Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 12

[ad_1]

രചന: രഞ്ജു ഉല്ലാസ്

ആമി….

ഡെന്നിസ് വന്നു വിളിച്ചപ്പോൾ അവള് കവിളിലൂടെ ഒഴുകി വന്ന കണ്ണീർ തുടച്ചുകൊണ്ട് അവനെ പിന്തിരിഞ്ഞു നോക്കി.

“തണുപ്പ് അടിച്ചു ഇനി അസുഖം ഒന്നും പിടിപ്പിക്കണ്ട.. കേറി വാടോ അകത്തേക്ക്. കുറച്ചു നേരം ആയില്ലേ ഈ നിൽപ്പ് തുടങ്ങീട്ട് “

അവൻ പറഞ്ഞതും അവള് സാവധാനം അകത്തേക്ക് കയറി.

“ഫുഡ്‌ എടുത്തു കഴിച്ചിട്ട് കേറി പൊയ്ക്കോടോ….”

സ്റ്റെപ്സ് കയറി മുകളിലേക്ക് പോകാൻ തുടങ്ങിയ ആമിയോടായി അവൻ പറഞ്ഞു..

“ഇച്ചായാ…. എനിക്ക് ഇനി ഫുഡ്‌ ഒന്നും വേണ്ടായിരുന്നു, “

അല്പം ആലോചിച്ച ശേഷം ആമി അവനു മറുപടി നൽകി.

“അതെന്താ വേണ്ടാത്തത് “

“വിശപ്പില്ല…”

“ഹ്മ്മ്….. എനിക്ക് ഇയാളെ നിർബന്ധിച്ചു കഴിപ്പിക്കാനൊന്നും പറ്റില്ല കേട്ടോ… അടുക്കളയിലോട്ട് ചെന്നിട്ട് എന്നതാണന്നു വെച്ചാൽ എടുത്തു കഴിക്ക് ആമി. താനിപ്പോ പട്ടിണി കിടക്കാനും മാത്രം ഒന്നും ഇവിടെ സംഭവിച്ചിട്ടില്ലാലോ “
അതും പറഞ്ഞു കൊണ്ട് അവൻ ചെന്നു ടി വി ഓൺ ചെയ്ത്  കസേരയിൽ പോയി ഇരുന്നു.
ഇനി ഡെന്നിസ് വഴക്ക് എങ്ങാനും പറയുമോ എന്ന് കരുതി  ആമി ആണെങ്കിൽ അടുക്കളയിലേക്ക് പോയി.
ഡെന്നിസ് നു കഴിക്കാനായി ചപ്പാത്തിയും ചിക്കൻ കറിയും, സാലഡും ഇരിപ്പുണ്ട്.ജഗ്ഗിലായിട്ട്, ഏലക്കായ ഇട്ടു തിളപ്പിച്ച ചൂട് വെള്ളവും 
അവൾ അതെല്ലാം എടുത്തു ടേബിളിൽ വെച്ചു..
ഇച്ചായൻ ഇപ്പൊ കഴിക്കുന്നുണ്ടോ?വിക്കി വിക്കി ചോദിക്കുന്നവളെ അവൻ മുഖം തിരിച്ചു നോക്കി..

“ഫുഡ്‌ എടുത്തു വെച്ചു “

“ഹ്മ്മ്… “
അവൻ ഒന്ന് മൂളി..
ആമി ചെന്നു രണ്ട് പ്ലേറ്റുകൾ എടുത്തു.

