Kerala
അർജുന് വേണ്ടി ഇടപെട്ട് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും; തെരച്ചിൽ തുടരുന്നു
[ad_1]
കർണാടകയിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. ചീഫ് സെക്രട്ടറിക്കാണ് നിർദേശം നൽകിയത്. അർജുനെ കണ്ടെത്താൻ ഇടപെട്ടതായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും അറിയിച്ചു.
സ്ഥിതിഗതികൾ അന്വേഷിക്കാൻ കർണാടകയിലെ ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ടെന്നും അർജുന്റെ കുടുംബം സമാധാനത്തോടെ ഇരിക്കണമെന്നും മന്ത്രി പറഞ്ഞു. കാസർകോട് കലക്ടറോട് കാര്യങ്ങൾ നേരിട്ട് അന്വേഷിക്കണമെന്നും മന്ത്രി നിർദേശിച്ചു.
മണ്ണുമാറ്റി പരിശോധിക്കാൻ കർണാടകയിലെ രക്ഷാപ്രവർത്തകർ തയ്യാറാകുന്നില്ലെന്ന് അർജുന്റെ ഭാര്യ പരാതിപ്പെട്ടപ്പോൾ നമ്മൾ ജെസിബി കൊണ്ടുപോയി മണ്ണുമാറ്റി തെരയുമെന്ന് മന്ത്രി പറഞ്ഞു.
[ad_2]