകും അവളെ വീട്ടിലേകും വിളിച്ചു വിവരം പറഞ്ഞു….

ചെക്കിങ്ങിന് ശേഷം ഡോക്ടർ പുറത്തേക് വന്നു, ഞാൻ ഡോക്ടറെ അടുത്തേക് പോയി.. ഡോക്ടർ അവൾക്… അവൾക്ക് എങ്ങനെയുണ്ട് കുഴപ്പം ഒന്നുമില്ലല്ലോ…. ഒന്നും പറയാൻ ആയിട്ടില്ല, അല്പം സീരിയസ് ആണ്, തലക്ക് കാര്യമായ പരിക്ക് ഉണ്ട്…. A പോസിറ്റീവ് ബ്ലട് വേണം ആളെ റെഡിയാകു എന്ന് പറഞ്ഞ് ഡോക്ടർ വീണ്ടും അകത്തേക് പോയി, എന്റെയും അവളെയും ബ്ലഡ്‌ മാച് ആണ് ഞാൻ അവന്മാരോട് അവടെ ഇരിക്കാൻ പറഞ്ഞ് ബ്ലഡ്‌ കൊടുക്കാൻ പോയി, ബ്ലഡ്‌ കൊടുത്ത് തിരിച്ചു വന്നപ്പോൾ വീട്ടുകാർ എല്ലാവരും ഉണ്ട് ഉമ്മ കരഞ്ഞുകൊണ്ട് എന്റെടുത്തേക്ക് ഓടി വന്നു.. മിച്ചു…. മോൾക് എന്താടാ പറ്റിയത്.(ഉമ്മ)

അതൊന്നുമില്ല ഉമ്മാ കുറച്ച് ബ്ലഡ്‌ പോയി അത് ഞാൻ കൊടുത്തിട്ടുണ്ട്. ഇപ്പൊ കുഴപ്പം ഒന്നുമില്ല… കുറച്ച് കഴിഞ്ഞപ്പോൾ നേർസ് വന്ന് എന്നോടായി പറഞ്ഞു, ഡോക്ടർ റൂമിലേക്ക് വിളിക്കുന്നുണ്ടെന്ന്…. ഞാൻ റൂമിലേക് പോയി. റൂമിൽ കയറിയപ്പോ എന്നോട് ഇരിക്കാൻ പറഞ്ഞു, ഡോക്ടർ പറയുന്നത് കേട്ട് എന്റെ മനസ്സ് ഒന്ന് ആളി കത്തി, ഇശുന് തലയ്ക് ഓപ്പറേഷൻ വേണമെന്ന്, കല്ലിൽ തല ഇടിച്ചത് കൊണ്ട് സീരിയസ് ആണെന്ന്, ഒപ്പെറേഷനുള്ള പണം അടക്കാൻ പറഞ്ഞു…. ഞാൻ പുറത്തേക് ഇറങ്ങി, നടക്കുന്നതിൻറെ ഇടക്ക് ഞാൻ അവളെ ആദ്യമായി കണ്ടത് മുതലുള്ള എല്ലാ കാര്യങ്ങളും മനസ്സിൽ ഓടി മറഞ്ഞു,

അപ്പോഴേക്കും അവന്മാർ എന്റെടുത്തേക്ക് വന്നു, കണ്ണീരിനെ പിടിച്ച് നിർത്തി, അവരോട് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു. അടിയുണ്ടായതും അങ്ങനെ എല്ലാം.. ഇതെല്ലാം കേട്ട് അവർ കലിപ്പ്ആയി നിക്കാണ്…. മിച്ചു, ആദി, ആസി, റിച്ചു വാ എന്നും പറഞ്ഞ് ജാസി വണ്ടിഎടുത്തു. ഒപ്പം ഞങ്ങളും നടന്നു, വണ്ടി നേരെ അന്ന് ആ സഹീർ വരാൻ പറഞ്ഞ ബംഗ്ലാവിലെക് പോയി, മിക്കവാറും അവർ അവിടെ കാണും… കുറച്ച് ദൂരെയായി വണ്ടി നിർത്തി, ഞങ്ങൾ മതിൽ ചാടി അതിന് ഉള്ളിൽ കയറി, കേറിയപാടെ ആരെയോ അടിക്കുന്ന ഒരു സൗണ്ട് കേട്ടു, ഞങ്ങൾ ചുവരിൻറെ സൈഡിലേക്ക് മറഞ്ഞുനിന്നു. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ, ഞങ്ങളെ ഇന്ന് അടിക്കാൻ വന്ന ഗുണ്ടയിൽ ഒരുത്തൻ ഉണ്ട് കവിളിൽ കൈ വെച്ച്നിൽക്കുന്ന് അവന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല……………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!