National

അർജുൻ അടക്കം മൂന്ന് പേരെ കണ്ടെത്താനുണ്ടെന്ന് ഉത്തര കന്നഡ കലക്ടർ; രക്ഷാപ്രവർത്തനം തുടരുന്നു

[ad_1]

കർണ്ണാടകയിലെ അങ്കോലക്കടുത്ത് ഷിരൂരിൽ കുന്നിടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ മലയാളി അർജുൻ അടക്കം മൂന്ന് പേരെ കണ്ടെത്താനുണ്ടെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടർ ലക്ഷ്മിപ്രിയ. പത്ത് പേരെ കാണാതായിരുന്നു. അതിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മൂന്ന് പേരെയാണ് ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും കലക്ടർ പറഞ്ഞു.

രക്ഷാപ്രവർത്തനം ആറ് മണിക്ക് ആരംഭിച്ചു. എൻഡിആർഎഫ് സംഘം, നാവികസേന, അഗ്‌നിരക്ഷാസേന, പൊലീസ് എന്നിങ്ങനെ എല്ലാവരും സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായുള്ള സാങ്കേതിക സഹായത്തിന് ഒരാൾ കൂടിയെത്തും. എൻഐടി കർണാടകയിലെ പ്രൊഫസറാണ് എത്തുന്നത്. ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ എന്ന ഡിവൈസുമായാണ് അദ്ദേഹം വരുന്നത്. ഇതുപയോഗിച്ച് ട്രക്ക് മണ്ണിനടിയിൽ ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താനാകുമെന്നും കലക്ടർ പറഞ്ഞു

മലയാളിയായ അർജുൻ, ഒരു സ്ത്രീ, ഇവരെ കൂടാതെ ഡ്രൈവറോ ക്ലീനറോ ആയ മറ്റൊരാൾ എന്നിവരെയാണ് കണ്ടെത്താനുള്ളതെന്ന് എസ് പി നാരായണയും പ്രതികരിച്ചു. മണ്ണിടിച്ചിൽ സാധ്യതയും മഴയുമാണ് രക്ഷാപ്രവർത്തനത്തിന് തടസ്സം. 400 മീറ്റർ ചളി നീക്കം ചെയ്തു. റാഡറും മെറ്റൽ ഡിറ്റക്ടറും ഉപയോഗിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ജിപിഎസ് കാണിച്ച സ്ഥലത്തെത്തുമെന്നും നാരായണ പ്രതികരിച്ചു.



[ad_2]

Related Articles

Back to top button