അർജുനെ കണ്ടെത്താൻ ഇന്ന് പുഴ കേന്ദ്രീകരിച്ച് തെരച്ചിൽ; ഷിരൂരിൽ നിന്ന് ഒരു മൃതദേഹം കൂടി ലഭിച്ചു
[ad_1]
കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശി അർജുനെ കാണാതായിട്ട് ഇന്നേക്ക് എട്ട് ദിവസം. കൂടുതൽ റഡാർ ഉപകരണങ്ങൾ എത്തിച്ച് അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. അർജുന്റെ ലോറി കരയിലെ മണ്ണിനടിയിൽ ഇല്ലെന്ന് സൈന്യം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ പുഴയുടെ ഭാഗത്ത് നിന്ന് സിഗ്നൽ ലഭിച്ചിരുന്നു.
ഇന്ന് മുതൽ പുഴ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടത്തുന്നത്. ഗംഗാവലി നദിക്കടിയിൽ നിന്ന് ലഭിച്ച സിഗ്നൽ കേന്ദ്രീകരിച്ചാണ് പരിശോധന. പുഴയിൽ കരഭാഗത്ത് നിന്ന് 40 മീറ്റർ മാറിയാണ് സിഗ്നൽ ലഭിച്ചത്. ലോറി ചെളി മണ്ണിൽ പുതഞ്ഞു പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സൈന്യം പറുന്നു
വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്‌സ് ലൊക്കേറ്റർ 120, ഡീപ് സെർച്ച് മൈൻ ഡിറ്റക്ടർ എന്നിവ ഉപയോഗിച്ചാകും സിഗ്നൽ ലഭിച്ച ഭാഗത്ത് തെരച്ചിൽ നടത്തുക. അതേസമയം ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലിൽ ഗംഗാവലി പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി ലഭിച്ചു. ഒരു സ്ത്രീയുടെ മൃതദേഹമാണ് ലഭിച്ചത്. കാണാതായ സന്നി ഗൗഡ എന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു.
[ad_2]