ഇങ്ങോട്ട് തന്നേക്ക്.. ഞാൻ എടുത്തോളാം.
അവൻ  രണ്ട് ചപ്പാത്തി യും അല്പം കറിയും എടുത്തു പ്ലേറ്റിലേക്ക് ഇട്ടു കഴിക്കാനായി തുടങ്ങി.. ആമി ആണെങ്കിൽ ഉച്ചയ്ക്ക് വെച്ചിരുന്ന ഒഴിച്ച് കറി കൂട്ടി ആയിരുന്നു ചപ്പാത്തി കഴിച്ചത്.ആകെ കൂടി ഒരെണ്ണം ആണ് എടുത്തത്.. അതു പോലും പകുതി കഴിച്ച ശേഷം അവൾ അങ്ങനെ വെച്ചിരിക്കുക ആണ്. ഇടയ്ക്ക് ഒക്കെ ഡെന്നിസിനെ പാളി നോക്കും.. ഗൗരവത്തിൽ ഇരിക്കുന്ന അവനെ കാണുമ്പോൾ പേടിയായി… ഡെന്നിസ് കഴിച്ചു എഴുന്നേറ്റ ശേഷം ആണ് ആമി കഴിച്ചു തീർത്തത്..
അടുക്കളയിലേക്ക് ചെന്ന ശേഷം ബാക്കി ഭക്ഷണം ഒക്കെ എടുത്തു ഫ്രിഡ്ജിൽ എടുത്തു വെച്ചു. എല്ലാം അടിച്ചു വാരി ക്ലീൻ ചെയ്ത ശേഷം, ആമി ഹാളിലേക്ക് വന്നപ്പോള് ഡെന്നിസ് വരാന്തയിൽ എവിടെയോ ആണ്. ഫോണിൽ ആരോടോ സംസാരിക്കുന്ന ശബ്ദം അവള് കേട്ടു..മിന്നുവിന്റെ പപ്പയോട് ആണ് സംസാരിക്കുന്നത് എന്ന് ആമിക്ക് മനസിലായി.
അവൻ അകത്തേക്ക് കയറി വരുന്നത് വരെയും ആമി കാത്തു നിന്നു..
“അങ്കിൾ ആയിരുന്നു വിളിച്ചത്,അവരെപ്പോഴാ പോന്നത് എന്നറിയാൻ വേണ്ടി  “
ഫോൺ കട്ട്‌ ചെയ്ത ശേഷം വീണ്ടും ആരെയോ വിളിച്ചു ഫോൺ കാതിലേക്ക് വെച്ച് കൊണ്ട് കയറി വരുന്നതിനിടയിൽ 
ഡെന്നിസ് അവളോടായി പറഞ്ഞു.
“ഹെലോ.. ആഹ് മിന്നുക്കൊച്ചേ.. നീ എവിടെത്തി… മ്മ്…കോടമഞ്ഞുണ്ടോടി കൊച്ചേ…സൂക്ഷിച്ചു പോണേ… ആഹ്, ഇവിടെ ഉണ്ട്.. കൊടുക്കാം “
അവൻ ഫോൺ ആമിയുടെ നേർക്ക് നീട്ടിയതും അവൾ അതു മേടിച്ചു..
ഹെലോ.. മിന്നു, എവിടെ എത്തി, ഫുഡ്‌ വല്ലതും കഴിച്ചോടാ,, ആഹ് ഇല്ലന്നേ കുഴപ്പമൊന്നുമില്ല….. മ്മ്.. വിളിക്കാം… ഇല്ലടാ… Ok ok.. “
ഇച്ചായനോട് അവൾക്ക് എന്തോ പറയാൻ ഉണ്ടെന്ന്…അവള് ഫോൺ ആണെങ്കിൽ ഡെന്നിസ്നെ തിരിച്ചു ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു.

“ആഹ് മിന്നു, എന്നതാടി കൊച്ചേ…ങ്ങെ… അതിനിപ്പോ ഞാൻ എന്തോ ചെയ്യണം,, ഇനി ഞാൻ ഇവൾക്ക് കൂട്ട് കിടക്കേണ്ടി വരുമോ….’

ഡെന്നിസ് ഉറക്കെ ചോദിക്കുന്നത് കേട്ട് കൊണ്ട് ആമി ആകെ വിരണ്ടു നിൽക്കുകയാണ്.

ഈശ്വരാ ഇവളിത് എന്തൊക്കെ ആണോ ഇച്ചായനോട് പറഞ്ഞു കൊടുത്തത്…

ആമിയുടെ മുഖം കുനിച്ചു കൊണ്ട് ഉള്ള നിൽപ്പ് കണ്ടപ്പോൾ ഡെന്നിസിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു 

“ഇയാൾക്ക് ഒറ്റയ്ക്ക് മുകളിൽ കിടക്കാൻ പേടി ആണെങ്കിൽ താഴത്തെ  ഏതെങ്കിലും മുറി ഉപയോഗിച്ചോ “

ഫോൺ കട്ട്‌ ചെയ്ത ശേഷം അവൻ ആമിയോട് പറഞ്ഞു..

“ഹേയ്.. അതൊന്നും വേണ്ട, അവള് ചുമ്മാ….”

തന്റെ വലം കൈ കൊണ്ട് കാതിന്റെ, പിന്നിലെ മുടിയിഴകൾ മാടി ഒതുക്കി കൊണ്ട് അവള് ഡെന്നിസിനെ നോക്കി പറഞ്ഞു…
“ആഹ്… എന്നാൽ ശരി, ആമി പോയി കിടന്നോളു, എന്തെങ്കിലുംആവശ്യം ഉണ്ടെങ്കിൽ എന്നെ വന്നു വിളിച്ചാൽ മതി..”

“മ്മ്… ഗുഡ് നൈറ്റ്‌ “
ഒരു നനുത്ത ചിരിയോടെ അവൾ സ്റ്റെപ്സ് കയറി മുകളിലേക്ക് പോയി.
റൂമിൽ എത്തിയ ശേഷം ആദ്യം നോക്കിയത്, വാതിലും ജനലും ഒക്കെ അടിച്ചിട്ടുണ്ടോ എന്നാണ്. സസൂഷമം നിരീക്ഷിച്ച ശേഷം അവള് വന്നു ബെഡിലേക്ക് അമർന്നു.
സത്യം പറഞ്ഞാൽ തനിച്ചു കിടക്കാൻ പേടിയാണ്… ചെറുപ്പം മുതൽക്കേ പാട്ടിയുടെ കൂടെ ആയിരുന്നു കിടപ്പ്… പാട്ടി പോയ ശേഷം ഉറക്കം ഇല്ലാത്ത രാത്രികൾ ആയിരുന്നു.. പിന്നീട് രുക്മിനി അപ്പയുടെ കൂടെ താമസിച്ചപ്പോളും അവരുടെ സെർവെൻറ്നെ കൂടെ വിളിച്ചു ഒരുമിച്ചു ആണ് താനും കിടന്നത്.. പിന്നീട് ഹോസ്റ്റലിൽ വന്ന ശേഷം,പാവം മിന്നു ഉണ്ടായിരുന്നു…
കുറെ ഏറെ നാളുകൾക്കു ശേഷം…. താൻ വീണ്ടും ഒറ്റപ്പെട്ടു പോയല്ലോ…

മിന്നുവിനെ ഓർക്കും തോറും സങ്കടം വന്നു..
പാവം… ഇത്ര പെട്ടന്ന് അവൾക്ക് പോവേണ്ടി വരുമെന്ന് കരുതിയെ ഇല്ല.
ശോ……
അവൾ എഴുനേറ്റ് ജനാല യുടെ അരികിൽ വന്നു നിന്നു.
താഴേക്ക് നോക്കിയപ്പോൾ, എല്ലാം പുക പോലെ മൂടിയ അവസ്ഥയിൽ ആയിരുന്നു.

പെട്ടന്ന് ആണ് ഗേറ്റ് ന്റെ അടുത്തായി ഒരു വണ്ടി വന്നു നിൽക്കുന്നത് പോലെ അവൾക്ക് തോന്നിയത്.

ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. അതൊരു വെള്ള നിറം ഉള്ള കാർ ആയിരുന്നു.

ഡെന്നിസ് ഇറങ്ങി പോകുന്നത് കണ്ടതും ആമി മറഞ്ഞു നിന്നു..

കാറിൽ നിന്നും ഒരാള് ഇറങ്ങി വന്നു. സമീപത്തേക്ക് എല്ലാം ചുറ്റി തിരിഞ്ഞു നോക്കിയ ശേഷം ഒരു പൊതി എടുത്തു ഏൽപ്പിച്ചു എന്നിട്ട് വേഗം തിരികെ പോകുകയും ചെയ്തു.

കൈയിലെ പൊതി ഒന്ന് മണപ്പിച്ച ശേഷം അവൻ മുറ്റത്തെ ലൈറ്റ് ന്റെ അരണ്ട വെളിച്ചത്തിൽ സിറ്റ്ഔട്ടിലേക്ക് കയറി……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button